മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ‘സിബിഐ 5 ദി ബ്രെയിന്‍’. ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരന് എന്‍ എസ് മാധവന്. ചിത്രം കണ്ടുവെന്നും എന്നാല്‍ നിരവധി പോരായ്മകളുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.
‘സിബിഐ 5 ദി ബ്രെയിന്‍ നെറ്റ്ഫ്ലിക്സില്‍ കണ്ടു. നിത്യഹരിതനായ മമ്മൂട്ടിക്ക് കയ്യടി. എന്നാല്‍ സിനിമയില്‍ പ്രശ്നങ്ങളുണ്ട്… വലുത് തന്നെ. വൈഫൈയോ ബ്ലൂടൂത്തോ ഇല്ലാത്ത വിമാനത്തിനുള്ളില്‍ വച്ച് എങ്ങനെയാണ് ഇരയുടെ പേസ്മേക്കര്‍ കൊലയാളി ഹാക്ക് ചെയ്യുന്നത്? സാങ്കേതികവിദ്യയെക്കുറിച്ച് ധാരണകള്‍ ഇല്ലാതെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്’,എന്നും എന്‍ എസ് മാധവന് ട്വീറ്റ് ചെയ്തു.
ജൂണ്‍ പന്ത്രണ്ടിനാണ് നെറ്റ്ഫ്ലിക്സില്‍ ചിത്രത്തിന്റെ സ്ട്രീമിങ് തുടങ്ങിയത്. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച തിയേറ്റര്‍ റിലീസിനൊടുവില്‍ ഒടിടിയില്‍ എത്തിയപ്പോള്‍ ട്രോളുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ സൗബിന് ഷാഹിര്‍, സിബിഐ 5ലെ മിസ്കാസ്റ്റ് ആണെന്നാണ് ട്രോളന്മാരുടെ പക്ഷം. പറയുന്ന ഡയലോഗുകള്‍ വ്യക്തമല്ല, കഥാപാത്രത്തിന് അനുയോജ്യമായ ഒന്നും തന്നെ സൗബിനില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
ബോളിവുഡ് സിനിമാ ഇൻഡസ്ട്രി ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ വഴിത്തിരിവായെന്ന് നടൻ പൃഥ്വിരാജ്. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...
പ്രേക്ഷർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എമ്പുരാൻ ഒരു ചരിത്ര...
മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ദൃശ്യം. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ നിർമാണം പ്രാരംഭഘട്ടത്തിലാണെന്ന്...