TV Shows
മതേതരത്വം, അഹിംസ എല്ലാം പറയുന്ന ഞാൻ, എന്നിലും ആ ഒരു ക്ഷത്രിയ രക്തം ഉണ്ട്; ഭദ്രകാളി ആവേണ്ട സമയത്ത് ഞാൻ അതിലേക്കും വരും ലാലേട്ടാ ….; ക്ഷത്രീയ രക്തമോ? A+ve, B+ve, AB+ve, O+ve എന്നൊക്കെ കേട്ടിട്ടുണ്ട് , ഇതെന്ത് ഗ്രൂപ്പ്? ; ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യൽ മീഡിയ!
മതേതരത്വം, അഹിംസ എല്ലാം പറയുന്ന ഞാൻ, എന്നിലും ആ ഒരു ക്ഷത്രിയ രക്തം ഉണ്ട്; ഭദ്രകാളി ആവേണ്ട സമയത്ത് ഞാൻ അതിലേക്കും വരും ലാലേട്ടാ ….; ക്ഷത്രീയ രക്തമോ? A+ve, B+ve, AB+ve, O+ve എന്നൊക്കെ കേട്ടിട്ടുണ്ട് , ഇതെന്ത് ഗ്രൂപ്പ്? ; ലക്ഷ്മി പ്രിയയെ ട്രോളി സോഷ്യൽ മീഡിയ!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ലക്ഷ്മി പ്രിയ. തുടക്കം മുതല്‍ വീട്ടിലെ ഏറ്റവും സജീവമായ അംഗങ്ങളില്‍ ഒരാള്‍. എന്നാല്‍ വീടിന് അകത്തും പുറത്തും ഒരുപാട് വിമര്‍ശനങ്ങള്‍ ലക്ഷ്മി പ്രിയ നേരിടുന്നുണ്ട്. ലക്ഷ്മി പ്രിയയുടെ കാഴ്ചപ്പാടിലേയും ചിന്തകളിലേയും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനങ്ങള്‍ വരാറുള്ളത്.
കഴിഞ്ഞ ദിവസം റിയാസുമായുണ്ടായ വഴക്കിനിടെ റിയാസിന് ജന്മനാ തകരാറാണെന്ന ലക്ഷ്മിയുടെ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ലക്ഷ്മി പ്രിയ ബിഗ് ബോസ് വീട്ടിൽ നടത്തുന്ന പരാമർശങ്ങൾക്ക് ബിഗ് ബോസ് വീടിനു വെളിയിൽ ഭർത്താവ് ജയ് ദേവ് മറുപടി പറയുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്.
ഇപ്പോഴിതാ, ലക്ഷ്മി പ്രിയ ക്ഷത്രീയ രക്തമാണ് എന്ന് പറഞ്ഞുള്ള ഒരു വീഡിയോ വൈറലാകുകയാണ്. മോഹൻലാലിനോട് താൻ ഭദ്രകാളി ആയ അവസ്ഥയെ കുറിച്ചാണ് ലക്ഷ്മി പ്രിയ പറയുന്നത്.
ലക്ഷ്മി പ്രിയ പറഞ്ഞ വാക്കുകൾ, ” എന്നെ ഞാൻ അറിഞ്ഞോ അറിയാതെയോ കളങ്കപ്പെടുത്തുന്നുണ്ടോ? എങ്ങനെ എങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ടോ ? എന്നൊക്കെ ഓർത്ത് എനിക്ക് ഭയങ്കര വിഷമം വന്നു . അങ്ങനെ ആണ് ഞാൻ കൺഫെഷൻ റൂമിൽ പോയതും , അവിടെ പോയി ട്രാക്ക് കറെക്റ്റ് ആണോ എന്നും നോക്കിയത്. മതേതരത്വം, അഹിംസ എല്ലാം പറയുന്ന ഞാൻ, എന്നിലും ആ ഒരു ക്ഷത്രിയ രക്തം ഉണ്ട് . എന്റെയും ഉപാസനാ മൂർത്തി ഭദ്രകാളിയാണ് . അപ്പോൾ ഭദ്രകാളി ആവേണ്ട സമയത്ത് ഞാൻ അതിലേക്കും വരും ലാലേട്ടാ… എന്നാണ് ലക്ഷ്മി പ്രിയ മോഹൻലാലിനോട് പറഞ്ഞത്.
ഇത് വലിയ രീതിയിൽ ട്രോൾ ആയി മാറിയിരിക്കുകയാണ്. ക്ഷത്രീയ രക്തമോ? A+ve, B+ve, AB+ve, O+ve അങ്ങിനെ കുറെ രക്തത്തെ പറ്റി കേട്ടിട്ടുണ്ട്.. ഇതെന്ത് ഗ്രൂപ്പ്? പുതിയത് വല്ലോം കണ്ട് പിടിച്ചതാണോ” എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം…
ഫേക്കായിട്ട് നില്‍ക്കരുത്. ജെനുവിനായിട്ട് നില്‍ക്കണം. ആരേയും അവളില്‍ കവിഞ്ഞ് വിശ്വസിക്കരുത് എന്നതാണ് ബിഗ് ബോസ് എന്ന ഷോയുടെ രീതിയെന്നാണ് ജയേഷ് പറയുന്നത്. എന്നാല്‍ ചിലര്‍ മനപ്പൂര്‍വ്വം മറ്റുള്ളവരെ മാന്തുകയും ആക്രമിക്കുകയും ചെയ്യും. തിരിച്ച് ആക്രമിച്ചാല്‍ ഷോയുടെ ഭാഗമാകുമെന്ന് പറയുമെന്നും അദ്ദേഹം പറയുന്നു.
