Connect with us

ശങ്കു ഐ സി യുവില്‍ തന്നെയാണ്, കേട്ടപ്പോള്‍ ആദ്യത്തെ ഞെട്ടലിനു ശേഷം മനസ്സില്‍ വന്നത് ഇതിലെന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്നതുതന്നെയായിരുന്നു; എത്രയും പെട്ടന്നു സുഖം പ്രാപിക്കട്ടെയെന്ന് കൃഷ്ണ കുമാര്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകനെ കുറിച്ചാണ് കൃഷ്ണ കുമാറിന്റെ കുറിപ്പ്.

കൃഷ്ണകുമാറിന്റെ കുറിപ്പ്,

നമസ്‌കാരം സഹോദരങ്ങളേ.. ഒട്ടും സുഖകരമല്ലാത്ത ഒരു വാര്‍ത്തകേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം തുടങ്ങാനായത്. നമ്മുടെയെല്ലാം പ്രിയപ്പെട്ട ശ്രീ. ശങ്കു. ടി. ദാസിനെ, ഒരു ബൈക്കപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നു കേട്ടപ്പോള്‍ ആദ്യത്തെ ഞെട്ടലിനു ശേഷം മനസ്സില്‍ വന്നത് ഇതിലെന്തെങ്കിലും അസ്വാഭാവികമായി നടന്നിട്ടുണ്ടോ എന്നതുതന്നെയായിരുന്നു.

സംഘത്തോടൊപ്പം പ്രവര്‍ത്തിച്ചുപോന്ന ഒരുപിടി പ്രവര്‍ത്തകര്‍ (ഇപ്പോഴും തെളിയിക്കപ്പെടാത്ത) ദുരൂഹസാഹചര്യങ്ങളില്‍ റോഡപകടങ്ങളില്‍ പെടുകയോ മരണമടയുകയോ (അതോ കൊല്ലപ്പെടുകയോ ?) ചെയ്ത വാര്‍ത്തകള്‍ മനസ്സിലൂടെ കടന്നുപോയിയെന്നത് സത്യമാണ്.

ഏതായാലും ഇപ്പോഴത്തെ വിവരമനുസരിച്ച് ഇതില്‍ അസ്വാഭാവികമായൊന്നും ഇല്ലായെന്നുതന്നെയാണ് അറിയാന്‍ കഴിയുന്നത്. ശങ്കു ഐ സി യുവില്‍ തന്നെയാണ്, എന്നാലും അപകടനില തരണംചെയ്തുവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്രയും പെട്ടന്നുതന്നെ അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്നും, ചുറുചുറുക്കോടെ വീണ്ടും നമുക്കൊപ്പം പ്രവര്‍ത്തിച്ചുതുടരട്ടെയെന്നും നമുക്ക് പ്രാര്‍ത്ഥിക്കാം.

More in Malayalam

Trending

Recent

To Top