Connect with us

റിയാസും റോൺസണും ഫൈനലിൽ വരും; ധന്യ ടോപ് ഫൈവ് ലിസ്റ്റിൽ വരില്ല; ധന്യയോ റോൺസണോ?; ബിഗ് ബോസ് സീസൺ ഫോറിൽ ഇവരിൽ ആര് ?; വിനയുടെ പ്രവചനം സത്യമാകുമോ?!

TV Shows

റിയാസും റോൺസണും ഫൈനലിൽ വരും; ധന്യ ടോപ് ഫൈവ് ലിസ്റ്റിൽ വരില്ല; ധന്യയോ റോൺസണോ?; ബിഗ് ബോസ് സീസൺ ഫോറിൽ ഇവരിൽ ആര് ?; വിനയുടെ പ്രവചനം സത്യമാകുമോ?!

റിയാസും റോൺസണും ഫൈനലിൽ വരും; ധന്യ ടോപ് ഫൈവ് ലിസ്റ്റിൽ വരില്ല; ധന്യയോ റോൺസണോ?; ബിഗ് ബോസ് സീസൺ ഫോറിൽ ഇവരിൽ ആര് ?; വിനയുടെ പ്രവചനം സത്യമാകുമോ?!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ പതിമൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാഴ്ച കൂടിക്കഴിഞ്ഞാൽ ബിഗ് ബോസ് ഫിനാലെ ആകും. ജൂലെ ആദ്യവാരം ഫിനാലെ ഉണ്ടാകും. ആരാകും അന്നത്തെ മെഗാ എപ്പിസോഡിൽ കപ്പ് ഉയർത്തുക എന്ന് കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. അതേസമയം കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും ഒരാൾ കൂടി പുറത്തായിരിക്കുകയാണ്. അവസാനത്തെ എലിമിനേഷൻ ആയിരുന്നു നടന്നത്.

വിനയ് മാധവാണ് പുറത്തായിരിക്കുന്നത്. സീസൺ ഫോറിൽ നിന്ന് പുറത്താകുന്ന രണ്ടാമത്തെ വൈൽഡ് കാർഡാണ് വിനയ് മാധവ്. ഇതുവര മണികണ്ഠൻ അടക്കം മൂന്ന് പേരാണ് വൈൽഡ് കാർഡായി വീട്ടിലേക്ക് വന്നിരിക്കുന്നത്. ഇനി റിയാസ് മാത്രമാണ് അവശേഷിക്കുന്നത്.

സെമി ഫിനാലെ വീക്ക് ആരംഭിച്ചിരിക്കുകയാണ്. ഇനി കളികൾ എത്തരത്തിലുള്ളതായിരിക്കുമെന്ന് കണ്ടറിയണം. മത്സരാർഥികൾ കുറച്ച് കൂടി മത്സരബുദ്ധിയോടെ ഇനി കളിച്ച് തുടങ്ങും. കാരണം ഇനി വരുന്ന ദിവസങ്ങൾ നിർണായകമാണെന്ന് എല്ലാവർക്കും അറിയാം.

ഈ ആഴ്ചയിലേക്കുള്ള ആയുധങ്ങൾ ഇതിനോടകം മത്സരാർഥിഖൾ കണ്ടെത്തി കഴിഞ്ഞു. റിയാസ്, ലക്ഷ്മിപ്രിയ, ബ്ലെസ്ലി തുടങ്ങിയവർ തമ്മിൽ യുദ്ധം ഉണ്ടാകാനാണ് സാധ്യത. അതിനുള്ള തർക്കങ്ങൾ മൂവരും പരസ്പരം നടത്തുന്നുണ്ട്.

വന്ന ആഴ്ച വളരെ അധികം ആക്ടീവായിരുന്നു വിനയ് മാധവ്. പിന്നീട് ഒതുങ്ങിയ രീതിയിലായിരുന്നു വീട്ടിൽ ​ഗെയിം കളിച്ചിരുന്നത്. പക്ഷെ കൊടുക്കേണ്ടവർക്കെല്ലാം വന്ന ആഴ്ചയിൽ തന്നെ ആവശ്യത്തിന് ഡോസ് വിനയ് കൊടുത്തിരുന്നു. അതിനുള്ള ഉദാഹരണമായിരുന്നു ജാസ്മിനുമായുള്ള വിനയിയുടെ വഴക്ക്. ഇപ്പോൾ പുറത്തായ വിനയ് തന്റെ മനസിലുള്ള ടോപ്പ് ഫൈവിലെ ആളുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ടിക്കറ്റ് ടു ഫിനാലെ കിട്ടിയതുകൊണ്ട് ദിൽഷ എന്തായാലും ഉണ്ടാകും. പിന്നെ ബ്ലെസ്ലി, ലക്ഷ്മിപ്രിയ, റിയാസ്, റോൺസൺ എന്നിവരും ടോപ്പ് ഫൈവിൽ വരാൻ സാധ്യതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്’ എന്നാണ് വിനയ് പറയുന്നത്.

റോൺസൺ, ധന്യ, വിനയ് എന്നിവരാണ് ഇത്തവണ എവിക്ഷനിൽ വന്നത്. കഴിഞ്ഞ ആഴ്ചകളിൽ നിന്നും വിഭിന്നമായി ഒരു ​ഗെയിമിലൂടെയായിരുന്നു എവിക്ഷൻ. ഗാർഡൻ ഏരിയയിൽ സെറ്റ് ചെയ്തിരിക്കുന്ന അവരവരുടെ മുഖമുള്ള പസിൽ വേഗത്തിൽ ശരിയായ രീതിയിൽ വെക്കുന്നവർ വിജയിക്കും. ആരുടെ ഫോട്ടോയാണോ ശരിയായി പൂർത്തിയാക്കാൻ സാധിക്കാത്തത് അവർ ഔട്ട് ആകുകയും ചെയ്യും എന്നതായിരുന്നു ഗെയിം.

പിന്നാലെ മൂന്ന് പേരും വാശിയോടെയാണ് ടാസ്ക് ചെയ്തത്. ഒടുവിൽ വിനയ് പുറത്താകുകയും ചെയ്തു. ജീവിതത്തിലെ ഭയങ്കരമായൊരു എക്സ്പീരിയൻസ് ആയിരുന്നു ബി​ഗ് ബോസ് ഹൗസ്. ഇങ്ങനെ ഒരു സാഹചര്യം എല്ലാവർക്കും കിട്ടുന്നതല്ല.

അത് അനുഭവിക്കാൻ പറ്റി. ഒരുപാട് ദിവസം നിൽക്കാൻ പറ്റി വിനയ് പറഞ്ഞു. എല്ലാവരും നന്നായി കളിക്കണമെന്നും’ പറഞ്ഞുകൊണ്ടാണ് വിനയ് ബിഗ് ബോസ് വീടിന് പുറത്തേക്ക് പോയത്. വിനയിയുടെ പുറത്താകൽ റോൺസണെ വളരെയധികം വിഷമത്തിലാഴ്ത്തിയിരുന്നു.

കാരണം, ഇരുവരും പരസ്പരം നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. താൻ വീട്ടിലായിരുന്നപ്പോൾ ​ഗെയിമിന് വേണ്ടി പറഞ്ഞ കാര്യങ്ങൾ മനസിൽവെക്കരുതെന്നും പുറത്ത് വരുമ്പോൾ ഒരുമിച്ച് കൂടാനുമുള്ള ആ​ഗ്രഹവും വിനയ് പങ്കുവെച്ചു.

about biggboss

More in TV Shows

Trending

Recent

To Top