Connect with us

നയൻതാര ഇനി സിനിമയിൽ ഇല്ലേ?; അഭിനയിക്കുന്ന സിനിമകൾക്ക് കർശന നിബന്ധന; ചുംബന രംഗങ്ങൾ ഇനിയില്ല; ലേഡി സൂപ്പര്‍സ്റ്റാറിന്റെ പുതിയ തീരുമാനം കേട്ടാൽ കണ്ണ് തള്ളുമല്ലോ ?

Malayalam Breaking News

നയൻതാര ഇനി സിനിമയിൽ ഇല്ലേ?; അഭിനയിക്കുന്ന സിനിമകൾക്ക് കർശന നിബന്ധന; ചുംബന രംഗങ്ങൾ ഇനിയില്ല; ലേഡി സൂപ്പര്‍സ്റ്റാറിന്റെ പുതിയ തീരുമാനം കേട്ടാൽ കണ്ണ് തള്ളുമല്ലോ ?

നയൻതാര ഇനി സിനിമയിൽ ഇല്ലേ?; അഭിനയിക്കുന്ന സിനിമകൾക്ക് കർശന നിബന്ധന; ചുംബന രംഗങ്ങൾ ഇനിയില്ല; ലേഡി സൂപ്പര്‍സ്റ്റാറിന്റെ പുതിയ തീരുമാനം കേട്ടാൽ കണ്ണ് തള്ളുമല്ലോ ?

ഇന്ത്യൻ സിനിമയിലെ നിരവധി സെലിബ്രിറ്റി വിവാഹങ്ങളിൽ അടുത്തിടെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട വിവാഹം തെന്നിന്ത്യൻഡ നടി നയൻ താരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേതുമാണ്. ഇരുവരും ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

അത്യാഢംബരമായി നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ‌ ബോളിവുഡ് കിങ് ഖാൻ ഷാരൂഖ് മുതൽ മലയാള നടൻ ദിലീപ് വരെ മഹാഹബലിപുരത്ത് എത്തിയിരുന്നു. നിരവധി പ്രണയ പരാജയങ്ങൾ സംഭവിച്ച ശേഷമാണ് നയൻസ് വിക്കിയെ കണ്ടെത്തിയത്.

ഗ്ലാമറസ് രംഗങ്ങളുടെ പേരില്‍ ഒട്ടേറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് നയന്‍താരയ്ക്ക്. മനസിനക്കരെയിലും നാട്ടുരാജാവിലും രാപ്പകലിലും കണ്ട താരത്തെയല്ല തമിഴില്‍ എത്തിയപ്പോള്‍ കണ്ടതെന്നായിരുന്നു ഒരുകാലത്തെ പ്രധാന വിമര്‍ശനം. കഥാപാത്രത്തിന് അനുയോജ്യമായ തരത്തില്‍ ഗ്ലാമറസ് പ്രദര്‍ശനത്തിനും ഇന്റിമേറ്റ് രംഗങ്ങളിലുമെല്ലാം നയന്‍താര അഭിനയിക്കുകയും ചെയ്തിരുന്നു.

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങിയ നയന്‍സ് ലേഡി സൂപ്പര്‍സ്റ്റാറായതിന് ശേഷമായിരുന്നു സിനിമകള്‍ സ്വീകരിക്കുന്നതിലും പ്രമോഷന്‍ പരിപാടികളെക്കുറിച്ചുമെല്ലാമുള്ള നിലപാടുകള്‍ മാറ്റിയത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ തീരുമാനം ആരാധകരെ ഞെട്ടിച്ചു.

വിവാഹശേഷവും നയന്‍താര അഭിനയ രംഗത്ത് തുടരുമെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഹണിമൂണിന് ശേഷമായി ജൂലൈയില്‍ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. സിനിമകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ താരം ചില നിബന്ധനകള്‍ വരുത്താന്‍ പോവുകയാണെന്നുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.

ചുംബന രംഗങ്ങളിലോ ഇന്റിമേറ്റായിട്ടുള്ള സീനുകളിലോ ഇനി അഭിനയിക്കുന്നില്ലെന്നുള്ള തീരുമാനത്തിലാണ് നയന്‍താര. നിരന്തരം സിനിമ ചെയ്യുന്നതും നിര്‍ത്താനുള്ള നീക്കത്തിലാണ് താരം എന്ന വിവരങ്ങളും പ്രചരിക്കുന്നുണ്ട്. രണ്ടുപേരും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായതിനാല്‍ ജീവിതത്തിലും ഒന്നിച്ച് ചെലവഴിക്കാന്‍ സമയം കണ്ടെത്തുമെന്നുള്ള തീരുമാനങ്ങളും എടുത്തിട്ടുണ്ടത്രേ.

തന്റെ വിവാഹം എല്ലാവരേയും അറിയിച്ച് തന്നെ നടത്തുമെന്ന് നയന്‍താര വളരെ മുന്‍പേ പറഞ്ഞിരുന്നു. രഹസ്യമായി വിവാഹം നടത്തുന്നതിനോട് താല്‍പര്യമില്ലെന്ന് നയന്‍സ് വ്യക്തമാക്കിയിരുന്നു. വിഘ്‌നേഷുമായുള്ള പ്രണയം സ്ഥിരീകരിച്ചപ്പോഴും നയന്‍സ് വിവാഹത്തീയതിയോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല. വിഘ്‌നേഷായിരുന്നു കാര്യങ്ങളെക്കുറിച്ച് പ്രതികരിച്ചിരുന്നത്.

about nayanthara

More in Malayalam Breaking News

Trending

Recent

To Top