News
ജോലിയില്ല.., തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ഇപ്പോള്‍ ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല; ഈ ജോലിയില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ ഭാസ്‌കര്‍
ജോലിയില്ല.., തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ഇപ്പോള്‍ ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല; ഈ ജോലിയില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ ഭാസ്‌കര്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. തെന്നിന്ത്യന്‍ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി തിളങ്ങി നിന്ന താരം സീരിയലുകളിലും എത്തിയിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം.
ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ പറയുന്നു. എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ.
മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും എന്നും ഐശ്വര്യ പറഞ്ഞു. തനിക്ക് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറയുന്നുണ്ട്.
തന്റെ വിവാഹമോചനത്തെക്കുറിച്ചും നടി മനസ്സുതുറന്ന് പറഞ്ഞിരുന്നു. വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല.
ചില പുരുഷന്‍മാര്‍ക്ക് ഐ ലവ് യൂ, എന്ന് പറഞ്ഞാല്‍ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പോലും സമ്മതിക്കുകയില്ല. നമ്മള്‍ കാശ് മുടക്കി വാങ്ങിയ വസ്ത്രം ഇടാന്‍ സാധിക്കില്ലെന്നോ, പോടാ എന്ന് പറയും. ആണ്‍കുട്ടികള്‍ എന്തിനാണ് കാമുകിയിലും ഭാര്യയിലും അമ്മ സങ്കല്‍പ്പങ്ങള്‍ തേടുന്നതെന്ന് ഐശ്വര്യ ചോദിക്കുന്നു.
അമ്മയെപ്പോലെ വേണമെങ്കില്‍, നിങ്ങള്‍ അമ്മയുടെ അടുത്ത് തന്നെ പോകണം. അത് ഭാര്യയില്‍ പ്രതീക്ഷിക്കരുത് എന്നും ഐശ്വര്യ പറഞ്ഞു. തന്‍വീര്‍ അഹമ്മദായിരുന്നു ഐശ്വര്യയുടെ ഭര്‍ത്താവ്. 1994 ല്‍ ഇവര്‍ വിവാഹിതരാവുകയും മൂന്ന് വര്‍ഷത്തിനപ്പുറം വിവാഹമോചിതരാവുകയും ചെയ്തു. അമിതഉത്കണ്ഠ തുടങ്ങിയ മാനസികാസ്വസ്ഥ്യങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. സുഹൃത്തുക്കളുടെ പിന്തുണയും യോഗയും തനിക്ക് ഇപ്പോള്‍ വലിയ ആശ്വാസം നല്‍കുന്നുവെന്നും സ്ഥിരമായി ഇപ്പോള്‍ മരുന്നു കഴിക്കാറില്ലെന്നും ഐശ്വര്യ പറഞ്ഞു.