Malayalam
ശാലിന്‍ സോയ സംവിധായക ആകുന്നു; ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
ശാലിന്‍ സോയ സംവിധായക ആകുന്നു; ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
ബാലതാരമായി സിനിമയിലെത്തി പിന്നീട് സീരിയലില്‍ സജീവമായ നടിയാണ് ശാലിന്‍ സോയ. ഓട്ടോഗ്രാഫ് എന്ന ഒറ്റ പരമ്പര തന്നെ മതിയാകും ശീലിനെ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍. തുടര്‍ന്ന് മലയാള സിനിമയിലെ അനിയത്തിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ശാലിന്‍ നായികയായും മിന്നും പ്രകടനം കാഴ്ച വെച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ശാലിന്‍ തന്റെ മേക്കോവര്‍ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ചിത്രങ്ങള്‍ക്കെല്ലാം തന്നെ ആരാധകര്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. ഇപ്പോഴിതാ ശാലിന്‍ സോയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
ശാലിന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലക്‌സാണ്ടര്‍ പ്രശാന്ത് ആണ് പ്രധാന കഥാപാത്രമായെത്തുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. അലക്‌സാണ്ടര്‍ പ്രശാന്തിനെ കൂടാതെ രശ്മി ബോബന്‍, ഗായത്രി ഗോവിന്ദ്, സന, ശ്രീനാഥ് ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ഫ്യു ഹ്യൂമന്‍സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരത് കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് അക്ഷയ് കുമാര്‍. ഡാണ്‍ വിന്‍സെന്റാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
ടെലിവിഷന്‍ ഷോകളിലൂടെ സിനിമയിലേയ്ക്കെത്തിയ താരം മല്ലു സിങ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്. തുടര്‍ന്ന് എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, പോരാട്ടം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഷാലിന്‍ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്.
ഈ ചിത്രങ്ങളിലെല്ലാം നടിയുടെ അഭിനയപാടവം പ്രേക്ഷകര്‍ നേരിട്ട് മനസിലാക്കിയതുമാണ്. ചെറുപ്പത്തില്‍ തന്നെ മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയ താരമായ ശാലിന്‍ സോയ സിനിമയില്‍ സജീവമായ ശേഷം വലിയ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മലയാളികള്‍ക്ക് നടിയെ സുപരിചിതമാണ്.
