Connect with us

സ്‌നേഹത്തിന്റെ പുറത്ത് എനിക്കൊരു കൃഷ്ണവിഗ്രഹം തന്നാല്‍ അത് ഞാന്‍ വാങ്ങും; പൈസ തന്നാല്‍ മേടിക്കില്ല..; ആദ്യമൊക്കെ നെഗറ്റീവ് കണ്ട് സങ്കടപ്പെട്ട് കരയുമായിരുന്നു; വീണാസ് കറി വേള്‍ഡിനെക്കുറിച്ച് ആദ്യമായി വീണ പറയുന്നു!

News

സ്‌നേഹത്തിന്റെ പുറത്ത് എനിക്കൊരു കൃഷ്ണവിഗ്രഹം തന്നാല്‍ അത് ഞാന്‍ വാങ്ങും; പൈസ തന്നാല്‍ മേടിക്കില്ല..; ആദ്യമൊക്കെ നെഗറ്റീവ് കണ്ട് സങ്കടപ്പെട്ട് കരയുമായിരുന്നു; വീണാസ് കറി വേള്‍ഡിനെക്കുറിച്ച് ആദ്യമായി വീണ പറയുന്നു!

സ്‌നേഹത്തിന്റെ പുറത്ത് എനിക്കൊരു കൃഷ്ണവിഗ്രഹം തന്നാല്‍ അത് ഞാന്‍ വാങ്ങും; പൈസ തന്നാല്‍ മേടിക്കില്ല..; ആദ്യമൊക്കെ നെഗറ്റീവ് കണ്ട് സങ്കടപ്പെട്ട് കരയുമായിരുന്നു; വീണാസ് കറി വേള്‍ഡിനെക്കുറിച്ച് ആദ്യമായി വീണ പറയുന്നു!

മലയാളികൾക്ക് ഇന്ന് വളരെ അടുത്തറിയാവുന്ന യൂട്യൂബ് ചാനൽ താരമാണ് വീണ. വീണാസ് കറി വേള്‍ഡിലൂടെയായി പങ്കിടുന്ന പാചകക്കൂട്ടുകളെല്ലാം ഇന്ന് മലയാളുകളുടെ വീട്ടിൽ വളരെ രുചികരമായി പരീക്ഷിക്കപ്പെടാറുണ്ട്. പാചകം മാത്രമല്ല, വാചകവും രസകരമായ രീതിയിലാണ് വീണ അവതരിപ്പിക്കുന്നത്. ഇത് തന്നെയാണ് വീണയുടെ വിജയവും.

തുടക്കത്തില്‍ യൂട്യൂബര്‍ എന്നൊക്കെ പറയാന്‍ എനിക്ക് അഭിമാനമായിരുന്നു. ഇപ്പോ അത് പറയാന്‍ അത്ര താല്‍പര്യമില്ലെന്ന് വീണ പറയുന്നു. ഒരു ചാനൽ അഭിമുഖത്തിനിടയിലായിരുന്നു വീണ യൂട്യൂബ് ചാനല്‍ തുടങ്ങിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കിട്ടത്.

കേരളത്തില്‍ വെച്ചാണ് എന്നെ കൂടുതല്‍ ആളുകള്‍ അറിയുന്നത്. ദുബായില്‍ ലുലുവിലൊക്കെ പോവുമ്പോള്‍ ആളുകള്‍ വന്ന് സംസാരിക്കാറുണ്ട്. ഇവിടെ എവിടേക്ക് ഇറങ്ങിയാലും ആളുകള്‍ തിരിച്ചറിയാറുണ്ടെന്ന് വീണ പറയുന്നു. പോസിറ്റീവും നെഗറ്റീവുമായ കമന്റുകള്‍ വരും. അതിലെ പോസിറ്റീവ് മാത്രം എടുക്കുക. അത്രേയുള്ളൂ കാര്യമെന്നും വീണ പറഞ്ഞിരുന്നു. പണ്ടത്തെ അപേക്ഷിച്ച് ഇപ്പോള്‍ എനിക്ക് നെഗറ്റീവ് കമന്‍സ് കുറവാണ്. ഇപ്പോള്‍ ഒത്തിരി ചാനലുകളുണ്ടല്ലോ, പണ്ട് എണ്ണം കുറവായിരുന്നല്ലോ.

യൂട്യൂബ് ചാനലുകളേറെയുണ്ടെങ്കിലും എന്റെ സ്ഥാനം ഇപ്പോഴും അവിടെത്തന്നെയുണ്ട്. കുറേ ചാനലുകളില്‍ അന്വേഷിച്ച് അവസാനം ഇവിടെത്തന്നെ വന്നു എന്ന് പറയാറുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. ചില വീഡിയോയ്ക്ക് ആ സമയത്ത് റീച്ചില്ലെങ്കിലും പിന്നീട് നല്ല റീച്ച് കിട്ടാറുണ്ട്. വ്യൂ ഇല്ലാത്തതില്‍ ആദ്യമൊക്കെ ഞാന്‍ വിഷമിക്കുമായിരുന്നു. നീ അതേക്കുറിച്ച് ചിന്തിക്കേണ്ട, നിനക്ക് സംതൃപ്തി കിട്ടുന്ന കാര്യം ചെയ്യുക. അത് കാണേണ്ടവര്‍ കാണേണ്ട സമയത്ത് കണ്ടോളുമെന്നാണ് ജാന്‍ പറയാറുള്ളത്.

