Connect with us

പത്താം വിവാഹ വാര്‍ഷികം അടിച്ചു പൊള്ളിച്ച് രമേഷ് പിഷാരടിയും ഭാര്യയും!

Malayalam

പത്താം വിവാഹ വാര്‍ഷികം അടിച്ചു പൊള്ളിച്ച് രമേഷ് പിഷാരടിയും ഭാര്യയും!

പത്താം വിവാഹ വാര്‍ഷികം അടിച്ചു പൊള്ളിച്ച് രമേഷ് പിഷാരടിയും ഭാര്യയും!

തമാശകളുടെ ഹോൾസെയിൽ കടയാണ് നടനും സംവിധായകനും അവതാരകനും മിമിക്രിതാരവുമായ രമേഷ് പിഷാരടി. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന നടൻ. അതിനാൽ പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും ആരാധകർക്ക് എപ്പോഴും ആവേശമാണ്. വളരെ വിരളമായേ പിഷാരടി തന്റെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. ഇപ്പോഴിതാ പത്താം വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ സൗമ്യക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് പിഷാരടി എത്തിയിരിക്കുന്നത്.

പത്താം വിവാഹവാര്‍ഷികം ആഘോഷിക്കുന്നു എന്ന ക്യാപ്ഷനിലാണ് ഇത്തവണ ചിത്രം പങ്കുവെച്ച് പിഷാരടി എത്തിയത്. പിന്നാലെ ആശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളുമെല്ലാം നടന്റെ പോസ്റ്റിന് താഴെ എത്തി. മിമിക്രി വേദികളില്‍ നിന്നുമെത്തിയ പിഷാരടി പിന്നീട് ടിവി ചാനലുകളിലും തിളങ്ങി. ബ്ലഫ് മാസ്റ്റേഴ്‌സ്, ബഡായി ബംഗ്ലാവ് പോലുളള ജനപ്രിയ പരിപാടികളാണ് രമേഷ് പിഷാരടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. പിന്നാലെ സിനിമകളിലും സജീവമാവുകയായിരുന്നു താരം. അഭിനേതാവ് എന്നതിലുപരി ഇപ്പോള്‍ സംവിധായകനായും മോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് പിഷാരടി.പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ രണ്ട് സിനിമകളാണ് പിഷു സംവിധാനം ചെയ്തത്. രണ്ട് ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വിജയമാവുകയും ചെയ്തു. മിനിസ്‌ക്രീന്‍ രംഗത്ത് ഇപ്പോഴും സജീവമായ താരം വിവിധ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരത്തിന്റെ മിക്ക പോസ്റ്റുകളും നിമിഷനേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്‌.

സമൂഹ മാധ്യമങ്ങളിലെ ക്യാപ്ഷന്‍ കിംഗായാണ് രമേഷ് പിഷാരടി അറിയപ്പെടുന്നത്. മിക്കപ്പോഴും എല്ലാ പോസ്റ്റുകള്‍ക്കും രസകരമായ ക്യാപ്ഷന്‍ നല്‍കിയാണ് പിഷു എത്താറുളളത്. സിനിമാ ഡയലോഗുകള്‍ വരെ തന്റെ ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി ഇടാറുളള താരമാണ് നടന്‍. അതേസമയം തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും രമേഷ് പിഷാരടി പങ്കുവെക്കാറുണ്ട്. പിഷാരടിയുടെ ഭാര്യ സൗമ്യയും മൂന്ന് മക്കളുമെല്ലാം ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയുടെ ഒരു പരിപാടിയില്‍ കുടുംബത്തോടൊപ്പം പിഷാരടി എത്തിയിരുന്നു. പുതുവല്‍സര ദിനത്തില്‍ സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലായിരുന്നു ഭാര്യക്കും മകള്‍ക്കുമൊപ്പം പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്‍കി പിഷാരടി എത്തിയത്. മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ കുടുംബത്തിനൊപ്പമുളള ഒരു ചിത്രത്തിന് നടന്‍ നല്‍കിയ ക്യാപ്ഷന്‍ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്നു.

ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നാണ് അന്ന് ഭാര്യക്കും മക്കള്‍ക്കുമൊപ്പമുളള ചിത്രത്തിന് രമേഷ് പിഷാരടി ക്യാപ്ഷനായി കുറിച്ചത്. ലോക്ഡൗണ്‍ കാലവും കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ എത്തിയിരുന്നു. 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് കേന്ദ്രീയ വിദ്യാലയത്തിലും, കാരിക്കോട് സർക്കാർ ഹൈസ്കൂളിലും, പിന്നെ പ്രീഡിഗ്രി പൂർത്തീകരിച്ചത് തലയോലപ്പറമ്പിലെ ദേവസ്വം ബോർഡ് കോളേജിലാണ്. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുൻപ് സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ രമേഷ് പിഷാരടി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു.

More in Malayalam

Trending

Bigg Boss