Connect with us

കോവിഡ് വൈറസിന്റെ ശക്തി മോദി സാബിന്റെ താടിയുടെ നീളത്തിന് നേര്‍ അനുപാതമായാണ് പോകുന്നത്; പരിഹാസവുമായി രാംഗോപാല്‍ വര്‍മ്മ

News

കോവിഡിന്റെ രണ്ടാം ഘട്ടം അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പരിഹാസവുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

കൊറോണ വൈറസിന്റെ ശക്തി നരേന്ദ്ര മോദിയുടെ താടിയുടെ വളര്‍ച്ചയ്ക്ക് നേര്‍ അനുപാതം എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2020 ഏപ്രില്‍ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കോവിഡ് വൈറസിന്റെ ശക്തി മോദി സാബിന്റെ താടിയുടെ നീളത്തിന് നേര്‍ അനുപാതമായാണ് പോകുന്നത് എന്ന് രാംഗോപാല്‍ വര്‍മ്മ കുറിച്ചു.

രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ് രാജ്യം. ഏപ്രില്‍ 20 വരെയുള്ള കണക്കനുസരിച്ച് 27,10,53,392 പൗരന്മാരില്‍ ഇത് വരെ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. നിലവില്‍ 13,01,19,310 പേരാണ് പ്രതിരോധ മരുന്ന് സ്വീകരിച്ചത്.

Continue Reading
You may also like...

More in News

Trending

Recent

To Top