Connect with us

ലക്ഷ്മിപ്രിയ ബിഗ് ബോസ് വീട്ടിൽ വന്നതിന് കൃത്യമായ ലക്ഷ്യം ഉണ്ട്; അമ്മയുമായി ഒന്‍പതു വര്‍ഷമായി യാതൊരു സഹകരണവുമില്ല; മരിയ്ക്കുന്നതിന് നാളുകൾക്ക് മുന്നേ വാപ്പ പറഞ്ഞ ആ ഒരു കാര്യത്തോടെ വാപ്പയെയും തിരിഞ്ഞുനോക്കിയിട്ടില്ല; ലക്ഷ്മി പ്രിയയുടെ യഥാർത്ഥ ജീവിതം!

TV Shows

ലക്ഷ്മിപ്രിയ ബിഗ് ബോസ് വീട്ടിൽ വന്നതിന് കൃത്യമായ ലക്ഷ്യം ഉണ്ട്; അമ്മയുമായി ഒന്‍പതു വര്‍ഷമായി യാതൊരു സഹകരണവുമില്ല; മരിയ്ക്കുന്നതിന് നാളുകൾക്ക് മുന്നേ വാപ്പ പറഞ്ഞ ആ ഒരു കാര്യത്തോടെ വാപ്പയെയും തിരിഞ്ഞുനോക്കിയിട്ടില്ല; ലക്ഷ്മി പ്രിയയുടെ യഥാർത്ഥ ജീവിതം!

ലക്ഷ്മിപ്രിയ ബിഗ് ബോസ് വീട്ടിൽ വന്നതിന് കൃത്യമായ ലക്ഷ്യം ഉണ്ട്; അമ്മയുമായി ഒന്‍പതു വര്‍ഷമായി യാതൊരു സഹകരണവുമില്ല; മരിയ്ക്കുന്നതിന് നാളുകൾക്ക് മുന്നേ വാപ്പ പറഞ്ഞ ആ ഒരു കാര്യത്തോടെ വാപ്പയെയും തിരിഞ്ഞുനോക്കിയിട്ടില്ല; ലക്ഷ്മി പ്രിയയുടെ യഥാർത്ഥ ജീവിതം!

ബിഗ് ബോസ് മലയാളം സീസണ്‍ 4 എട്ടു പേരിലേക്ക് ചുരുങ്ങിയതോടെ ഇനി ഫൈനലിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച നോമിനേഷന്‍ ലിസ്റ്റില്‍ നിന്നും പുറത്തായത് അഖിലായിരുന്നു. മികച്ചൊരു മത്സരാര്‍ത്ഥിയായിരുന്ന അഖില്‍ കഴിഞ്ഞ വീക്ക്‌ലി ടാസ്‌ക്കില്‍ ലക്ഷ്മിപ്രിയയുമായി തീപാറുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. പലപ്പോഴും ലക്ഷ്മിപ്രിയയെ പ്രകോപിപ്പിക്കാന്‍ നോക്കിയെങ്കിലും ടാസ്‌ക്കിന്റെ സമയത്ത് അതത്ര സാധിച്ചില്ല. എന്നിട്ടും അഖിൽ ഔട്ട് ആയതിൽ അതിശയിക്കുകയാണ് ബിഗ് ബോസ് പ്രേമികൾ.

എന്നാല്‍ ടാസ്‌ക്കിനു ശേഷം ലക്ഷ്മിപ്രിയ ഇടയ്ക്കിടെ പൊട്ടിത്തെറിയ്ക്കുന്നത് പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. അഖിലിനോട് മാത്രമല്ല, വിനയ്‌നോടും റിയാസിനോടും പല തവണ അഭിപ്രായഭിന്നതകള്‍ ഉയര്‍ന്നിരുന്നു. അതിന്റെ പേരില്‍ കുറേ കരയുകയും ചെയ്തു.

ഇന്ന് കൊടുത്ത മോണിങ് ടാസ്‌ക്കില്‍ താന്‍ എന്തുകൊണ്ട് ഇത്ര വാശിക്കാരിയായി എന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് ലക്ഷ്മിപ്രിയ. തന്റെ കുടുംബാംഗങ്ങളോട് വര്‍ഷങ്ങളായി സംസാരിക്കാത്ത തന്റെ വാശി കുറയ്ക്കാന്‍ വേണ്ടി കൂടിയാണ് ബിഗ് ബോസിലേക്ക് വന്നതെന്ന് പറയുകയാണ് ലക്ഷ്മിപ്രിയ.

