Connect with us

സ്ക്വിഡ് ​ഗെയിം എന്റെ ബോളിവുഡ് ചിത്രത്തിന്റെ കോപ്പിയടി; ആരോപണവുമായി ഇന്ത്യൻ സംവിധായകൻ; നിയമനടപടിയുമായി മുന്നോട്ട്!

News

സ്ക്വിഡ് ​ഗെയിം എന്റെ ബോളിവുഡ് ചിത്രത്തിന്റെ കോപ്പിയടി; ആരോപണവുമായി ഇന്ത്യൻ സംവിധായകൻ; നിയമനടപടിയുമായി മുന്നോട്ട്!

സ്ക്വിഡ് ​ഗെയിം എന്റെ ബോളിവുഡ് ചിത്രത്തിന്റെ കോപ്പിയടി; ആരോപണവുമായി ഇന്ത്യൻ സംവിധായകൻ; നിയമനടപടിയുമായി മുന്നോട്ട്!

‌‌‌‌‌ലോകത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള നെറ്റ്ഫ്ളിക്സ് സീരീസ് ആണ് സ്ക്വിഡ് ​ഗെയിം. ഇതിന്റെ രണ്ടാം സീസൺ ഡിസംബറിൽ എത്താനിരിക്കെ വിവാദത്തിൽപ്പെട്ടിരിക്കുകയാണ് സീരീസ്. ഇന്ത്യന് സംവിധായകൻ സോഹം ഷായാണ് രം​ഗത്തെത്തിയിരിക്കുന്നത്. സ്ക്വിഡ് ഗെയിം തൻ്റെ സിനിമയുടെ പ്രമേയം കോപ്പിയടിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്.

ഇത് സംബന്ധിച്ച് സോഹം നിയമനടപടിയ്ക്കൊരുങ്ങുന്നുവെന്നാണ് വിവരം. 2009 ൽ റിലീസ് ചെയ്ത തന്റെ ഹിന്ദി ചിത്രം ലക്കിന്റെ കോപ്പിയടിയാണ് ചിത്രമെന്നാണ് സോഹം ഷാ ആരോപിക്കുന്നത്. സ്ക്വിഡ് ഗെയിമിന് വേണ്ടി കഥ എഴുതിയ കൊറിയൻ സീരീസ് എഴുത്തുകാരൻ ഹ്വാങ് ഡോങ്-യുക്നെതിരെയും സോഹം കേസ് നൽകിയിട്ടുണ്ട്.

പണം സമ്പാദിക്കുന്നതിനായി ഒരുകൂട്ടം ആളുകൾ വെല്ലുവിളി നിറഞ്ഞ ഗെയിമുകളിൽ പങ്കെടുക്കുന്നതും ഈ ഗെയിമുകൾ പങ്കെടുക്കുന്നവരുടെ ജീവൻ എടുക്കുന്നതുമായിരുന്നു ലക്ക് എന്ന സിനിമയുടെ പ്രമേയം. ഒരോ കളിക്കാരൻ മരിക്കുമ്പോഴും ജീവിച്ചിരിക്കുന്ന മത്സരാർത്ഥികൾക്കുള്ള സമ്മാനതുക വർധിക്കും.

സഞ്ജയ് ദത്ത്, ഇമ്രാൻ ഖാൻ, ശ്രുതി ഹാസൻ, മിഥുൻ ചക്രവർത്തി തുടങ്ങിയവരാണ് ലക്കിൽ അഭിനയിച്ചത്. ഇതിന് സമാനമായ പശ്ചാത്തലത്തിലാണ് സ്‌ക്വിഡ് ഗെയിം സീരിസിന്റെ കഥയും. 2006 ലാണ് തന്റെ സിനിമയ്ക്കായി കഥ എഴുതിയതെന്നും പിന്നീട് 2009 ൽ ഇന്ത്യ, യുകെ. യുഎസ്. യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്‌തെന്നും സോഹം ഷാ തന്റെ പരാതിയിൽ പറയുന്നു.

അതേസമയം, ഇതെല്ലാം നിഷേധിച്ച് നെറ്റ്ഫ്‌ളിക്‌സ് രംഗത്ത് എത്തിയിട്ടുണ്ട്. ആരോപണങ്ങൾക്ക് ഒരു മെറിറ്റുമില്ലെന്നും സീരിസ് സൃഷ്ടിച്ചതും അത് പൂർണമായി എഴുതിയതും ഹ്വാങ് ഡോങ് ഹ്യൂക്ക് ആണെന്നുമാണ് വിവാദങ്ങൾക്ക് മറുപടിയായി നെറ്റ്ഫ്ളിക്സ് പറയുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ വിപണി മൂല്യം 900 മില്ല്യൺ ഡോളറിലധികമാക്കിയത് സ്‌ക്വിഡ് ഗെയിം ആയിരുന്നു.

അതേസമയം, 2021ലായിരുന്നു സ്‌ക്വിഡ് ഗെയിം ആദ്യ സീസൺ എത്തിയത്. ഒൻപത് എപ്പിസോഡുകൾ മാത്രമുള്ള സ്ക്വിഡ് ഗെയിം പരമ്പര പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് തുടങ്ങുന്നതും അവസാനിക്കുന്നതും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവിതം വഴിമുട്ടിയ 456 പേരാണ് ഇതിലെ കളിക്കാർ.

ഓരോ തോൽവിയും ഓരോ മരണം, ഒരാൾ മരിച്ചാൽ സമ്മാനത്തുകയിലേക്ക് 100 മില്യൻ വൺ (കൊറിയൻ കറൻസി) വീഴും. അങ്ങനെയൊടുവിൽ വിജയിക്കു ലഭിക്കുക 45.6 ബില്യൻ ആണ്. നാൽപതാം വയസ്സിലും ജീവിതത്തിൽ കാര്യമായൊന്നും നേടാനാകാതെ ചൂതാട്ടത്തിൽ രക്ഷാമാർഗം തേടുന്ന വിവാഹമോചിതനായ സിയോ ജിഹുനാണ് സ്ക്വിഡ് ഗെയിമിലെ കേന്ദ്രകഥാപാത്രം. ഹ്വാങ് ഡോങ്-യുക് ആണ് സീരീസിന്റെ നിർമാണവും രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

സെപ്റ്റംബർ 17ന് റിലീസ് ചെയ്ത സ്ക്വിഡ് ഗെയിം ഇതിനോടകം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ടിവിഷോയായി മാറി. യുഎസ്, യുകെ, ഇന്ത്യ ഉൾപ്പെടെ 90 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഈ സീരീസാണ്. 37 ഭാഷകളിൽ സബ് ടൈറ്റിൽ നൽകിയും 34 ഭാഷകളിൽ മൊഴിമാറ്റം നടത്തിയുമായിരുന്നു സ്ക്വിഡ് ​ഗെയിമിന്റെ വരവ്.

More in News

Trending