News
ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടമാണിത്; നയനിനും വിക്കിക്കും അഭിനന്ദനങ്ങള്‍; വിവാദങ്ങള്‍ക്കിടയില്‍ നയന്‍താരയോട് കാജല്‍ അഗര്‍വാള്‍
ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടമാണിത്; നയനിനും വിക്കിക്കും അഭിനന്ദനങ്ങള്‍; വിവാദങ്ങള്‍ക്കിടയില്‍ നയന്‍താരയോട് കാജല്‍ അഗര്‍വാള്‍
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുകയാണ് നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും കുഞ്ഞുങ്ങള്‍ ജനിച്ച വാര്‍ത്ത. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസമേ ആയിട്ടുള്ളൂ അതിനാല്‍ സരൊഗസിയുടെ ചട്ടങ്ങള്‍ ലംഘിച്ചാണോ കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്ന് അന്വേഷിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ നയന്‍താരയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍. ‘നയനിനും വിക്കിക്കും അഭിനന്ദനങ്ങള്‍. പാരന്റ് ക്ലബിലേക്ക് സ്വാഗതം. ജീവിതത്തിലെ ഏറ്റവും നല്ല ഘട്ടമാണിത്. ഉയിരിനും ഉലകതത്തിനും എന്റെ ഒരുപാട് സ്‌നേഹവും അനുഗ്രഹവും,’ എന്നാ് കാജല്‍ അഗര്‍വാള്‍ ട്വീറ്റ് ചെയ്തു.
ഖുശ്ബു ഉള്‍പ്പെടെ നിരവധി പേര്‍ നയന്‍താരയ്ക്ക് ആശംസകളുമായി എത്തുന്നുണ്ട്. വിവാഹത്തിന് പിന്നാലെ കരിയറിന്റെ തിരക്കുകളിലായിരുന്നു നയന്‍താര. ഗോഡ്ഫാദര്‍ എന്ന തെലുങ്ക് സിനിമയാണ് നടിയുടെ ഏറ്റവും പുതിയ റിലീസ്. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണിത്. ലൂസിഫറില്‍ മഞ്ജു വാര്യര്‍ ചെയ്ത വേഷമാണ് തെലുങ്കില്‍ നയന്‍താര ചെയ്യുന്നത്. വന്‍ ഹിറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് സിനിമ.
എന്നാല്‍ പുതിയ ചിത്രങ്ങള്‍ക്കൊന്നും നയന്‍താര കരാര്‍ ഒപ്പിടുന്നില്ലെന്നും വാര്‍ത്ത വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന ജവാന്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. മലയാളത്തില്‍ ഗോള്‍ഡ് ആണ് നയന്‍താരയുടെ പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തില്‍ പൃഥിരാജ് ആണ് നായകന്‍.