Connect with us

നയന്‍താര വിവാഹത്തിന് ധരിച്ചത് ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം; ഇതിന്റെ പ്രത്യേകതകള്‍ അറിയുമോ?

Malayalam

നയന്‍താര വിവാഹത്തിന് ധരിച്ചത് ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം; ഇതിന്റെ പ്രത്യേകതകള്‍ അറിയുമോ?

നയന്‍താര വിവാഹത്തിന് ധരിച്ചത് ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം; ഇതിന്റെ പ്രത്യേകതകള്‍ അറിയുമോ?

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് ഏഴ് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ പതിപ്പിച്ച വാട്ടര്‍ ബോട്ടിലുകള്‍ അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങളും നല്‍കി. മെഹന്ദി ചടങ്ങ് ജൂണ്‍ എട്ടിനു രാത്രിയായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളോ ഇതുവരെ പുറത്തെത്തിയിട്ടില്ല. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദര്‍ശന അവകാശം നെറ്റ്ഫ്‌ളിക്‌സിനായിരുന്നു. ചലച്ചിത്ര സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്‌ളിക്‌സിനായി വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്തത്.

വിവാഹത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വസ്ത്രവും ആഭരണങ്ങളുമായിരുന്നു. എമറാള്‍ഡും ഡയമണ്ടും ജ്വലിച്ചുനില്‍ക്കുന്ന യൂണീക് ആഭരണങ്ങളാണ് നയന്‍താര അണിഞ്ഞത്. നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവയാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം വരുന്നത് ദക്ഷിണാഫ്രിക്കയിലെ സാംബിയയില്‍ നിന്നുമാണ്. നയന്‍താര ധരിച്ച വലിയ ചോക്കര്‍ സാംബിയന്‍ എമറാള്‍ഡ് കൊണ്ടുള്ളതാണ്.

70കളിലും 80കളിലുമാണ് ഇവിടെ നിന്നും മരതകം കണ്ടെത്തി തുടങ്ങിയത്, അന്ന് മുതല്‍ രത്‌നവ്യാപാരലോകത്തെ തിളക്കമുള്ള ഒരേടായി സാംബിയന്‍ എമറാള്‍ഡുകള്‍ മാറി. നയന്‍താര ധരിച്ച പോള്‍ക മാലയിലും എമറാള്‍ഡ് തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്. നയന്‍താര അണിഞ്ഞ മള്‍ട്ടി ലെയര്‍ നെക്ലേസും പേള്‍, എമറാള്‍ഡ്, വജ്രം എന്നിവയുടെ കോമ്പിനേഷനിലുള്ളതാണ്.

ഏഴു ലെയറുകളുള്ള ഈ മാലയ്ക്ക് ‘സത്ലാദ ഹാര്‍’ എന്നാണ് പേര്. ഹൈദരാബാദി ട്രെഡീഷണല്‍ ആഭരണമാണിത്. ഹൈദരാബാദിലെ നിസാമുമാരുടെയും നവാബിയുടെയും പാരമ്പര്യത്തില്‍ നിന്നുള്ള ഈ മാല ഇന്നും ക്ലാസിക് ഭംഗിയോടെ ആഭരണപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുന്ന ഒന്നാണ്. ജ്വല്ലറി ബ്രാന്‍ഡായ ഗോയെങ്ക ഇന്ത്യയില്‍ നിന്നുമാണ് ഈ ആഭരണങ്ങളെല്ലാം പര്‍ച്ചെയ്‌സ് ചെയ്തിരിക്കുന്നത്. മൂന്നര കോടിയോളം രൂപയാണ് ഈ ആഭരണങ്ങളുടെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top