Connect with us

സി.ബി.ഐയ്ക്ക് ആറാം ഭാ​ഗം?; തുറന്ന് പറഞ്ഞ് എസ്എൻ സ്വാമി

Malayalam

സി.ബി.ഐയ്ക്ക് ആറാം ഭാ​ഗം?; തുറന്ന് പറഞ്ഞ് എസ്എൻ സ്വാമി

സി.ബി.ഐയ്ക്ക് ആറാം ഭാ​ഗം?; തുറന്ന് പറഞ്ഞ് എസ്എൻ സ്വാമി

തിരക്കഥകളിലൂടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച വ്യക്തിയാണ് എസ്എൻ സ്വാമി. സിബിഐ പരമ്പകൾ മാത്രം മതി എസ്എൻ സ്വാമിയുടെ പ്രതിഭയെ തിരിച്ചറിയാൻ. മലയാളികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ച സിനിമകളുടെ തിരക്കഥാകൃത്തിനെ പ്രേക്ഷകർക്കേറെ ഇഷ്ടവുമാണ്.

ഇപ്പോൾ തന്റെ 72-ാം വയസ്സിൽ ധ്യാൻ ശ്രീനിവാസൻ നായകനായ ‘സീക്രട്ട്’ എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായനാകുകയാണ് അദ്ദേഹം. ഈ വേളയിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സി.ബി.ഐ ആറാം ഭാഗം ഉണ്ടാവുമോ? എന്ന ചോദ്യത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മുൻകൂട്ടി തീരുമാനിക്കാവുന്ന ഒരു വിഷയമല്ലിത്. അത്തരത്തിൽ ഒരു കഥയ്ക്ക് പറ്റിയ ത്രഡ് ഉണ്ടാവണം. ഇതുവരെ ഇറങ്ങിയ സിബിഐ സിനിമകളുമായി ഒരു ബന്ധവും ഇല്ലാത്ത വിഷയം ആയിരിക്കണം. അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. അതെല്ലാം ഒത്തുവന്നാൽ അപ്പോൾ ആലോചിക്കാം.

സിനിമയ്ക്ക് വേണ്ടി കഥയുണ്ടാക്കുമ്പോൾ അതിൽ കുറെ കൃത്രിമത്വം വരും. ആ കൃത്രിമത്വം ചിലപ്പോൾ സിനിമയ്ക്ക് ഗുണകരമായി എന്നു വരില്ല. അത് പ്രേക്ഷകന് മനസ്സിലാകണമെന്നും നിർബന്ധമില്ല. എങ്കിലും ഒരു എഴുത്തുകാരന് അത് മനസ്സിലാവും എന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.

സിബി​ഐ പരമ്പരയ്ക്ക് പുറമേ ഇരുപതാം നൂറ്റാണ്ട്, മൂന്നാംമുറ, ആഗസ്റ്റ് 1, നാടുവാഴികൾ, കളിക്കളം, പരമ്പര, ധ്രുവം, ഒരു അ‌ഭിഭാഷകന്റെ കേസ് ഡയറി, ദി ട്രൂത്ത്, ജാ​ഗ്രത, സൈന്യം, നരിമാൻ എന്ന് തുടങ്ങി നിരവധി സൂപ്പർഹിറ്റുകളാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവികൊണ്ടത്. 1988ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിബിഐ സീരീസിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

പിന്നീട് പുറത്തിറങ്ങിയ ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ സിനിമകൾ സൂപ്പർ ഹിറ്റായിരുന്നു. സിബിഐ 5ലൂടെ സേതുരാമയ്യർ സിബിഐ പരമ്പര അവസാനിക്കുമെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്ന വാർത്തകൾ. എന്നാൽ ഔദ്യോ​ഗിക സ്ഥിരീകരണങ്ങളൊന്നുമില്ല.

അതേസമയം, ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിച്ച സീക്രട്ടിൽ ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More in Malayalam

Trending