Connect with us

കള്ളം പറയേണ്ട കാര്യം എനിക്കില്ല. സത്യസന്ധമായി തന്നെ പറയാം. ആ ബിസിനസ്സിൽ നിന്ന് എനിക്ക് യാതൊരുതര ലാഭവും ഇല്ല, ബിസിനസ്സ് പൂർണമായും തകർന്നു; ഐശ്വര്യ ഭാസ്‌കർ

Actress

കള്ളം പറയേണ്ട കാര്യം എനിക്കില്ല. സത്യസന്ധമായി തന്നെ പറയാം. ആ ബിസിനസ്സിൽ നിന്ന് എനിക്ക് യാതൊരുതര ലാഭവും ഇല്ല, ബിസിനസ്സ് പൂർണമായും തകർന്നു; ഐശ്വര്യ ഭാസ്‌കർ

കള്ളം പറയേണ്ട കാര്യം എനിക്കില്ല. സത്യസന്ധമായി തന്നെ പറയാം. ആ ബിസിനസ്സിൽ നിന്ന് എനിക്ക് യാതൊരുതര ലാഭവും ഇല്ല, ബിസിനസ്സ് പൂർണമായും തകർന്നു; ഐശ്വര്യ ഭാസ്‌കർ

മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്‌കർ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. മോഹൻലാൽ നായകനായി എത്തിയ ബട്ടർഫ്ളൈസ് എന്ന ചിത്രത്തിൽ നായിക ഐശ്വര്യ ആയിരുന്നു. മലയാള സിനിമയിൽ ഒരുകാലത്തു വളരെയേ നല്ല സിനിമാ ജോഡികളായിരുന്നു ഐശ്വര്യ ഭാസ്‌കാറും,മോഹൻലാലും.
നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ.

മൾട്ടി മമ്മി എന്ന യൂട്യൂബ് ചാനലിലൂടെ ഐശ്വര്യ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. വീട്ടിലെ പൂച്ചകളുടെ വിശേഷങ്ങളൊക്കെയാണ് താരം പങ്കുവെയ്ക്കാറുള്ളത്. ഐശ്വര്യ സോപ്പ് സോപ്പ് നിർമ്മിച്ച് വില്പന നടത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾക്ക് മുമ്പ് താരം ഇത് അവസാനിപ്പിച്ചു.

മുൻപ് ഐശ്വര്യ തന്നെയാണ് താൻ സോപ്പ് നിർമ്മിച്ച് വീടുകൾ തോറും ചെന്ന് വിൽക്കാറുണ്ടെന്ന് പറഞ്ഞത്. ഇപ്പോൾ താരം തന്നെയാണ് സോപ്പ് നിർമാണം അവസാനിപ്പിച്ച വിവരവും പറഞ്ഞത്. സോപ്പ് ഉണ്ടാക്കി വിൽക്കുന്നതിൽ തനിക്ക് സന്തോഷമാണ് ഉള്ളതെന്നൊക്കെ ഐശ്വര്യ പറഞ്ഞിരുന്നു. ഇപ്പോൾ സോപ്പ് നിർമാണം നിർത്തിയതിനെക്കുറിച്ചാണ് താരം പറയുന്നത്.

ബിസിനസ്സ് പൂർണമായും തകർന്നെന്നാണ് ഐശ്വര്യ പറയുന്നത്. ഇനി ആ ബിസിനസ്സുമായി മുന്നോട്ട് പോകുന്നില്ലെന്നും താരം പറയുന്നു. കഴിഞ്ഞ ഡിസംബർ‌ മാസത്തോടെ ബിസിനസ് അവസാനിപ്പിച്ചെന്നാണ് ഐശ്വര്യ പറയുന്നത്. സോപ്പ് ബിസിനസ്സിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.

കള്ളം പറയേണ്ട കാര്യം എനിക്കില്ല. സത്യസന്ധമായി തന്നെ പറയാം. ആ ബിസിനസ്സിൽ നിന്ന് എനിക്ക് യാതൊരുതര ലാഭവും ഇല്ല. തീർച്ചയായും വലിയൊരു ലാഭം പ്രതീക്ഷിച്ച് തുടങ്ങിയ ബിസിനസ്സ് അല്ല. എന്നിരുന്നാലും ഇറക്കുന്ന കാശങ്കെലും തിരിച്ച് കിട്ടണമല്ലോ. എങ്കിൽ മാത്രമെ ആ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. അത് പോലും തിരിച്ച് കിട്ടാത്ത അവസ്ഥയിലാണ് വ്യാപാരം നിർത്തിയത്.

മാത്രമല്ല, അഞ്ച് കിലോ ഭാരമൊന്നും തൂക്കിപ്പിടിക്കാനും ബക്കറ്റുമായി തൂങ്ങിനടക്കാനും ഒന്നും എന്റെ ആരോ​ഗ്യം കൊണ്ട് സാധിക്കുന്നില്ല. ഇപ്പോഴുണ്ടാക്കിയ സമ്പാദ്യം എല്ലാം ഇത് പോലെ ബിസിനസ്സിൽ ഇട്ട് നശിപ്പിക്കാൻ ആ​ഗ്രഹിക്കുന്നില്ല. ഉള്ളത് എന്തെങ്കിലും നാളേയ്ക്ക് സേവ് ചെയ്ത് വെയ്ക്കണമല്ലോ. അതുകൊണ്ട് എന്റെ ആരോ​ഗ്യത്തിന് വേണ്ടിയല്ലാതെ മറ്റൊന്നിനും അഞ്ചിന്റെ കാശ് ചെലവാക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല എന്നാണ് ഐശ്വര്യ പറ‍ഞ്ഞത്.

1991 ൽ ഒളിയമ്പുകൾ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം. അതിനുശേഷം മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചു. സിനിമക്ക് പുറമേ സീരിയലിലും ഐശ്വര്യ അഭിനയിച്ചിരുന്നു. ഐശ്വര്യയുടെ വ്യക്തിജീവിതം ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. 1994 ൽ തൻവീർ എന്ന യുവാവുമായി ഐശ്വര്യ അടുപ്പത്തിലാകുകയും വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം കഴിക്കുകയും ചെയ്തു.

വിവാഹത്തിനു വേണ്ടി ഐശ്വര്യ മതം മാറുകയും ചെയ്തു. എന്നാൽ, തൻവീറുമായുള്ള ബന്ധം അധികം നീണ്ടുനിന്നില്ല. 1996 ൽ തൻവീറും ഐശ്വര്യയും വേർപിരിഞ്ഞു. ഡിവോഴ്സ് ഐശ്വര്യയെ മാനസികമായി തളർത്തി. വിവാഹബന്ധം തകർന്നതോടെ ഐശ്വര്യ ലഹരിയ്ക്ക് അടിമപ്പെട്ടു. പിന്നീട് റിഹാബിലിറ്റേഷനിലൂടെയാണ് ഐശ്വര്യ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. നടി തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

Continue Reading
You may also like...

More in Actress

Trending