News
വീണയുടെയും അമന്റെയും അകൽച്ചയ്ക്ക് പിന്നിൽ മൂന്നാമതൊരാൾ ?; വീണ നായരുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ!
വീണയുടെയും അമന്റെയും അകൽച്ചയ്ക്ക് പിന്നിൽ മൂന്നാമതൊരാൾ ?; വീണ നായരുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ!
സീരിയലുകളിലൂടെയും ടെലിവിഷൻ പരുപാടികളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് വീണ നായർ. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പയിലൂടെയാണ് വീണ ജനപ്രീതിയിൽ എത്തുന്നത്.
മിനിസ്‌ക്രീനിൽ മാത്രമല്ല ഒരുപിടി മികച്ച വേഷങ്ങളിൽ ബിഗ് സ്ക്രീനിലും താരം തിളങ്ങി. അതിനിടെ ബിഗ് ബോസ് മലയാളം സീസൺ 2 വിൽ മത്സരാർഥിയായും വീണ പങ്കെടുത്തിരുന്നു. ബിഗ് ബോസിൽ മത്സരാർത്ഥി ആയതോടെയാണ് വീണയെ കൂടുതലറിയാൻ മലയാളികൾക്ക് സാധിച്ചു.
തന്റെ കുടുംബ വിശേഷങ്ങളൊക്കെ താരം ഷോയിൽ പങ്കുവച്ചിരുന്നു. ഭർത്താവ് ആർജെ അമനെ അരിഞ്ഞതും ഈ ഷോയിലൂടെയാണ്. പ്രണയിച്ചു വിവാഹിതരായവരാണ് ഇരുവരും. ഇരുവർക്കും ഒരു മകനാണ് ഉള്ളത്. അടുത്തിടെ വീണയും അമനും വേർപിരിഞ്ഞു എന്ന തരത്തിലുളള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇടയ്ക്കിടെ ഭർത്താവിന്റെയും മകന്റെയും വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിലെത്താറുള്ള വീണ അടുത്തിടെയായി അമനൊപ്പമുള്ള ചിത്രങ്ങൾ ഒന്നും പോസ്റ്റ് ചെയ്യാതെ വന്നതോടെയാണ് ആരാധകർക്ക് ഇടയിൽ ഇവർ പിരിഞ്ഞോ എന്ന സംശയം ഉയർന്നത്. പിന്നാലെ ഒരു ടെലിവിഷൻ പരിപാടിയിൽ എത്തിയ വീണ ഈ വാർത്തകൾ നിഷേധിക്കുകയും ചെയ്തു. ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും എല്ലാ കുടുംബങ്ങളിലും ഉണ്ടാവാറുള്ള പ്രശ്‍നങ്ങളെ തങ്ങൾക്കിടയിൽ ഉള്ളു എന്നുമാണ് വീണ പറഞ്ഞത്.
എന്നാൽ അതിന് ശേഷം തങ്ങൾ വിവാഹമോചിതരായിട്ടില്ലെന്നും എന്നാൽ വേർപിരിഞ്ഞെന്നും വ്യകത്മാക്കി അമൻ രംഗത്ത് എത്തിയിരുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ വിള്ളലിനെ കുറിച്ച് അമൻ പ്രതികരിച്ചത്. തനിക്ക് അച്ഛനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറാൻ പറ്റില്ലെന്നും അതിനാൽ തങ്ങൾ വിവാഹമോചിതരായിട്ടില്ല എന്നാണ് അമൻ പോസ്റ്റിലൂടെ അറിയിച്ചത്.
“ഇങ്ങനൊരു അവസ്ഥകയിലൂടെ കടന്നു പോവുക എളുപ്പമുള്ള കാര്യമല്ല. ജീവിതം ചിലപ്പോഴൊക്കെ കാഠിന്യമേറിയതാകും, പക്ഷെ നമ്മള്‍ കരുത്തോടെ നേരിടണം. അതുകൊണ്ട് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മുന്നോട്ട് പോകാനുള്ള പിന്തുണ നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് എന്നായിരുന്നു അമന്റെ പോസ്റ്റ്. മകന്റെ സ്‌കൂളിലെ പരിപാടിയ്ക്ക് ഇരുവരും ഒരുമിച്ച് എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു ഇത്.
അങ്ങനെ ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകൾ സജീവമായിരിക്കെ വീണ നായർ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടുന്നത്. രണ്ടുപേർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഇടയിൽ മൂന്നാമത് ഒരാൾ ഉണ്ടാകുമെന്നും അയാൾ ആയിരിക്കും യഥാർത്ഥ വില്ലൻ എന്നും പറയുന്ന ഒരു കുറിപ്പടങ്ങിയ ചിത്രമാണ് വീണ പങ്കുവച്ചിരിക്കുന്നത്.
‘രണ്ടുപേർ തമ്മിലുള്ള തെറ്റിദ്ധാരണകൾ തന്നെയാവണം എപ്പോഴും വേർപിരിയലിന് കാരണം എന്നില്ല. ചിലപ്പോൾ എവിടെയോ ഒളിച്ചിരിക്കുന്ന മൂന്നാമതൊരാൾ ആയിരിക്കും യഥാർത്ഥ വില്ലൻ,’ എന്നാണ് വീണ പങ്കുവച്ചിരിക്കുന്ന പോസ്റ്റിലെ വരികൾ.
വീണയുടെയും അമന്റെയും അകൽച്ചയ്ക്ക് പിന്നിൽ മൂന്നാമതൊരാൾ ഉണ്ടായിരുന്നോ എന്ന സംശയമാണ് ഇപ്പോൾ ആരാധകൻ ഉന്നയിക്കുന്നത് . തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഒന്നാണ് പങ്കുവച്ചിരിക്കുന്നതെന്ന് വീണ പറഞ്ഞിട്ടില്ലെങ്കിലും ആരാധകർ അതിനെ കൂട്ടി വായിക്കുന്നത് വേർപിരിയലുമായി ബന്ധപ്പെടുത്തിയാണ്.
About veena nair