serial story review
കുടുംബവിളക്കിൽ കഥ മാറാൻ കാരണം ഇതോ?; പ്രശ്നങ്ങള്‍ ഇല്ലാത്ത കുടുംബവിളക്ക് ഇനി നോക്കേണ്ട മക്കളേ; ക്ലൈമാക്സ് ഇങ്ങനെ?; ട്വിസ്റ്റ് പൊളിച്ചല്ലോ എന്ന് കുടുംബവിളക്ക് പ്രേക്ഷകർ !
കുടുംബവിളക്കിൽ കഥ മാറാൻ കാരണം ഇതോ?; പ്രശ്നങ്ങള്‍ ഇല്ലാത്ത കുടുംബവിളക്ക് ഇനി നോക്കേണ്ട മക്കളേ; ക്ലൈമാക്സ് ഇങ്ങനെ?; ട്വിസ്റ്റ് പൊളിച്ചല്ലോ എന്ന് കുടുംബവിളക്ക് പ്രേക്ഷകർ !
മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക്. ഒരു വര്‍ഷത്തിലധികമായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് ഇപ്പോഴും റെക്കോര്‍ഡ് കാഴ്ചക്കാരാണ് ഉള്ളത്. ഇപ്പോഴിതാ സീരിയലില്‍ സുമിത്രയുടെ ഇളയമകനായ പ്രതീഷിന് അപകടം സംഭവിക്കുകയാണ്. സംഗീതപരിപാടിയ്ക്ക് പോയ പ്രതീഷിന് വരുന്ന വഴിയില്‍ എന്തോ അപകടമുണ്ടായി എന്നു മാത്രമേ അറിയൂ. എന്നാല്‍ സംഭവിച്ചതറിഞ്ഞ് ശ്രീനിലയം ആകെ തകര്‍ന്നുപോവുകയാണ്. പ്രതീഷിന്റെ ഭാര്യ ഗര്‍ഭിണിയായ സഞ്ജന ഉള്‍പ്പെടെ എല്ലാവരും ഈ ദുരന്തത്തെത്തുടര്‍ന്ന് കണ്ണീര് വാര്‍ക്കുകയാണ്.
അതേസമയം വാര്‍ത്തയറിഞ്ഞ് വേദിക സന്തോഷിക്കുകയാണ്. പ്രതീഷിന് അപകടം സംഭവിക്കണം എന്നു മാത്രമാണ് വേദിക മനസ്സില്‍ പറയുന്നത്. പ്രതീഷിന് സംഭവിച്ച ദുരന്തത്തെക്കുറിച്ചുള്ള ആധി മൂലം വരും ദിവസങ്ങളില്‍ ശ്രീനിലയത്തില്‍ നിരവധി സംഭവവികാസങ്ങള്‍ അരങ്ങേറുമെന്ന് സൂചന നല്‍കിയാണ് ഇന്ന് പ്രമോ പുറത്തിറങ്ങിയിരിക്കുന്നത്.
കുടുംബവിളക്കിന്റെ പുതിയ പ്രമോ കണ്ടു ഞെട്ടിയിട്ടാണോ എന്നറിയില്ല, പ്രൊമോയ്ക്ക് കൂടുതലും ട്രോളുളാണ് പ്രേക്ഷകര്‍ തരുന്നത് . സംഘര്‍ഷം ഇല്ലാത്ത കുടുംബവിളക്ക് സ്വപ്നങ്ങളില്‍ മാത്രമെന്നാണ് അവര്‍ പറയുന്നത്. സീരിയലില്‍ പ്രതീഷായി അഭിനയിക്കുന്ന നൂബിന് ജോണിയെ മാറ്റിനിര്‍ത്താന്‍ വേണ്ടി മനഃപൂര്‍വ്വമല്ലേ എപ്പിസോഡില്‍ തിരിമറി നടത്തിയതെന്ന് ചോദിക്കുകയാണ് അവര്‍.
‘പ്രതീഷായി അഭിനയിക്കുന്ന നൂബിന് ജോണിയുടെ കല്യാണം അടുത്തു അതാണ് ആക്സിഡന്റാക്കിയത്. കുറേ നാള് ഇനി കഥ ഇങ്ങനെ പോകും’, ‘പ്രശ്നങ്ങള്‍ ഇല്ലാത്ത കുടുംബവിളക്ക് ഇനി നോക്കേണ്ട മക്കളേ’ എന്നു തുടങ്ങി നിരവധി കമന്റുകളാണ് സീരിയലിനെ ട്രോളി കമന്റ് ബോക്സില്‍ നിറയുന്നത്. ഇതും കുടുംബവിളക്കിന്റെ വിജയം തന്നെയാണ്.
പരമ്പരയുടെ പുതിയ എപ്പിസോഡില്‍, തനിക്കിപ്പോഴും സുമിത്രയോട് പ്രണയമാണെന്ന് സിസിദ്ധാര്ത്ഥിനോട് രോഹിത്ത് പറഞ്ഞിരുന്നു . അതുകേട്ട് സിദ്ധാര്‍ത്ഥ് ഞെട്ടുന്നുമുണ്ട്. മറുവശത്ത് സിദ്ധാര്‍ത്ഥിന് ഇപ്പോഴും വേദികയോട് ഇഷ്ടമുണ്ടെന്നും, തന്നില്‍ നിന്നും അകലാന്‍ സിദ്ധാര്‍ത്ഥ് ശ്രമിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്ന വേദിക, സിദ്ധാര്‍ത്ഥിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. പണ്ട് സുമിത്രയെ ഒഴിവാക്കിയതുപോലെ തന്നെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍, ഫലം വളരെ മോശമായിരിക്കുമെന്നാണ് വേദിക സിദ്ധാര്‍ത്ഥിനോട് പറയുന്നത്.
അത് കേള്‍ക്കുന്ന സിദ്ധാര്‍ത്ഥിന് വേദികയോടുള്ള ദേഷ്യം കൂടുകയാണ്. ഒപ്പം സുമിത്രയോടുള്ള സ്നേഹവും വര്‍ധിക്കുന്നു. സിദ്ധാര്‍ത്ഥിനും രോഹിത്തിനും സുമിത്രയോടുള്ള സ്നേഹം പരസ്യമാകുമ്പോള്‍, ഇരുവരും നേര്‍ക്കുനേര്‍ വരുമോയെന്നാണ് പരമ്പരയുടെ പ്രേക്ഷകര്‍ ചിന്തിക്കുന്നത്. എന്താണ് പരമ്പര ഒളിപ്പിച്ച് വച്ചിരിക്കുന്ന കഥാഗതി എന്നറിയാന്‍ വരുന്ന എപ്പിസോഡുകള്‍ക്കായി കാത്തിരിക്കേണ്ടിയിരിക്കുന്നു.
about kudumbavilakku
