serial news
മുസ്ലീം വ്യക്തിയുമായി പ്രണയ വിവാഹം;മകളെ ആറ് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് തന്നെ ബന്ധം തുടര്‍ന്ന് പോയില്ലെന്ന് തോന്നി; ഭർത്താവുമായി പിരിയാനുള്ള കാരണം തുറന്നുപറഞ്ഞ് ഐശ്വര്യ!
മുസ്ലീം വ്യക്തിയുമായി പ്രണയ വിവാഹം;മകളെ ആറ് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് തന്നെ ബന്ധം തുടര്‍ന്ന് പോയില്ലെന്ന് തോന്നി; ഭർത്താവുമായി പിരിയാനുള്ള കാരണം തുറന്നുപറഞ്ഞ് ഐശ്വര്യ!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ. തെന്നിന്ത്യന്‍ സിനിമ ലോകത്തും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന ഐശ്വര്യ അടുത്തിടെയായി മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ നടി അതിഥിയായി എത്തിയിരുന്നു. ഷോയില്‍ എത്തിയപ്പോഴാണ് ഇതുവരെ കാണാത്ത ഐശ്വര്യയുടെ മുഖം പറുത്തു വന്നത്.
താരപുത്രിയായി ജനിച്ച് വളര്‍ന്ന ഐശ്വര്യ ഇപ്പോഴുളള ജീവിതം ഒരു സിനിമക്കഥയ്ക്ക് സമാനമാണ്. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് നടി ഇപ്പോള്‍ ജീവിക്കുന്നത്. ഒരു മകളാണ് നടിയ്ക്കുള്ളത് വിവാഹിതയായ മകളേയേ അമ്മയേയോ ബുദ്ധിമുട്ടിക്കാതെ സോപ്പ് നിര്‍മ്മച്ചും ചെറിയ ജോലി ചെയ്തുമാണ് താരം ജീവിച്ച് പോകുന്നത്.
സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കല്യാണം. പ്രണയ വിവാഹമായിരുന്നു ഐശ്വര്യയുടേത്. എന്നാല്‍ ഈ ബന്ധത്തിന് മൂന്ന് വര്‍ഷത്തെ ആയുസ് മാത്രമേയുണ്ടായിരുന്നുള്ളൂ. തുടക്കത്തില്‍ തന്നെ ഇത് നീണ്ടു പോകില്ലെന്ന് ഐശ്വര്യയ്ക്ക് അറിയാമായിരുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇകാര്യം പറഞ്ഞത്.
മുസ്ലീം വ്യക്തിയെയായിരുന്നു വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നുവെന്നു നടി കൂട്ടിച്ചേര്‍ത്തു.
ഐശ്വര്യയുടെ വാക്കുകള്‍ വായിക്കാം പൂർണ്ണമായി..’ മകളെ ആറ് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് തന്നെ ബന്ധം തുടര്‍ന്ന് പോയില്ലെന്ന് തോന്നി. അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റാത്ത നിരവധി സാഹചര്യം ഉണ്ടായിരു്ന്നു. എന്നാല്‍ കുഞ്ഞ് ജനിക്കുന്നതോടെ ഒരുപരിധിവരെ പ്രശ്‌ന തീരുമെന്ന് കരുതി. എ്ന്നാല്‍ ഒരു അറുതിയും വന്നില്ല. കുഞ്ഞിന് ഒന്നര വയസ്സായതോടെ വേര്‍പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു. ഒരിക്കലും ഒരു നല്ല ഭാര്യയാവാന്‍ പറ്റില്ലെന്ന് മനസിലായതോടെയാണ് വേര്‍പിരിഞ്ഞത്’; ഐശ്വര്യ സന്തോഷത്തോടെ പറഞ്ഞു.
‘ഞാന്‍ ബഹുമാനിക്കുന്നവരുടെ മുന്നില്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനോ വിട്ടു കൊടുക്കുന്നതിനോ എനിക്കൊരു പ്രശ്നവുമില്ല. പക്ഷെ ഞാന്‍ തന്നെ എല്ലാ കാര്യങ്ങളും നോക്കേണ്ടിടത്ത് വെറുതേ ഒരു പേരിന് വേണ്ടി പങ്കാളിയെ എനിക്ക് ആവശ്യമില്ല. സുഖമാണോ, എന്ത് ചെയ്യുന്നു എന്നൊന്നും ചോദിക്കാന്‍ എനിക്ക് ആളില്ല. എന്തുകൊണ്ട്, എന്തിന്, എങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മാത്രമായപ്പോള്‍ എനിക്ക വളരെ ബുദ്ധിമുട്ട് തോന്നി. മറ്റുള്ളവര്‍ എന്തിന് എന്നെ വിട്ടു പോയി എന്നറിയില്ല. എന്നാല്‍ ഞാന്‍ എന്താണ് അകന്നു നില്‍ക്കുന്നതെന്ന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ’; ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല ബന്ധമാണുള്ളത്.മകളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഇവര്‍ ഒരുമിച്ചായിരുന്നു. കൂടാതെ മുന്‍ഭര്‍ത്താവിന്റെ ഭാര്യയും കുട്ടികളുമായും വളരെ അടുപ്പത്തിലാണെന്നും ഒരു കുടുംബം പോലെയാണ് ജീവിക്കുന്നതെന്നും താരം ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പറഞ്ഞിരുന്നു.
ഭര്‍ത്താവിനും കുടുംബത്തിനോടൊപ്പമാണ അമ്മ ല്ക്ഷ്മിയെ മകളുടെ വിവാഹം ക്ഷണിക്കാന്‍ പോയതെന്നു നടി പറഞ്ഞു. എന്നാല്‍ അമ്മയെ നേരില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും നടി വ്യക്തമാക്കി. കൊവിഡ് സമയമായത് കൊണ്ട് വിവാഹത്തിന് വന്നില്ലെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. കൂടാതെ അമ്മയുമായി യാതൊരു പിണക്കവും ഇല്ലെന്നും നടി ആവര്‍ത്തിച്ചു പറഞ്ഞു.
വിവാഹമോചനത്തിന് ശേഷം നടി വീണ്ടും സിനിമയില്‍ സജീവമാവുകയായിരുന്നു. എന്നാല്‍ തുടക്കത്തിലെ പോലെ തിളങ്ങാന്‍ പിന്നീട് താരത്തിന് സാധിച്ചില്ല. അമ്മ വേഷങ്ങളിലേയ്ക്ക് ഒതുങ്ങിയെങ്കിലും ചെയ്ത വേഷങ്ങൾ എല്ലാം മികച്ചതാക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചു.
about aiswarya bhaskar
