Connect with us

മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച വൈല്‍ഡ് കാര്‍ഡ്; റോബിനെ പോലെയും ബ്ലെസ്‌ലിയെപ്പോലെയുമല്ല റിയാസ് ; കാരണം വ്യക്തമാക്കി വൈറലാകുന്ന കുറിപ്പ്!

serial news

മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച വൈല്‍ഡ് കാര്‍ഡ്; റോബിനെ പോലെയും ബ്ലെസ്‌ലിയെപ്പോലെയുമല്ല റിയാസ് ; കാരണം വ്യക്തമാക്കി വൈറലാകുന്ന കുറിപ്പ്!

മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച വൈല്‍ഡ് കാര്‍ഡ്; റോബിനെ പോലെയും ബ്ലെസ്‌ലിയെപ്പോലെയുമല്ല റിയാസ് ; കാരണം വ്യക്തമാക്കി വൈറലാകുന്ന കുറിപ്പ്!

ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഗ്രാന്‍ഡ് ഫിനാലെയ്ക്കായി കാത്തിരിക്കുകയാണ് മലയാളികൾ. മത്സരങ്ങള്‍ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ അപ്രതീക്ഷിത സംഭവങ്ങൾ ആണ് ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്. അടുത്ത എവിക്ഷനോടു കൂടി ഫൈനല്‍ ഫൈവിലേക്ക് ആരെല്ലാം എത്തിച്ചേരുമെന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

റോബിന്‍ പുറത്തായതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് കളം നിറഞ്ഞാടുന്ന റിയാസിന്റെ രംഗപ്രവേശം. മികച്ച കണ്ടന്റ് മേക്കറും എന്റര്‍ടെയ്‌നറുമാകാന്‍ റിയാസിന് വളരെ പെട്ടന്ന് സാധിച്ചു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ബിഗ് ബോസിലെത്തിയ റിയാസില്‍നിന്നും ഇത്തരമൊരു നീക്കം അപ്രതീക്ഷിതമായിരുന്നു. ആദ്യദിനങ്ങളില്‍ വന്ന റിയാസല്ല ഇപ്പോഴുള്ളത്. ഈ മാറ്റത്തെ പല ആരാധകരും വലിയ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്.

റിയാസിന്റെ ഇപ്പോഴത്തെ മത്സരമികവിനെക്കുറിച്ച് എഴുതുകയാണ് ഒരു പ്രേക്ഷകന്‍. റോബിനെ പോലെ പ്രത്യേക സ്ട്രാറ്റജികളോ സ്‌ക്രീന്‍ സ്‌പേസിന് വേണ്ടിയുള്ള പലതരം നീക്കങ്ങളോ ഇല്ല, ബ്ലെസ്‌ലിയെപ്പോലെ നന്മമരം കളിച്ച് ഇഷ്ടമല്ല എന്ന് പറഞ്ഞ് ആട്ടിപ്പായിക്കുന്ന ഒരാളുടെ കാല്‍ചുവട്ടില്‍ ഗെയിം അടിയറവ് വെച്ച് ഷോയില്‍ വന്നത് എന്തിനാണെന്ന് പോലും മറന്ന് ഒതുങ്ങിപ്പോയിട്ടില്ല.

കാറ്റിന്റെ ദിശയനുസരിച്ച് പല ദിക്കുകളിലേക്ക് മാറി മാറി സഞ്ചരിക്കുന്ന വ്യക്തമായ സൗഹൃദത്തിനോ അഭിപ്രായങ്ങള്‍ക്കോ പിടികൊടുക്കാത്ത ദില്‍ഷയെ പോലെയല്ല, എനിക്ക് ഇവിടെ ഏറ്റവും ഇഷ്ടം ഇന്ന ആളെയാണ് എന്ന് പറഞ്ഞ് തിരിഞ്ഞ് വരുന്ന വഴിക്ക് തന്നെ അവനെ പോലെ ഇത്ര വൃത്തികെട്ടവന്‍ വേറെ ഇല്ല ഇവിടെ എന്ന് പറയുന്ന ലക്ഷ്മിപ്രിയയെ പോലെയുമല്ല.

പറഞ്ഞത് മാറ്റി പറയാതെ വ്യക്തമായ നിലപാടുകളോടു കൂടി സമൂഹത്തിന് നല്‍കേണ്ട മഹത്തരമായ മെസേജുകളിലൂടെ നന്‍മമരം കളിയോ ഇമേജോ ഭയക്കാതെ ഇങ്ങോട്ട് ചൊറിഞ്ഞാല്‍ കേറി മാന്തിയും വ്യക്തമായ കണ്ടന്റും സ്‌ക്രീന്‍ സ്‌പേസും നിലനിര്‍ത്തിയും പ്രേക്ഷകരെ നല്ല രീതിയില്‍ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിച്ച് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തില്‍ എത്തി നില്‍ക്കുന്ന ഒന്നൊന്നര ഗെയ്മറാണ് റിയാസ് സലിം.

കളിയാക്കിയവരെക്കൊണ്ട് പോലും ഫാനാക്കിപ്പിച്ച മുതല്‍…മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച വൈല്‍ഡ് കാര്‍ഡ്, സീസണ്‍ ഫോറിലെ റിയല്‍ ഗെയിമര്‍.’എന്നാണ് പ്രസ്തുത കുറിപ്പ്.

about biggboss

Continue Reading
You may also like...

More in serial news

Trending

Recent

To Top