Malayalam
സൗബിന്‍ ഷാഹിര്‍ മിസ് കാസ്റ്റ് ആണെന്ന് വിമര്‍ശിക്കുന്നവര്‍ അറിയാന്‍…., ; തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി പറയുന്നു
സൗബിന്‍ ഷാഹിര്‍ മിസ് കാസ്റ്റ് ആണെന്ന് വിമര്‍ശിക്കുന്നവര്‍ അറിയാന്‍…., ; തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി പറയുന്നു
മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു സിബിഐ 5. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ മിസ് കാസ്റ്റ് ആണെന്ന് വിമര്‍ശനം പല ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിമര്‍ശിക്കുന്നവര്‍ക്കു തക്ക മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി.
‘സൗബിന്‍ ഷാഹിര്‍ മിസ്‌കാസ്റ്റ് ആണെന്നും മിസ് ഫിറ്റ് ആണെന്നും പറയുന്നത് കേട്ടു. ആ കഥാപാത്രത്തെ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ടാകും അവരുടെ മനസില്‍. ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നു പറയാം. അല്ലെങ്കില്‍ അയാളുടെ അഭിനയം മോശമായിരിക്കണം. ആ സിറ്റുവേഷനില്‍ ആവശ്യമുള്ളത് അയാള്‍ കടിച്ചുപിടിച്ചു സംസാരിക്കുക എന്നതാണ്.’
അയാള്‍ വളരെ നിരാശയോടെയാണ് അവിടെ സംസാരിക്കുന്നത്. അതാണ് ആ കഥാപാത്രത്തിനു യോജിച്ച രീതി. ചിത്രം വലിയ വിജയമാകണമെന്നാഗ്രഹിക്കാത്തവര്‍ നിരവധിയുണ്ട്, ഫാന്‍സ് പ്രോബ്ലം ഒക്കെ, കോംപെറ്റീഷന്‍ ഒക്കെ പണ്ടേ വലിച്ചെറിഞ്ഞതാണ്’ എന്നും എസ്.എന്‍ സ്വാമി പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ‘സിബിഐ 5 ദി ബ്രെയിന്‍’ കഴിഞ്ഞ ദിവസം ഒടിടിയില്‍ റിലീസ് ചെയ്തിരുന്നു. മെയ് ഒന്നിന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. സിബിഐ സീരീസിലെ നാലാം ചിത്രം ഇറങ്ങിയത് 2015ല്‍ ആയിരുന്നു.
