News
ഇന്റിമേറ്റ് സീനുകളില്‍ ഇനി അഭിനയില്ല; വിവാഹത്തോടെ കരിയറില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വന്ന് നയന്‍താര?; ലിസ്റ്റ് ഇങ്ങനെ
ഇന്റിമേറ്റ് സീനുകളില്‍ ഇനി അഭിനയില്ല; വിവാഹത്തോടെ കരിയറില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വന്ന് നയന്‍താര?; ലിസ്റ്റ് ഇങ്ങനെ
തെന്നിന്ത്യയാകെ കാത്തിരുന്ന താര വിവാഹമായിരുന്നു വിഘ്‌നേഷ് ശിവന്‍-നയന്‍താര ദമ്പതികളുടേത്. ഇക്കഴിഞ്ഞ ജൂണ്‍ 9 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും അത്യാഡംബരമായി വിവാഹം കഴിച്ചത്. നിരവധി താരങ്ങളും പങ്കെടുത്തിരുന്നു.
എന്നാല്‍ വിവാഹത്തിന് ശേഷം തന്റെ കരിയറില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നയന്‍താര തീരുമാനിച്ചിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍. വിവാഹ ജീവിതം ആസ്വദിക്കാന്‍ ചെറിയൊരു ഇടവേള നയന്‍താര എടുത്തേക്കും. ശേഷം സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കൊടുക്കാനാണ് നടിയുടെ തീരുമാനം.
ഇന്റിമേറ്റ് സീനുകളില്‍ ഇനി അഭിനയിക്കേണ്ടെന്ന് നയന്‍താര തീരുമാനിച്ചതായും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് നയന്‍താര ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. ഒരു സിനിമയ്ക്ക് അഞ്ച് കോടിയോളമാണ് നടിയുടെ പ്രതിഫലം.
ജയം രവിയോടാെപ്പം അഭിനയിക്കാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ 10 കോടി പ്രതിഫലമാണ് നടി വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴില്‍ ഒരു നായിക നടിക്ക് ലഭിക്കുന്ന റെക്കോഡ് പ്രതിഫലമായിരിക്കും ഇത്. കാത്തുവാക്കുല രണ്ട് കാതല്‍ ആണ് നടിയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