ഇതെല്ലാം വലിയ ഗെയിമിന്റെ ഭാഗമാണ്. ഗെയിമാണെന്ന് ഓര്‍ക്കാതെ, ക്യാമറയുണ്ടെന്ന് ഓര്‍ക്കാതെ സത്യസന്ധമായി പെരുമാറുന്ന സ്വഭാവമുള്ളവര്‍ കിട്ടാനുള്ള കപ്പിനെ പറ്റി ഓര്‍ക്കാതെ ജീവിതത്തില്‍ പെരുമാറുന്നത് പോലെ പെരുമാറുമെന്നും അദ്ദേഹം പറയുന്നു.
ജീവിതത്തില്‍ നമ്മളോട് ഒരാള്‍ ഇങ്ങനെ പെരുമാറിയാല്‍ എങ്ങനെ തിരിച്ച് പെരുമാറുമോ അങ്ങനെ പെരുമാറും. കലാകാരന്മാര്‍ വളരെ ലോല ഹൃദയമുള്ളവരാണ്. ചെറിയ കാര്യത്തിന് പ്രൊവോക്ക്ഡ് ആകും. പ്ലാന്‍ ചെയ്ത് പെരുമാറാനാകില്ല. ഈ ഷോ പഠിച്ച് വരുന്നവര്‍ക്ക് അവിടെ നിലനില്‍ക്കാന്‍ പറ്റും. പക്ഷെ ലോല ഹൃദയമുള്ളവര്‍ക്ക് പറ്റിയെന്ന് വരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ലക്ഷ്മിയുടെ ഭര്‍ത്താവനെന്ന നിലയില്‍ അദ്ദേഹം വിഷമിച്ച് നില്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. ഞങ്ങളെ അറിയുന്നവര്‍ ഇതൊന്നും ചെവി കൊള്ളില്ല. അതാണ് ഇത്രയും ദിവസം അവിടെ നില്‍ക്കാനുള്ള കാരണം. ജനങ്ങള്‍ ലക്ഷ്മിയെ ഇഷ്ടപ്പെടുന്നുണ്ട്. ഞാന്‍ ഭാര്യയോടുള്ള എന്റെ കടമ ചെയ്യാനാണ് ഇപ്പോള്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വേണമെങ്കില്‍ ലക്ഷ്മിയ്ക്ക് രണ്ട് പൊട്ടിച്ചിട്ട് ഇറങ്ങി പോരാം, പക്ഷെ അങ്ങനെ ചെയ്താല്‍ ലക്ഷ്മി ജയിക്കണമെന്ന് ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരോട് ചെയ്യുന്ന തെറ്റാകും. ചില ഓണ്‍ലൈന്‍ മീഡിയകള്‍ എത്തിക്‌സില്ലാതെ പെരുമാറുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. മറ്റുള്ളവര്‍ പറയുന്നത് കേട്ട് വിശ്വസിക്കാന്‍ ജനങ്ങള്‍ മണ്ടന്മാരല്ലെന്നും ജനങ്ങള്‍ക്ക് ലക്ഷ്മിയെ അറിയാമെന്നും അദ്ദേഹം പറയുന്നു.
നമ്മളെ ചൊറിയാന്‍ വന്നാല്‍ നമ്മള്‍ തിരിച്ച് കേറി മാന്തുമെന്നും മാന്തിയേ പറ്റൂവെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു കവിളത്ത് അടിക്കുമ്പോള്‍ മറ്റേ കവിളും കാണിച്ചാല്‍ അവിടെയും അടിച്ച് നിരപ്പാക്കുന്നവരാണ് ഇപ്പോഴത്തെ കാലത്തുള്ളതെന്നും ജയ് ദേവ് പറയുന്നുണ്ട്. ചൊറിഞ്ഞാല്‍ തിരിച്ച് മാന്തിയേ പറ്റൂ, എന്നാലേ ജീവിക്കാന്‍ പറ്റൂവെന്നും അദ്ദേഹം പറയുന്നു.
തങ്ങള്‍ ആര്‍ക്കും ദോഷം ചെയ്തിട്ടില്ലെന്നും നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നുണ്ട്. നമ്മള്‍ ആരാണെന്ന് നമുക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ ഒരാള്‍ ലക്ഷ്മി കുലസ്ത്രീയാണെന്ന് കമന്റ് ചെയ്തപ്പോള്‍ അതിനെതിരെ ലക്ഷ്മിയുടെ ഭര്‍ത്താവ് മറുപടിയുമായി എത്തുകയായിരുന്നു.
അതെ കുലസ്ത്രീയാണ്, നിങ്ങളുടെ വീട്ടില്‍ കുലസ്ത്രീയില്ലാത്തതിന്റെ വിഷമമാണോ? കുലസ്ത്രീയെന്ന് പറയുന്നതും ഒരു ഭാഗ്യമാണ്. ലോകത്ത് ഒരുപാട് സ്ത്രീകളുണ്ട്. പക്ഷെ ഒരു വീട്ടിലൊരു കുലസ്ത്രീയുണ്ടെങ്കില്‍ അവര്‍ ഒരുപാട് ഭാഗ്യം ചെയ്തിട്ടുണ്ടാകുമെന്നും കമന്റിട്ട രാജീവ് എന്നയാള്‍ക്ക് അതില്ലാതെ പോയതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറയുന്നു. വിവാഹം കഴിക്കുകയാണെങ്കില്‍ ഒരു കുലസ്ത്രീയെ തന്നെ വിവാഹം കഴിക്കണമെന്നും ജയ് ദേവ് പറയുന്നുണ്ട്.”
about lakshmi priya