Connect with us

റോജ സിനിമ കണ്ട് വീട്ടിലെത്തി ചെരുപ്പ് ഊരി തലയിൽ അടിച്ചു, മണിരത്നം സിനിമകൾ വേണ്ടന്നുവെച്ചതിനെ തുടർന്നുണ്ടായ നഷ്ടങ്ങൾ…; തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ഭാസ്‌കർ

Actress

റോജ സിനിമ കണ്ട് വീട്ടിലെത്തി ചെരുപ്പ് ഊരി തലയിൽ അടിച്ചു, മണിരത്നം സിനിമകൾ വേണ്ടന്നുവെച്ചതിനെ തുടർന്നുണ്ടായ നഷ്ടങ്ങൾ…; തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ഭാസ്‌കർ

റോജ സിനിമ കണ്ട് വീട്ടിലെത്തി ചെരുപ്പ് ഊരി തലയിൽ അടിച്ചു, മണിരത്നം സിനിമകൾ വേണ്ടന്നുവെച്ചതിനെ തുടർന്നുണ്ടായ നഷ്ടങ്ങൾ…; തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ഭാസ്‌കർ

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്‌കർ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. മോഹൻലാൽ നായകനായി എത്തിയ ബട്ടർഫ്‌ളൈസ് എന്ന ചിത്രത്തിൽ നായിക ഐശ്വര്യ ആയിരുന്നു.

മലയാള സിനിമയിൽ ഒരുകാലത്തു വളരെയേ നല്ല സിനിമാ ജോഡികളായിരുന്നു ഐശ്വര്യ ഭാസ്‌കാറും,മോഹൻലാലും. ഒരുപിടി നല്ല സിനിമകൾ ഇരുവരും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. നരസിംഹം പ്രജ തുടങ്ങിയ ചിത്രങ്ങൾ വളരെ നല്ല സിനിമകളായിരുന്നു. പ്രക്ഷകർ ഇന്നും നെഞ്ചിലൊലേറ്റുന്ന ചിത്രങ്ങൾ കൂടിയാണിത്.

ഇപ്പോഴിതാ മണിരത്നം സിനിമകൾ വേണ്ടന്നുവെച്ചതിനെ തുടർന്ന് തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ ഭാസ്കരൻ. ആദ്യം മണി അങ്കിൾ വിളിച്ചത് ദളപതിയ്ക്കായാണ്. ശോഭന ചെയ്ത വേഷം ചെയ്യാൻ. അപ്പോൾ ഒരു പടം ഞാൻ കമ്മിറ്റ് ചെയ്തിരുന്നു.

മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി. രണ്ടാമത് നഷ്ടപ്പെട്ട പടം റോജയാണ്. ആ സമയത്ത് എന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയിരുന്നു. ഹൈദരാബാദ് പോകാൻ നിൽക്കുമ്പോഴാണ് കുളു മണാലിയിൽ 40 ദിവസത്തെ ഡേറ്റ് ചോദിച്ചത്. തെലുങ്ക് ചിത്രത്തിൽനിന്ന് അഡ്വാൻസ് വാങ്ങി വരാൻ സാധിക്കില്ലെന്ന് പറഞ്ഞു.

മുത്തശ്ശിയാണ് ഡേറ്റ് നോക്കിയിരുന്നത്. എനിക്ക് ഒന്നും അറിയില്ല. അങ്ങനെ റോജ കൈവിട്ടു പോയി. ആ തെലുങ്ക് സിനിമയുടെ വിതരണക്കാരനും നിർമ്മാതാവും തമ്മിൽ തെറ്റി പടം അവർ ഉപേക്ഷിച്ചു. ഒരു മുപ്പത് ദിവസം ജോലി ഇല്ലാതെ സ്വയം പഴിച്ച് വീട്ടിൽ ഇരുന്നു. റോജ അതിന്റെ വഴിക്ക് പോയി. റോജ സ്‌ക്രീനിൽ കണ്ടപ്പോൾ അതിലും വലിയ തമാശയായിരുന്നു. കോയമ്പത്തൂരിൽ വച്ചാണ് സിനിമ കണ്ടത്.

പടം കണ്ട് കഴിഞ്ഞ് കാറിൽ ആരും ഒന്നും മിണ്ടിയില്ല. ഞാൻ ഒന്നും മിണ്ടാതെ വീട്ടിലെത്തി. ചെരുപ്പ് ഊരി തലയിൽ അടിച്ചു. മുത്തശ്ശി ഓടി വന്നു എന്നെ തടഞ്ഞു. വേണ്ട അടിക്കരുതെന്ന് മുത്തശ്ശി പറഞ്ഞു. ഞാൻ മുത്തശ്ശിയോട് പറഞ്ഞു നിങ്ങളെ അടിക്കാൻ എനിക്ക് പറ്റില്ലല്ലോ അതുകൊണ്ട് ഞാൻ എന്നെ തന്നെ അടിക്കട്ടെ. ഇത് പോലെ ഹിറ്റാകുമെന്ന് കരുതിയില്ല. ദളപതിയിലെ ചെറിയ കഥാപാത്രമാണ് നഷ്ടമായത്. എങ്കിലും അത് പ്രാധാന്യമുള്ളതായിരുന്നു.

മൂന്നാമത് നഷ്ടപ്പെട്ടത് തിരുടാ തിരുടായായിരുന്നു. അതിന് ടെസ്റ്റ് നടന്നിരുന്നു. തിരുടാ തിരുടായിൽ മണിസാർ വിളിച്ചപ്പോൾ ഹിന്ദി സിനിമ ​ഗർദിഷിലേയ്ക്ക് ഓഫർ വന്നിരിക്കുകയായിരുന്നു. തിരുടാ തിരുടാ പോയതോടെ ഈ ജന്മത്തിൽ അദ്ദേഹം ഇനി വിളിക്കില്ലല്ലോ എന്ന ചിന്തയായി. ഞാൻ എന്റെ ഡേറ്റ് നോക്കാതിരുന്നതിനാലാണ് ഈ ചിത്രങ്ങളെല്ലാം എനിക്കു നഷ്ടപ്പെട്ടത് എന്നും ഐശ്വര്യ പറയുന്നു.

Continue Reading
You may also like...

More in Actress

Trending