News
‘നീല്‍ കിച്‌ലു, ജീവിതത്തിലെ എന്റെ സ്നേഹവും ഹൃദയത്തുടിപ്പും’; പുതിയ ചിത്രവുമായി കാജല്‍ അഗര്‍വാള്‍
‘നീല്‍ കിച്‌ലു, ജീവിതത്തിലെ എന്റെ സ്നേഹവും ഹൃദയത്തുടിപ്പും’; പുതിയ ചിത്രവുമായി കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കാജല്‍ അഗര്‍വാള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാരുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രമാണ് വൈറലായി മാറുന്നത്.
മകന്‍ നീല്‍ കിച്‌ലുവിനെ സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി കാജല്‍ അഗര്‍വാള്‍. ‘നീല്‍ കിച്‌ലു, ജീവിതത്തിലെ എന്റെ സ്നേഹവും ഹൃദയത്തുടിപ്പും.’ എന്നും നീലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാജല്‍ കുറിച്ചു.
കീര്‍ത്തി സുരേഷ്, റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങളാണ് കാജലിന്റെ ചിത്രത്തിനു കമന്റുകളുമായി എത്തിയത്. അമ്മയായ ശേഷം ഇതാദ്യമായാണ് മകന്റെ ചിത്രം നടി പങ്കുവയ്ക്കുന്നത്. ഏപ്രില്‍ 19നായിരുന്നു നീലിന്റെ ജനനം.
2020 ഒക്ടോബര്‍ 30 നാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്‌ലുവും വിവാഹിതരാകുന്നത്. ഇരുവരും കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹശേഷവും അഭിനയത്തില്‍ സജീവമായി തുടരാനാണ് കാജല്‍ തീരുമാനിച്ചത്. ദുല്‍ഖറിനൊപ്പമുള്ള ‘ഹേയ് സിനാമിക’, ചിരഞ്ജീവിയുടെ ആചാര്യ എന്നിവയാണ് കാജലിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമകള്‍.
