Connect with us

അവിടെ ആകെ അടിയായി. ഈ മുപ്പത് പേരെയും അടിച്ച് കലാഭവന്‍ വെള്ളത്തിലിട്ടു, കലാഭവന്‍ മണിയുടെ കൂടെയുള്ളവരൊന്നും ശരിയില്ല, ഒന്ന് രണ്ട് വൃത്തിക്കെട്ടവന്മാരുണ്ട്; കലാഭവന്‍ മണിയുടെ മരണത്തില്‍ തനിക്കും കുറേ സംശയങ്ങളുണ്ടെന്ന് നിര്‍മാതാവ്

Malayalam

അവിടെ ആകെ അടിയായി. ഈ മുപ്പത് പേരെയും അടിച്ച് കലാഭവന്‍ വെള്ളത്തിലിട്ടു, കലാഭവന്‍ മണിയുടെ കൂടെയുള്ളവരൊന്നും ശരിയില്ല, ഒന്ന് രണ്ട് വൃത്തിക്കെട്ടവന്മാരുണ്ട്; കലാഭവന്‍ മണിയുടെ മരണത്തില്‍ തനിക്കും കുറേ സംശയങ്ങളുണ്ടെന്ന് നിര്‍മാതാവ്

അവിടെ ആകെ അടിയായി. ഈ മുപ്പത് പേരെയും അടിച്ച് കലാഭവന്‍ വെള്ളത്തിലിട്ടു, കലാഭവന്‍ മണിയുടെ കൂടെയുള്ളവരൊന്നും ശരിയില്ല, ഒന്ന് രണ്ട് വൃത്തിക്കെട്ടവന്മാരുണ്ട്; കലാഭവന്‍ മണിയുടെ മരണത്തില്‍ തനിക്കും കുറേ സംശയങ്ങളുണ്ടെന്ന് നിര്‍മാതാവ്

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്.

താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി.

ഇന്നും ആ മരണം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ആ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയുണ്ട്. ഇപ്പോള്‍ ആ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നിര്‍മാതാവായ ചന്ദ്രകുമാര്‍. കലാഭവന്‍ മണിയുടെ മരണത്തില്‍ വന്‍ ചതിയുണ്ടെന്ന് പറയുകയാണ് ചന്ദ്രകുമാര്‍. ചിലരുടെ പേരുകള്‍ അദ്ദേഹം എടുത്തുപറയുകയും ചെയ്തു.

കലാഭവന്‍ മണിയുമായി തുടക്ക കാലം മുതല്‍ തനിക്ക് അറിയാമെന്ന് ചന്ദ്രകുമാര്‍ പറയുന്നു. അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. സീരിയലില്‍ അഭിനയിക്കുന്ന കാലം തൊട്ട് മണിയെ അറിയാം. നല്ല മനസ്സുള്ള വ്യക്തിയാണ് കലാഭവന്‍ മണി. അന്ന് ആലപ്പുഴയില്‍ ഷൂട്ട് നടക്കുമ്പോള്‍ ബോട്ടിലെത്തി പിന്നീട് ഷൂട്ടിംഗ് സെറ്റിലേക്ക് പോകണമായിരുന്നു. പക്ഷേ മണിയുടെ കൈയ്യില്‍ ടാറ്റാ സുമോയുള്ളത് കൊണ്ട് ട്രിപ്പ് അടിക്കാമെന്ന് പറഞ്ഞു. അത് അദ്ദേഹത്തിന്റെ നല്ല മനസ്സായിരുന്നു. എന്നാല്‍ അവിടെയുള്ള ഓട്ടോക്കാര്‍ മണിയുമായി ഉടക്കി.

നിങ്ങള്‍ കാരണം ഞങ്ങളുടെ ഓട്ടമാണ് നഷ്ടപ്പെടുന്നതെന്ന് പറഞ്ഞു. അവര് പത്ത് മുപ്പത് പേരുണ്ടായിരുന്നു. ഞാന്‍ ഒരു നല്ല കാര്യമല്ലേ ചെയ്യുന്നതെന്ന് മണി പറഞ്ഞു. ഒടുവില്‍ പറഞ്ഞ് പ്രശ്നമായി. അവിടെ ആകെ അടിയായി. ഈ മുപ്പത് പേരെയും അടിച്ച് കലാഭവന്‍ വെള്ളത്തിലിട്ടെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. ആ സെറ്റിലെ ആരുടെ സഹായവും മണിക്ക് വേണ്ടി വന്നില്ല. വളരെ നല്ല മനുഷ്യനാണ് കലാഭവന്‍ മണി. ഞങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുള്ളതാണ്. എന്റെ കുടുംബത്തിനും അതറിയാം.

