നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ജനപ്രിയ സീരീസ് ആണ് സ്ക്വിഡ് ഗെയിം. ഇപ്പോഴിതാ സ്ക്വിഡ് ഗെയിം മാതൃകയില്‍ റിയാലിറ്റി ടിവി ഷോ പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്.
456 മത്സരാര്‍ത്ഥികളായിരിക്കും റിയാലിറ്റി ഷോയില്‍ പങ്കെടുക്കുക. മത്സരത്തിലെ വിജയിക്ക് 4.56 മില്യണ്‍ യുഎസ് ഡോളറാണ് സമ്മാനമായി ലഭിക്കുക. കഴിഞ്ഞ ദിവസം സ്ക്വിഡ് ഗെയിം സീരിസിന്റെ രണ്ടാം സീസണിന്റെ പ്രഖ്യാപനവും നെറ്റ്ഫ്ളിക്സ് നടത്തിയിരുന്നു.
‘സ്ക്വിഡ് ഗെയിം ദി ചലഞ്ച്’ എന്നാണ് റിയാലിറ്റി ഷോയുടെ പേര്. 21 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
2023ന്റെ തുടക്കത്തിലാകും മത്സരം നടക്കുക. മത്സരത്തില്‍ നിന്ന് പുറത്താക്കുന്ന ആര്‍ക്കും പരിക്കുകള്‍ സംഭവിക്കില്ലെന്നും നെറ്റ്ഫ്ളിക്സ് വ്യക്തമാക്കി.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...