Malayalam
മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ ലഭിക്കേണ്ടിയിരുന്നു; ഒരു മലയാളി തന്നെ പാരവെച്ച് അത് നശിപ്പിച്ചു; തുറന്ന് പറഞ്ഞ് ബാലചന്ദ്രമേനോന്
മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ ലഭിക്കേണ്ടിയിരുന്നു; ഒരു മലയാളി തന്നെ പാരവെച്ച് അത് നശിപ്പിച്ചു; തുറന്ന് പറഞ്ഞ് ബാലചന്ദ്രമേനോന്
നിരവധി പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ സംവിധായകന് ആണ് ബാലചന്ദ്ര മേനോന്. ശോഭന, പാര്‍വതി, മണിയന് പിള്ള രാജു, ആനി എന്നിവരെ ചലച്ചിത്ര ലോകത്തേയ്ക്ക് പിടിച്ചു കയറ്റിയത് ബാലചന്ദ്ര മേനോന് ആണ്. എവിടെയും തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടി കാണിക്കാത്ത ബാലചന്ദ്ര മേനോന് തന്റെ അഭിപ്രായങ്ങള്‍ എല്ലാം തന്ന പങ്ക് വെയ്ക്കാറുണ്ട്. സമകാലിക സംഭവങ്ങളും ഓര്‍മ്മക്കുറിപ്പുകളും അങ്ങനെ എല്ലാ വിശേഷങ്ങളും പങ്ക് വെയ്ക്കാറുള്ള ബാലചന്ദ്ര മേനോന് സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. താരം പങ്കിടുന്ന എല്ലാ പോസ്റ്റുകളും ചര്‍ച്ചയാകാറുമുണ്ട്.
ഫാദേഴ്സ് ഡേയില്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളും പല രസകരമായ സംഭവങ്ങളുമൊക്കെ പല താരങ്ങളും പങ്കുവെച്ചിരുന്നു. അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തും ഒക്കെയായ ബാലചന്ദ്ര മേനോനും കുറിപ്പുമായി എത്തിയിരുന്നു. അച്ഛന്റെ ചിത്രങ്ങളും അദ്ദേഹം വീഡിയോയിലൂടെയായി കാണിക്കുകയും ചെയ്തിരുന്നു. 80 കളില്‍ എന്റെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന് ഉണ്ടാക്കാനായി കുറച്ചു പിള്ളേര് പിരിവിനായി അച്ഛനാരെന്നറിയാതെ ആഫീസില്‍ ചെന്നു.
അച്ഛന് അവരോടു പറഞ്ഞു’ഒറ്റ പൈസ ഞാന്‍ തരില്ല കാരണം ഞാന്‍ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല. രാത്രിയില്‍ ഈ വര്‍ത്തമാനം അമ്മയോട് പറഞ്ഞു അച്ഛന് അട്ടഹസിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. കൂടുതല്‍ അറിഞ്ഞു തുടങ്ങിയതോടെ ഞാന്‍ അച്ഛനെ ഏറെ സ്നേഹിച്ചു തുടങ്ങി എന്നും അദ്ദേഹം പറയുന്നു. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ലോകരെല്ലാം എന്നെ വിളിച്ചു അഭിനന്ദിച്ചപ്പോഴും അച്ഛന് ഒരക്ഷരം എന്നോട് പറഞ്ഞില്ല . എന്നാല്‍ അമ്മയോട് പറഞ്ഞതായി ഞാന്‍ അറിഞ്ഞു.’കുറെ കാലമായല്ലോ സിനിമ എടുക്കാന്‍ തുടങ്ങിയിട്ടു ? അവസാനം റെയില്‍വേ തന്നെ വേണ്ടി വന്നു ഒരു അവാര്‍ഡ് കിട്ടാന്‍ അല്ലെ ?
സമാന്തരങ്ങള്‍ എന്ന തിരക്കഥ പുസ്തകമായപ്പോള്‍ അതിനു അവതാരിക അച്ഛനാണ് എന്റെ ആഗ്രഹം പോലെ എഴുതി തന്നത്. അതില്‍ അച്ഛന് എനിക്കായി ഒരു വരി കുറിച്ചു .’എന്റെ മകന് എല്ലാവരും ബാലചന്ദ്ര മേനോന് എന്ന് വിളിക്കുന്ന ചന്ദ്രന് ബുദ്ധിമാനും സ്ഥിരോത്സാഹിയുമായിരുന്നതുകൊണ്ടു അവന്റെ ഭാവിയില്‍ എനിക്ക് തീരെ ആശങ്ക ഇല്ലായിരുന്നു. അന്ന് അച്ഛനെ ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞു. 42 ദിവസം അബോധാവസ്ഥയില്‍ തിരുവനതപുരം കിംസ് ആശുപത്രിയില്‍ കിടന്നാണ് അച്ഛന് മരിക്കുന്നത്. എല്ലാ ദിവസവും ആ കിടക്കക്കരികില്‍ കുറച്ചു നേരമെങ്കിലും ഇരിക്കാന്‍ എനിക്ക് കഴിഞ്ഞു എന്നത് എന്റെ മനസ്സിന്റെ സമാധാനം എന്നുമായിരുന്നു ബാലചന്ദ്രമേനോന് കുറിച്ചത്.
