News
മൂന്നു തവണ അമ്മ എന്നു പറഞ്ഞ ശേഷം അവസാന ശ്രമത്തില്‍ അപ്പ എന്ന് പറഞ്ഞ് റയാന് ; ചീരുവിനെ ഇതിലും മനോഹരമായി എങ്ങനെ ഓര്‍ക്കാനാണ്? മേഘ്ന രാജിന്റെ മകന്റെ ക്യൂട്ട് വീഡിയോ!
മൂന്നു തവണ അമ്മ എന്നു പറഞ്ഞ ശേഷം അവസാന ശ്രമത്തില്‍ അപ്പ എന്ന് പറഞ്ഞ് റയാന് ; ചീരുവിനെ ഇതിലും മനോഹരമായി എങ്ങനെ ഓര്‍ക്കാനാണ്? മേഘ്ന രാജിന്റെ മകന്റെ ക്യൂട്ട് വീഡിയോ!
തെന്നിന്ത്യന്‍ സിനിമാലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ വേര്‍പാടായിരുന്നു കന്നട താരം ചിരഞ്ജീവി സര്‍ജയുടേത്. മലയാള സിനിമയുടെ ഭാഗമായിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന രാജ് മലയാളികൾക്കും പ്രിയപ്പെട്ട നായികയാണ്.
നീണ്ട പത്ത് വര്‍ഷക്കാലം നീണ്ട പ്രണയത്തിനു ശേഷം 2018-ലായിരുന്നു മേഘ്നയുടെയും ചിരഞ്ജീവി സര്‍ജയുടെയും വിവാഹം. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020-ലായിരുന്നു ചീരു എന്ന ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. മേഘ്ന അപ്പോള്‍ നാലു മാസം ഗര്‍ഭിണിയായിരുന്നു. ചീരുവിന്റെ വേര്‍പാടിനെ തുടര്‍ന്ന് ആകെ തകര്‍ന്നുപോയ മേഘ്നക്ക് കൈത്താങ്ങായത് കുടുംബവും ആരാധകരുമായിരുന്നു.
മകന് റയാന് രാജ് സര്ജയ്ക്ക് ഇപ്പോള്‍ ഒന്നര വയസ്സായി. ഏറെ നാള് അഭിനയരംഗത്തു നിന്നു വിട്ടുനിന്ന മേഘ്ന ഇപ്പോള്‍ വെള്ളിത്തിരയില്‍ സജീവമാണ്. ടി.വി.പരസ്യങ്ങളിലും റിയാലിറ്റി ഷോകളിലേയും ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു മേഘ്ന.
ഇപ്പോഴിതാ മകനോടൊപ്പമുള്ള ഒരു ക്യൂട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് മേഘ്ന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് മേഘ്ന ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയില്‍ മകനെ അമ്മ എന്നു പറയാന്‍ പഠിപ്പിക്കുകയാണ് മേഘ്ന. മൂന്നു തവണ അമ്മ എന്നു പറഞ്ഞ ശേഷം അവസാന ശ്രമത്തില്‍ അപ്പ എന്നാണ് റയാന് പറയുന്നത്. കുറച്ചുനേരം ആലോചിച്ച ശേഷമായിരുന്നു റയാന് അപ്പ എന്ന് ഉച്ചരിച്ചത്. ഇതോടെ മേഘ്ന പരിഭവിച്ച് മുഖം കറുപ്പിച്ചതും വീഡിയോയില്‍ വ്യക്തമായി കണാം.
മകനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം മേഘ്ന തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. 2020 ഒക്ടോബര്‍ രണ്ടാം തീയതിയായിരുന്നു മേഘ്നയ്ക്കും ചിരഞ്ജീവി സര്ജയ്ക്കും കുഞ്ഞ് പിറന്നത്. മകന് ജനിക്കുന്നതിന് അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ചീരുവിന്റെ മരണം.
അടുത്തിടെയായിരുന്നു ചീരുവിന്റെ രണ്ടാം ചരമവാര്‍ഷികം. ചിരുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മേഘ്ന കുറിച്ച വികാരനിര്‍ഭരമായ വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. ‘നീയും ഞാനും എന്നേക്കും… നിന്നെപ്പോലെ ഒരാള്‍ ഉണ്ടായിട്ടില്ല. നിന്നെപ്പോലെ ഒരാള്‍ ഉണ്ടാവുകയുമില്ല…നീ ചീരു…വണ്‍ ആന്റ് ഓണ്‍ലി… ലവ് യൂ’ എന്നാണ് മേഘ്ന ആ ദിനത്തില്‍ കുറിച്ചത്.
about meghna raj