പൈസ വാങ്ങിച്ച് ബ്രാന്‍ഡ് കൊളാബറേഷന്‍ ചെയ്യാറില്ല. എനിക്കത് വലിയ കാര്യമായി തോന്നുന്നില്ല. എനിക്കെന്റെ ഫാമിലിയെപ്പോലെയാണ് എന്റെ ചാനല്‍. കാശ് മേടിച്ച് അവിടെയൊരാളെ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. ഞാനുപയോഗിക്കുന്ന കത്തിയും പാത്രങ്ങളും മറ്റ് സാധനങ്ങളുമെല്ലാം വീഡിയോ കാണുന്നവര്‍ക്ക് അറിയാം. സ്‌നേഹത്തിന്റെ പുറത്ത് എനിക്കൊരു കൃഷ്ണവിഗ്രഹം തന്നാല്‍ അത് ഞാന്‍ വാങ്ങും. പൈസ തന്നാല്‍ മേടിക്കില്ല. ഇന്നൊരു ബ്രാന്‍ഡ് ചെയ്താല്‍ നാളെ വേറെ ബ്രാന്‍ഡ് ചെയ്യേണ്ടി വരും. ഏത് വിശ്വസിക്കണം ചേച്ചീ എന്ന് ആളുകള്‍ ചോദിച്ചാല്‍ അത് ഞാന്‍ കേള്‍ക്കണ്ടേ.

യൂട്യൂബില്‍ നിന്നും മാറേണ്ടി വന്നാല്‍ സാരി ബിസിനസിലേക്ക് പോവും. ഏഴ് വര്‍ഷമായി ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. ആദ്യം യൂട്യൂബര്‍ എന്ന് പറയുമ്പോള്‍ എനിക്ക് അഭിമാനമാണ്, ഇപ്പോ അത് നന്നായി കുറഞ്ഞിട്ടുണ്ട്. നല്ല കണ്ടന്റാണെങ്കിലും റീച്ചില്ലാത്തത് കാണുമ്പോള്‍ സങ്കടം വരും. പെറ്റമ്മ പോലും കണ്ടാല്‍ സഹിക്കാത്ത തരത്തിലുള്ള ചാനലുകളുമുണ്ട്. സജഷനായി വരുന്നതെല്ലാം നെഗറ്റീവ് കണ്ടന്റുകളുള്ള വീഡിയോകളാണ്.

യൂട്യൂബ് കമന്റുകളൊക്കെ നോക്കാറുണ്ട്. ഫേസ്ബുക്കിലെ കമന്റുകളൊന്നും അങ്ങനെ നോക്കാറില്ല. നെഗറ്റീവ് കമന്റുകള്‍ വരുമ്പോള്‍ ആദ്യം സങ്കടം തോന്നുമായിരുന്നു. ഇപ്പോ എനിക്കത് പുത്തരിയല്ല, ജാനാണ് എന്നെ മാറ്റിയെടുത്തത്. കമന്റ് കേട്ട് കരഞ്ഞിട്ടുണ്ട്. വേണ്ടാത്ത വാക്കുകളൊക്കെ കേട്ടത് ഇവിടെ വന്നപ്പോഴാണ്. വെളുപ്പിനൊക്കെ നോക്കുമ്പോള്‍ വേണ്ടാത്ത കമന്റ്. ഞാന്‍ ഇങ്ങനെ തുടങ്ങിയപ്പോള്‍ ജാന്‍ അതേറ്റെടുത്തു. ജാന്‍ തന്നെ മോശം കമന്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ തുടങ്ങി.

ഞാന്‍ മുടി അഴിച്ചിടുന്നതിനെക്കുറിച്ചുള്ള കമന്റുകള്‍ എനിക്കെപ്പോഴും വരാറുണ്ട്. സാരിയുടുത്തല്ല ഞാന്‍ ഭക്ഷണം ഉണ്ടാക്കുന്നത്. അതുകഴിഞ്ഞതിന് ശേഷമായാണ് സാരിയൊക്കെ ഇട്ട് മുടി അഴിച്ച് വരുന്നത്. മുടി ഭക്ഷണത്തില്‍ വീഴുമെന്നാണ് പറയുന്നത്. ഇന്നുവരെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. എന്റെ ഭക്ഷണത്തില്‍ അല്ലേ വീഴുന്നത്. ചിലരൊക്കെ എന്റെ പാത്രങ്ങളെ കുറ്റം പറയും. കമന്റിനൊന്നും മറുപടി അയയ്‌ക്കേണ്ടെന്നാണ് ജാന്‍ പറയാറുള്ളത്. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു, പിന്നെ അത് നിര്‍ത്തി.

about veena

Continue Reading
You may also like...

More in News

Trending

Recent

To Top