എന്റെ വാപ്പയെ ഞാന്‍ ആകെ അഞ്ചോ ആറോ തവണയേ കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ ഞാനാണ് നോക്കിയത്. എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തതും ഞാനായിരുന്നു. പക്ഷെ മരിക്കുന്നതിന് അല്പനാള്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വല്ലാതെ ഫീല്‍ ചെയ്തിരുന്നു. അതേത്തുടര്‍ന്ന് പിന്നീട് ഒരിക്കലും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല.

എന്റെ അമ്മയുമായി ഞാന്‍ ഒന്‍പതു വര്‍ഷമായി യാതൊരു സഹകരണവുമില്ല. എന്റെ മൂത്ത ചേച്ചിയുമായി 16 വര്‍ഷത്തോളമായി മിണ്ടിയിട്ടേയില്ല. രണ്ടാമത്തെ ചേച്ചിയുമായും പിണക്കമാണ്. ഇങ്ങനെയുള്ള എന്റെ മോശം സ്വഭാവങ്ങള്‍ക്ക് ഒരു മാറ്റം വരണമെന്ന് കൂടി വിചാരിച്ചാണ് ഞാന്‍ ബിഗ് ബോസിലേക്ക് വരുന്നത്. എന്റെ വാശിയും ദേഷ്യവുമെല്ലാം കുറയ്ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് എന്ത് പിണക്കം വന്നാലും അല്പം കഴിഞ്ഞ് അതെല്ലാം മറന്ന് ഞാന്‍ കൂട്ടത്തില്‍ കൂടുന്നത്. എല്ലാവരേയും സ്‌നേഹിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

പക്ഷെ, എന്റെ വാശി എന്തെന്ന് ഇവിടെ യഥാര്‍ത്ഥത്തില്‍ പലര്‍ക്കും മനസ്സിലായിട്ടില്ല. അത് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയാണ് വിനയ്‌ന്റെ പിറന്നാള്‍ ദിവസം ഞാന്‍ കേക്ക് മുറിക്കാനോ കഴിയ്ക്കാനോ ഒപ്പം കൂടാതിരുന്നത്. എനിക്ക് നിങ്ങളോട് മിണ്ടാതിരിക്കാന്‍ പറ്റും എന്ന് കാണിക്കാന്‍ വേണ്ടിയായിരുന്നു അത്. ഒരുപാട് സങ്കടം തോന്നിയിരുന്നുവെങ്കിലും അന്ന് മാറിനിന്നത് അതുകൊണ്ടാണ്.

ഒരു വ്യക്തി എന്ന നിലയില്‍ അതെനിക്ക് വലിയ വിഷമം ഉണ്ടായിരുന്നു. സ്‌നേഹിക്കാന്‍ പറ്റുന്നതുപോലെ അകറ്റിനിര്‍ത്താനും സാധിക്കുമെന്ന് കാണിച്ചുകൊടുക്കാന്‍ വേണ്ടി കൂടിയായിരുന്നു എന്റെ നിസ്സഹകരണം.’ ലക്ഷ്മിപ്രിയ തുറന്നു പറയുന്നു.

ലക്ഷ്മിപ്രിയ തന്റെ ജീവിതകഥ മുന്‍പ് പ്രേക്ഷകരോട് പങ്കുവെച്ചിട്ടുള്ളതാണ്. 18-ാം വയസ്സില്‍ ജയേഷുമായുള്ള പ്രണയവിവാഹത്തെത്തുടര്‍ന്ന് തന്റെ കുടുംബവീട്ടില്‍ നിന്നും ഇറങ്ങിയതാണ് ലക്ഷ്മിപ്രിയ. വിവാഹശേഷം മതം മാറുകയും ചെയ്തിരുന്നു. വീട്ടുകാരുമായി വലിയ ബന്ധമൊന്നും ഇല്ലെന്ന് നേരത്തെ തന്നെ ലക്ഷ്മിപ്രിയ പറഞ്ഞിരുന്നു.

about biggboss

More in TV Shows

Trending