മഞ്ജു ചേച്ചി… ചേച്ചിടെ കൈയിലെ തേപ്പ് പെട്ടി കണ്ടപ്പോഴേ മനസിലാക്കണമാരുന്നു ; ഞങ്ങളെ തേച്ചതാണല്ലേ… ; ‘ജാക്ക് ആന്റ് ജിൽ’ ദുരന്തം ; കേശു ഈ വീടിന്റെ നാഥൻ ബെസ്റ്റ്; മഞ്ജുവാര്യർ സിനിമയ്ക്ക് എതിരെ സീരിയൽ നടി അശ്വതി !

ഓരോ ദിവസവും ബിഗ്ബോസ് വീട്ടിൽ നടക്കുന്ന കാര്യങ്ങളെ തന്റേതായ കാഴ്ചപ്പാടിലൂടെ വിശദീകരിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അശ്വതി. പങ്കുവെയ്ക്കുന്ന എല്ലാ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് വൈറലായിരുന്നു. ബിഗ്ബോസ് വീട്ടിലെ ഓരോരുത്തരുടേയും കളികളേയും മറ്റും വിമർശനാത്മകമായി വിലയിരുത്താറുള്ള അശ്വതി ‘ഹേയ് ബിഗ്ബോസെ… ഇവരെയെല്ലാം ഒഴിവാക്കി എന്നെ വിളിക്കൂ’ എന്ന് പറഞ്ഞ് ഇട്ട പോസ്റ്റും ശ്രദ്ധേയമായിരുന്നു.
ഇപ്പോൾ മഞ്ജു വാര്യർ അഭിനയിച്ച് അടുത്തിടെ റിലീസ് ചെയ്ത ജാക്ക് ആന്റ് ജിൽ സിനിമ കണ്ടതിനെ കുറിച്ച് അശ്വതി എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.
‘ജാക്ക് ആന്റ് ജിൽ’ ദുരന്തമായ സിനിമയാണെന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്. ജാക്ക് ആന്റ് ജിൽ ജീവിതത്തിൽ ഒരു ശരാശരി മനുഷ്യൻ നേരിടുന്ന പോലത്തെ പല ദുരന്തങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും ഇന്നലെ രാത്രി ഇത് കണ്ട് നേരിട്ടതിന്റെ അത്രയും ഉണ്ടാകില്ല എന്നാണ് തോന്നണത്. അതോ എനിക്ക് ആ സോഷ്യലോ സയൻസോ ഫിക്ഷനോ മനസിലാവാഞ്ഞിട്ടാണോ?.’
‘ഹമ്മേ…. ന്റെ കേശു അണ്ണനും നെയ്യാറ്റിൻകര ഗോപേട്ടനും എല്ലാം ഫാർ ഫാർ ബെറ്റർ ആയിരുന്നു ഇത് വെച്ചു നോക്കുമ്പോൾ. മഞ്ജു ചേച്ചി… ചേച്ചിടെ കൈയിലെ തേപ്പ് പെട്ടി കണ്ടപ്പോഴേ മനസിലാക്കണമാരുന്നു…. അല്ലേ ഞങ്ങൾ ഫാൻസിനെ തേച്ചതാണെന്ന്…’
‘ക്ഷമിക്കണം…. പറയാതിരിക്കാൻ വയ്യ!. ഞാൻ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മോശം സിനിമ…’ എന്നാണ് അശ്വതി സോഷ്യൽമീഡിയയിൽ കുറിച്ചത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആന്റ് ജിൽ.
സന്തോഷ് ശിവൻ, അജിൽ എസ്.എം, സുരേഷ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മെയ് 20നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ തരംഗമായിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...