കലാഭവന്‍ മണിയുടെ കൂടെയുള്ളവരൊന്നും ശരിയില്ല. അദ്ദേഹം ഇന്നും ഉണ്ടായിരുന്നെങ്കിലും ഒരു നൂറ് പേരെയെങ്കിലും അദ്ദേഹം രക്ഷപ്പെടുത്തുമായിരുന്നു. മമ്മൂക്ക ഒക്കെ സഹായങ്ങള്‍ ചെയ്യുന്നത് പോലെ ആരും ചെയ്യില്ല. അത് ആരോടും അദ്ദേഹം പറയാറില്ല. കലാഭവന്‍ മണിയും അതുപോലെയാണ്. മമ്മൂക്ക ഒരു 500 കുടുംബങ്ങളെയൊക്കെ സഹായിച്ചിട്ടുണ്ട്. ഒരാള്‍ക്കും അത്രയും ചെയ്യാനാവില്ല. മോഹന്‍ലാലും ചെയ്തിട്ടുണ്ട്. സിനിമാ സെറ്റിലുള്ളവരുടെ കഷ്ടപ്പാട് മനസ്സിലാക്കിയാണ് കാര്‍ വിട്ടുകൊടുക്കാന്‍ കലാഭവന്‍ മണി തീരുമാനിച്ചത്. അത് നല്ല കാര്യമാണ്. അവര്‍ക്ക് ഓട്ടോ പിടിക്കണം, ബോട്ടില്‍ കയറണം, ഇതെല്ലാം വണ്ടിയുണ്ടെങ്കില്‍ പെട്ടെന്ന് കഴിയും.

കലാഭവന്‍ മണിയുടെ മരണത്തില്‍ എനിക്കും കുറേ സംശയങ്ങളുണ്ട്. കൂടെ നില്‍ക്കുന്നവന്‍മാരൊന്നും ഒട്ടും ശരിയല്ലാത്തവരാണ്. കൂടെ നിന്ന ഒന്ന് രണ്ട് വൃത്തിക്കെട്ടവന്മാരുണ്ട്. അവരുടെ പേരുകള്‍ പറയാന്‍ പറ്റില്ല. മണി തന്നെ അത് ശ്രദ്ധിക്കണമായിരുന്നു. നമ്മള്‍ എവിടെ പോയാലും ഒരു ചിന്ത വേണം. നമുക്ക് ഇഷ്ടം പോലെ ഭക്ഷണം കിട്ടുമ്പോള്‍ ശരിക്കും ആലോചിക്കണം. എന്നാല്‍ മണി എന്ത് കിട്ടിയാലും കഴിക്കും. ആരെയും സ്നേഹിക്കും. അതാണ് മണിക്ക് പറ്റിയ കുഴപ്പങ്ങള്‍. മണിയുടെ മരണത്തില്‍ ചതിയുണ്ട്. പാവം അദ്ദേഹത്തിന്റെ അനിയന്‍ ഇനി എന്ത് ചെയ്യാന്‍. മണി ഏത് സെറ്റില്‍ വന്നാലും വലിയൊരു ആവേശമായിരുന്നുവെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

നേരത്തെ പൃഥ്വിരാജിന്റെയും ദിലീപിന്റെയും പ്രശ്നങ്ങള്‍ ഇതുപോലെ ചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ കൂടെയുള്ളവര്‍ പ്രശ്നക്കാരാണെന്ന് ചന്ദ്രകുമാര്‍ പറഞ്ഞു. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. പൃഥ്വിയുടെ കൂടെയുള്ള ഒരു ഡ്രൈവറുണ്ട്. അവനാണ് പ്രശ്നം. നിത്യേന 60 ലിറ്റര്‍ ഡീസലിനാണ് പണം വാങ്ങിയിരുന്നത്. ഒരിക്കല്‍ ഇത് ചോദിച്ചപ്പോള്‍, അയാള്‍ സുപ്രിയയുടെ പിതാവിനെ ഇതിലേക്ക് വലിച്ചിട്ടു. ഞാന്‍ ഇന്ധനം അടിക്കാന്‍ കാശ് തന്നില്ലെന്ന് പറഞ്ഞ് അത് എന്റെ തലയ്ക്കിട്ടു. ഈ ഡ്രൈവര്‍ക്ക് സുപ്രിയയുടെ പിതാവിനെ പാലക്കാട് കൊണ്ടാക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപ് ചിത്രം ഡോണ്‍ എടുത്ത് താന്‍ തകര്‍ന്ന് പോയിരുന്നതായും ചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നല്ല ത്രില്ലുള്ള സബ്ജക്ടായിരുന്നു ആദ്യം ഞാന്‍ കേട്ടത്. എന്നാല്‍ ആ കഥ കേട്ടതിന് ശേഷം പ്രശ്നമായി. ദിലീപ് ആ കഥ വേറെ ഒരാളുടെ അടുത്ത് ചെന്ന് പറയുകയും, പുള്ളി കണ്ണ് കണ്ട് കൂടാത്ത ഒരാളായി അഭിനയിക്കുകയും ചെയ്ത സിനിമയായി മാറുകയും ചെയ്തെന്ന് ചന്ദ്രകുമാര്‍ പറയുന്നു. പിന്നീട് ഡോണ്‍ എടുത്തതോടെ പ്രശ്നങ്ങള്‍ കൂടി. ആ സിനിമയില്‍ ഒരുപാട് വിഷമവും പ്രശ്നങ്ങളുമുണ്ടായി. എന്നെ ഒരുപാട് പേര്‍ ചതിച്ചു. വിശ്വസിച്ചേല്‍പ്പിച്ച പലരും എന്നെ ചതിച്ചു. ഞാന്‍ അറിയാതെ അമൃത ചാനലില്‍ ആ ചിത്രം പ്രദര്‍ശിപ്പിച്ചു. ആരോ അത് വിറ്റതാണ്. എന്റെ ചെക്കിലെ കൈയ്യൊപ്പ് പോലും വ്യാജനായി ഇട്ടതാണെന്നും ചന്ദ്രകുമാര്‍ വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top