Malayalam
സിനിമയില്‍ അവസരം കുറഞ്ഞതു കൊണ്ടാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്ന് പലരും പ്രചരിപ്പിക്കുന്നു; മറുപടിയുമായി രമ്യ നമ്പീശന്
സിനിമയില്‍ അവസരം കുറഞ്ഞതു കൊണ്ടാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്ന് പലരും പ്രചരിപ്പിക്കുന്നു; മറുപടിയുമായി രമ്യ നമ്പീശന്
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് രമ്യ നമ്പീശന്. അവതാരകയായി എത്തി പിന്നീട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച രമ്യ മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നല്ല നടി എന്നത് പോലെ തന്നെ മികച്ചൊരു ഗായികയും നര്‍ത്തകിയുമാണ് രമ്യ. തന്റെ നിലപാടുകളിലൂടേയും രമ്യ നമ്പീശന് വാര്‍ത്തകളില്‍ നിറയാറുണ്ട്. ഈ അടുത്താണ് രമ്യ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. യൂട്യൂബ് ചാനല്‍ ആരംഭിച്ചതിനെ കുറിച്ച് രമ്യ ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്. സ്റ്റാര്‍ ആന്റ് സ്റ്റെെലിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. യൂട്യൂബ് ചാനല്‍ തുടങ്ങിയതുമായി ബന്ധപ്പെട്ട് വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നൽകിയിരിക്കുകയാണ്
പലരും പ്രചരിപ്പിക്കുന്നത് സിനിമയില്‍ അവസരം കുറഞ്ഞതു കൊണ്ടാണ് താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നാണെന്നും എന്നാല്‍ 2019ല്‍ ആറ് സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും പിന്നെ എന്തടിസ്ഥാനത്തിലാണ് അവസരം കുറഞ്ഞെന്ന് പ്രചരിപ്പിക്കുന്നതെന്നും രമ്യ പറയുന്നു
ആര്‍ട്ട് പ്രദര്‍ശിപ്പിക്കാനുള്ള ഒരു ഗ്ലോബലായിട്ടുള്ള ഇടം ഇത്രയും കാലം ഉണ്ടായിരുന്നില്ല. എന്നാല്‍ യൂട്യൂബ് ചാനല്‍ അത്തരമൊരു സാദ്ധ്യത നമുക്ക് തരുമ്പോള്‍ അത് ഉപയോഗിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
