Connect with us

“ഹൃദയം” കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ്‌ അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ; പുരസ്‌കാര ജൂറിമാർക്ക് പരസ്യ വിമർശനം; രമ്യാ നമ്പീശനും രാഷ്ട്രീയ നേതാക്കന്മാരും!

Malayalam Breaking News

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പതിവുപോലെ വിമർശനങ്ങളിലേക്കും വഴിവെയ്ക്കുകയാണ്. പുരസ്‌കാര പ്രഖ്യാപിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകളാണ് വൈറലാകുന്നത്.

ഇതിനിടയിൽ പരോക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച് ഒപ്പം അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങള്‍ എന്ന് ഫെയ്സ്ബുക്കിൽ കുറിച്ചത് വാർത്തയാവുകയും ചെയ്തു. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഹോമിന് പുരസ്കാരനിർണയത്തിൽ പരിഗണന ലഭിക്കാത്തതിൽ വലിയ തരത്തിലുള്ള ചർച്ചകളാണ് ഉയരുന്നത്.

ഇപ്പോഴിതാ നടി രമ്യ നമ്പീശനും ഇന്ദ്രൻസിന്റെ ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ്. ‘‘ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തിൽ’’ എന്ന തലക്കെട്ടോടെയാണ് രമ്യയുടെ പോസ്റ്റ്.

‘ജന ഹൃദയങ്ങളിൽ മികച്ച നടൻ ഇന്ദ്രൻസേട്ടൻ’, ‘ഹോമിലെ ഇന്ദ്രൻസ് ചേട്ടനാണ് മലയാളികളുടെ മനസ്സിലെ 2021 ലെ മികച്ച നടൻ’ തുടങ്ങി പോസ്റ്റിനു താഴെ പ്രതികരണങ്ങൾ നീളുകയാണ്.

കോൺഗ്രസ് നേതാവ് ടി. സിദ്ദീഖും അവാർഡ് നിർണയത്തെ വിമർശിച്ച് രംഗത്തെത്തി. ‘ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ്‌ അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ’ എന്നാണ് കുറിപ്പ്. ജൂറി ഹോം കണ്ടിട്ടുണ്ടാകില്ല എന്ന് തുറന്നടിച്ച് ഇന്ദ്രൻസും രംഗത്തുവന്നിരുന്നു.

about indrans

More in Malayalam Breaking News

Trending

Recent

To Top