News
തന്റെ ഹൃദയം കൊണ്ടാണ് താന്‍ ജോണി ഡെപ്പിനെ സ്‌നേഹിച്ചിരുന്നതെന്നും ഇപ്പോഴും സ്‌നേഹമുണ്ട്, തുറന്ന് പറഞ്ഞ് ആംബര്‍ ഹെഡ്
തന്റെ ഹൃദയം കൊണ്ടാണ് താന്‍ ജോണി ഡെപ്പിനെ സ്‌നേഹിച്ചിരുന്നതെന്നും ഇപ്പോഴും സ്‌നേഹമുണ്ട്, തുറന്ന് പറഞ്ഞ് ആംബര്‍ ഹെഡ്
ഹോളിവുഡ് താരജോഡികളായിരുന്ന ജോണി ഡെപ്പും ആംബര്‍ ഹെഡും തമ്മിലുള്ള നിയമപോരാട്ടം വന്‍ വാര്‍ത്തയായിരുന്നു. ഇരുവരും പരസ്പരം നല്‍കിയ മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂലമായാണ് വിധി വന്നത്. പിന്നാലെ ആംബര്‍ ഹെഡിനെതിരെ വന്‍ വിമര്‍ശനങ്ങളും വന്നിരുന്നു. ഇപ്പോഴിതാ ജോണി ഡെപ്പിനോട് താന്‍ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആംബര്‍ ഹെഡ്.
തന്റെ ഹൃദയം കൊണ്ടാണ് താന്‍ ജോണി ഡെപ്പിനെ സ്‌നേഹിച്ചിരുന്നതെന്നും അതിനാല്‍ ഇപ്പോഴും സ്‌നേഹമുണ്ടെന്നുമാണ് ആംബര്‍ പറഞ്ഞത്. വിചാരണ വേളയില്‍ തന്റെ മനസ്സിലെ ഒരുഭാഗം ഡെപ്പിനെ ഇപ്പോഴും സ്നേഹിക്കുന്നുവെന്ന് ആംബര്‍ പറഞ്ഞിരുന്നു. ഇതെക്കുറിച്ചായിരുന്നു അഭിമുഖകര്‍ത്താവ് ചോദിച്ചത്.
ഇത്രയും കോലാഹലങ്ങള്‍ നടന്നിട്ടും ഡെപ്പിനെ സ്നേഹിക്കുന്നുവോ എന്നായിരുന്നു ചോദ്യം. അതെ, തീര്‍ച്ചയായും സ്നേഹിക്കുന്നു. ഞാന്‍ എന്റെ ഹൃദയം കൊണ്ടാണ് അദ്ദേഹത്തെ സ്നേഹിച്ചത്. അതുകൊണ്ടു തന്നെ ഡെപ്പിനോട് എനിക്ക് മോശം വികാരങ്ങളില്ല. ഇത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല എന്നും താരം പറഞ്ഞു. താനൊരു നല്ല ഇരയല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരാല്‍ ഇഷ്ടപ്പെടുന്ന ഇരയോ ഒരു മികച്ച ഇരയോ അല്ലെന്നാണ് ആംബര്‍ പറഞ്ഞത്.
അതേസമയം, അടുത്തിടെ മറ്റൊരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആംബര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിചാരണ സുതാര്യമായിരുന്നില്ലെന്നും തനിക്കെതിരെ സാക്ഷി പറഞ്ഞവരെല്ലാം ഡെപ്പില്‍നിന്ന് പണം വാങ്ങിയെന്നുമാണ് അവര്‍ ആരോപിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് മാനനഷ്ടക്കേസില്‍ ആംബര്‍ ഹെഡ് ജോണി ഡെപ്പിന് 105 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യു.എസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതി വിധിച്ചത്.