Connect with us

വിവാഹിതരാവാന്‍ പോകുന്നവര്‍ അറിയേണ്ട കാര്യങ്ങൾ ;പുതിയ വീഡിയോയുമായി അശ്വതി ശ്രീകാന്ത് !

Movies

വിവാഹിതരാവാന്‍ പോകുന്നവര്‍ അറിയേണ്ട കാര്യങ്ങൾ ;പുതിയ വീഡിയോയുമായി അശ്വതി ശ്രീകാന്ത് !

വിവാഹിതരാവാന്‍ പോകുന്നവര്‍ അറിയേണ്ട കാര്യങ്ങൾ ;പുതിയ വീഡിയോയുമായി അശ്വതി ശ്രീകാന്ത് !

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി ശ്രദ്ധ നേടിയ പിന്നീട് അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചിരുന്നു . ചക്കപ്പഴം പരമ്പരയിലൂടെയായിരുന്നു അശ്വതിയുടെ മിനിസ്‌ക്രീന്‍ അരങ്ങേറ്റം. ആദ്യ ടെലിവിഷന്‍ പരമ്പരയിലെ പ്രകടനത്തിന് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് അശ്വതി. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചതിന് പിന്നാലെയാണ് സീരിയലില്‍ നിന്ന് മാറിയത്. മിനിസ്‌ക്രീനില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിത്യസാന്നിധ്യമാണ് അശ്വതി. സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ പ്രേക്ഷകര്‍ക്ക് ഉപകാരപ്രദമായ കണ്ടന്റുമായി എത്താറുണ്ട്. അശ്വതി പങ്കുവെയ്ക്കുന്ന ഒട്ടുമിക്ക വീഡിയോയും വൈറലാണ്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ്. വിവാഹിതരാവാന്‍ പോകുന്നവര്‍ കല്യാണത്തിന് മുന്‍പേ സംസാരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ്. പ്രധാനമായും 9 കാര്യങ്ങളാണ് അശ്വതി വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. മാറുന്ന സമൂഹത്തില്‍ മാറ്റമില്ലാത്ത ചിന്താഗതികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും മാറ്റത്തിനൊപ്പം സഞ്ചരിക്കണമെന്ന് ആഗ്രഹിക്കുന്നവരെക്കുറിച്ചുമൊക്കെ അശ്വതി വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്

ആദ്യം ജേലിയേയും കരിയറിനേയും കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ജോലിയും കരിയറും ഏതൊരാളുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ വിവാഹത്തിന് മുന്‍പുതന്നെ അതേക്കുറിച്ച് സംസാരിക്കണം. നിലവിലെ സാമൂഹിക ചുറ്റുപാടില്‍ പലപ്പോഴും ജോലിക്കാര്യത്തില്‍ കോംപ്രമൈസ് ചെയ്യേണ്ടിവരുന്നത് സ്ത്രീകളാണ്.

രണ്ടാമത് കുട്ടികള കുറിച്ചും പേരന്റിംഗ് രീതിയെ കുറിച്ചുമാണ് സംസാരിക്കേണ്ടതെന്നാണ് അശ്വതി പറയുന്നത്. കുട്ടികള്‍ വേണോ വേണ്ടയോ എന്നതിനെ കുറിച്ച് ജീവിത പങ്കാളിയുമായി തുറന്ന് സംസാരിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ അത് വലിയ ദേഷം ചെയ്യും. അതുപോലെ തന്നെ പേരന്റിംഗ് രീതിയെ കുറിച്ചു വിവാഹത്തിന് മുന്‍പ സംസാരിച്ചിരിക്കണം. കുട്ടിയുടെ മുന്നില്‍ വെച്ച് ഭാവിയെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണിത്.

പണവിന്റെ ചെലവുമായി ബന്ധപ്പെട്ടും സംസാരിച്ചിരിക്കണം. അല്ലെങ്കില്‍ ഭാവിയില്‍ അതൊരു പ്രശ്‌നമാവാം. പണം ചെലവാക്കുന്ന കാര്യത്തില്‍ ഒരാള്‍ വീക്കും ഒരാള്‍ സ്റ്റേബിളുമാണെങ്കില്‍ പരസ്പരം സഹായിക്കാന്‍ സാധിക്കും. പണം ചെലവാക്കുന്നതിനെ കുറിച്ച് മുന്‍ക്കൂട്ടി സംസാരിക്കുന്നത് നല്ലതായിരിക്കും.

വീടിനെ കുറിച്ചുള്ള കാര്യങ്ങളും വിവാഹത്തിന് മുന്‍പ് സംസാരിച്ചിരിക്കണം ചിലര്‍ക്ക് പുറംനാടുകളില്‍ താമസിക്കാനാണ് ഇഷ്ടം ചിലര്‍ക്ക് നാട്ടില്‍ സെറ്റിലാവാനായിരിക്കും താല്‍പര്യം. ഇത്തരം കര്യ തുറന്ന് സംസാരിക്കേണ്ടതുണ്ട്. അതുപോലെ വീടിനെ കുറിച്ചു സങ്കല്‍പ്പങ്ങളും തുറന്ന് സംസാരിക്കേണ്ടതുണ്ട്.

വീട്ടുജോലി ചെയ്യുന്നനെ കുറിച്ചും പരസ്പരം സംസാരിക്കണം. എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്. എന്തൊക്കെ ജോലികള്‍ താല്‍പര്യമില്ല ഇതിനെയൊക്കെ കുറിച്ച് നേരത്തെ സംസാരിക്കണം. വീട്ടിലെ ജോലികള്‍ ഭാര്യയും ഭര്‍ത്താവും ഷെയര്‍ ചെയ്ത് ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്നും ആശ്വതി വീഡിയോയില്‍ പറയുന്നു.

More in Movies

Trending

Recent

To Top