News
യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് സഹായവുമായി നടന് ജയ്
യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് സഹായവുമായി നടന് ജയ്
Published on

യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് സഹായവുമായി തമിഴ്നടന്‍ ജയ്. മനീഷ പ്രിയദര്‍ശിനി എന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിനാണ് ജയ് സഹായഹസ്തവുമായി എത്തിയിരിക്കുന്നത്. കളവാണി എന്ന ചിത്രത്തില്‍ വിമല്‍ അവതരിപ്പിച്ച നായകകഥാപാത്രത്തിന്റെ സഹോദരിയായി എത്തിയത് മനീഷയായിരുന്നു.
അഭിനയത്തിനിടെയാണ് മനീഷ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിലവില്‍ അവസാനവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയാണ് മനീഷ. എന്നെങ്കിലുമൊരിക്കല്‍ തന്റെ മകള്‍ ഐ.എ.എസുകാരിയാവുമെന്ന പ്രതീക്ഷയിലാണ് മനീഷയുടെ അമ്മ.
പഠനത്തിന് കയ്യില്‍ പണമില്ലാതിരുന്ന സാഹചര്യത്തിലാണ് ഇവര്‍ ജയ്യെ സമീപിക്കുന്നത്. യു.പി.എസ്.സി പഠനത്തിനാവശ്യമായ എല്ലാ പുസ്തകങ്ങളും വാങ്ങി നല്‍കിയതിന് പുറമേ ഭാവിയില്‍ എല്ലാ സഹായവും മനീഷയ്ക്ക് ജയ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബദ്രി സംവിധാനം ചെയ്ത പട്ടാമ്പൂച്ചിയാണ് ജയ് അഭിനയിച്ച് ഈയിടെ തിയേറ്ററുകളിലെത്തിയ ചിത്രം. സുന്ദര്‍ സി, ഹണി റോസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
യുവ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ഇരുപത്തിമൂന്ന്കാരിയായ ശീതളിന്റെ കഴുത്ത്...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...