അതേസമയം, ലഭിക്കേണ്ടിയിരുന്നത് മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ ആണെന്നും പാരവെച്ചത് മലയാളിയാണെന്നും ബാലചന്ദ്രകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ എനിക്കും സുരേഷ് ഗോപിയ്ക്കും മികച്ച നടനുള്ള പുരസ്കാരം. എല്ലാവരും അഭിനന്ദിച്ചുവെങ്കിലും എന്തോ എനിക്കത്ര ആവേശം തോന്നിയില്ല. പുരസ്കാരം വാങ്ങാന്‍ ഡല്‍ഹിയിലേക്ക് ജൂറി ചെയര്‍പേഴ്സണ്‍ സരോജ ദേവിയെ ഞാന്‍ അവിടെ വച്ചു കണ്ടു.
സരോജ ദേവിയ്ക്ക് എന്നെ പരിചയപ്പെടുത്തിയപ്പോള്‍, അവര്‍ ആവേശത്തോടെ സംസാരിച്ചു. അവരുടെ കൂട്ടത്തിലൊരാള്‍ എന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കണ്ടു. എല്ലാവരും നടന്നുനീങ്ങിയപ്പോള്‍ അയാള്‍ എന്റെ കയ്യില്‍ പിടിച്ചു. ”ഞാന്‍ ദേവേന്ദ്ര ഖണ്ഡേവാലയാണ്. നിങ്ങള്‍ നന്നായി ചെയ്തു. എനിക്ക് നിങ്ങളോട് ഒരുകാര്യം പറയാനുണ്ട്. അശോക ഹോട്ടലിലാണ്. ഇതാണ് റൂം നമ്പര്‍ നിങ്ങള്‍ വരണം മനസ്സിലെ ഭാരം ഇറക്കിവയ്ക്കണം.”
പിറ്റേ ദിവസം ലിഫ്റ്റില്‍ വച്ച് ദേവേന്ദ്ര ഖണ്ഡേവാലയെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, താന്‍ നേരത്തേ സൂചിപ്പിച്ച കാര്യം തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന്. അദ്ദേഹം പറഞ്ഞു, ”സമാന്തരങ്ങള്‍ ജൂറിയെ വിസ്മയിപ്പിച്ചു. ബാലചന്ദ്രമേനോന്, മികച്ച നടനും സംവിധായകനും മികച്ച സിനിമയ്ക്കുമുള്ള പുരസ്കാരം നിങ്ങളുടെ സിനിമയ്ക്കായിരുന്നു. എന്നാല്‍ അതിലൊരാള്‍ എതിര്‍ത്തു. അതൊരു മലയാളി തന്നെയായിരുന്നു എന്നതാണ് അത്ഭുതം”. അതാരാണെന്ന് ഞാന്‍ പറയുന്നില്ല. ശരിക്കും ഞെട്ടിക്കുന്ന ഒരു വിവരമായിരുന്നു അത്. കേന്ദ്രത്തില്‍ മികച്ച നടനായ ഞാന്‍ കേരളത്തില്‍ ഒന്നുമല്ലാതായി. ഇവിടെ ലഭിച്ചത് സിനിമയിലെ നാനാതുറയിലെ സംഭാവനയ്ക്ക് പുരസ്കാരം.
സമാന്തരത്തില്‍ ഞാന്‍ പത്ത് ഡിപ്പാര്‍ട്ട്മെന്റിലാണ് ജോലി ചെയ്തത്. എനിക്കത് അഭിമാനത്തോടെ പറയാനാകും. ഞാനിതുവരെ കേരളത്തില്‍ ഒരു ജൂറിയുടെയും ഭാഗമായിട്ടില്ല. അതിനുവേണ്ടി ഞാന്‍ ശ്രമിച്ചതുമില്ല. എന്നാല്‍ ദേശീയപുരസ്കാര ജൂറിയില്‍ ഒരു തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്- ബാലചന്ദ്ര മേനോന് പറയുന്നു.