Connect with us

ആർമി, ഫാൻസ് എന്നൊന്നും പറയുന്നത് എനിക്ക് ഇഷ്ടമല്ല; ഷോ കഴിഞ്ഞ്, ദിൽഷ വന്നതിന് ശേഷം, സംസാരിച്ചതിന് ശേഷം മാത്രമേ വിവാഹം പോലുള്ള കാര്യങ്ങൾ ഉണ്ടാകൂ; ആദ്യമായിട്ടാണ് ഞാൻ ഒരു പെൺകുട്ടിയുമായി വീടിനകത്ത് താമസിക്കുന്നത്.; ദിൽഷയെ അപ്പോൾ അടുത്തറിയാൻ പറ്റി; റോബിൻ എല്ലാം വെളിപ്പെടുത്തുന്നു!

TV Shows

ആർമി, ഫാൻസ് എന്നൊന്നും പറയുന്നത് എനിക്ക് ഇഷ്ടമല്ല; ഷോ കഴിഞ്ഞ്, ദിൽഷ വന്നതിന് ശേഷം, സംസാരിച്ചതിന് ശേഷം മാത്രമേ വിവാഹം പോലുള്ള കാര്യങ്ങൾ ഉണ്ടാകൂ; ആദ്യമായിട്ടാണ് ഞാൻ ഒരു പെൺകുട്ടിയുമായി വീടിനകത്ത് താമസിക്കുന്നത്.; ദിൽഷയെ അപ്പോൾ അടുത്തറിയാൻ പറ്റി; റോബിൻ എല്ലാം വെളിപ്പെടുത്തുന്നു!

ആർമി, ഫാൻസ് എന്നൊന്നും പറയുന്നത് എനിക്ക് ഇഷ്ടമല്ല; ഷോ കഴിഞ്ഞ്, ദിൽഷ വന്നതിന് ശേഷം, സംസാരിച്ചതിന് ശേഷം മാത്രമേ വിവാഹം പോലുള്ള കാര്യങ്ങൾ ഉണ്ടാകൂ; ആദ്യമായിട്ടാണ് ഞാൻ ഒരു പെൺകുട്ടിയുമായി വീടിനകത്ത് താമസിക്കുന്നത്.; ദിൽഷയെ അപ്പോൾ അടുത്തറിയാൻ പറ്റി; റോബിൻ എല്ലാം വെളിപ്പെടുത്തുന്നു!

ബിഗ് ബോസ് ആരാധകർക്കിടയിൽ ഇന്നും നിരാശ ഉണർത്തുന്ന സംഗതിയാണ് ഡോ.റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്. ദിൽഷ ഷോയിൽ നിന്ന് പുറത്തുവന്നതിന് ശേഷം വിവാഹകാര്യത്തിൽ തീരുമാനമെടുക്കുമെന്ന് പറഞ്ഞിരിക്കുകയാണ് റോബിനിപ്പോൾ. ബിഗ് ബോസിൽ നിന്ന് പുറത്തുവന്നതിന് ശേഷം ആദ്യമായി കൊച്ചിയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റോബിൻ മാധ്യമപ്രവർത്തകരോടും ആരാധകരോടും ഇക്കാര്യം വെളിപ്പെടുത്തിയത്.

റോബിൻ പറഞ്ഞ വാക്കുകൾ വായിക്കാം…”വളരെ സന്തോഷമുണ്ട്, ഒരുപാട് പേര് എന്നെ സ്നേഹിക്കുന്നുണ്ടിപ്പോൾ. അവരുടെ മനസിൽ ഒരു ഇടം നേടാൻ കഴിയുന്നുണ്ട് എന്നറിയുന്നതിൽ സന്തോഷം. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. ബിഗ് ബോസിൽ നിന്ന് പുറത്തായപ്പോൾ ഒരു കുട്ടി കരയുന്ന വീഡിയോ കണ്ടിരുന്നു. അപ്പോൾ ഒരു സർപ്രൈസ് കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് റോബിൻ പറയുന്നു.

ആർമി എന്നതിനേക്കാളുപരി എന്നെ ഇഷ്ടപ്പെടുന്ന ആളുകൾ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആർമി, ഫാൻസ് എന്നൊന്നും പറയുന്നത് എനിക്ക് ഇഷ്ടമല്ല. എന്റെ കുടുംബത്തിലെ അംഗങ്ങൾ എന്ന് പറയുന്നതാണിഷ്ടം. അതുകൊണ്ട് തന്നെ എന്റെ കുടുംബം ഭയങ്കര വലുതാണിപ്പോൾ. മുൻ ബിഗ് ബോസ് മത്സരാർഥിയായ രജിത് സാറിനെ കാണാണമെന്ന് ആഗ്രഹമുണ്ട്. പ്ലാൻ ചെയ്യുന്നുണ്ട്. ഭാവിയിൽ രജിതുമായി കാണുമെന്നും റോബിൻ പറയുന്നു.

ഷോ കഴിഞ്ഞ്, ദിൽഷ വന്നതിന് ശേഷം, സംസാരിച്ചതിന് ശേഷം മാത്രമേ വിവാഹം പോലുള്ള കാര്യങ്ങൾ ഉണ്ടാകൂ എന്ന് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് റോബിൻ മറുപടി നൽകി. ദിൽഷ എന്താണ് പറയുന്നതെന്ന് നോക്കണം. ദിൽഷ നല്ലൊരു സുഹൃത്താണ്, നല്ല കുട്ടിയാണ്, ഗുരുത്വമുള്ള കുട്ടിയാണ്, കുടുംബ ബന്ധങ്ങൾക്ക് വില കൊടുക്കുന്ന കുട്ടിയാണെന്നും റോബിൻ പറയുന്നു.

ആദ്യമായിട്ടാണ് ഞാൻ ഒരു പെൺകുട്ടിയുമായി വീടിനകത്ത് താമസിക്കുന്നത്. ദിൽഷയെ അപ്പോൾ അടുത്തറിയാൻ പറ്റി. നല്ലൊരു കുട്ടിയാണ്, അങ്ങനെ നോക്കിയപ്പോൾ എന്തുകൊണ്ട് നോക്കിക്കൂടാ എന്ന് തോന്നി. എന്നിരുന്നാൽ കൂടി ദിൽഷയുടെ അഭിപ്രായത്തിനാണ് ഞാൻ വില കൊടുക്കുന്നത്.

ദിൽഷയുടെ തീരുമാനം എന്താണോ അതിനേ ഞാൻ അംഗീകരിക്കും. സുഹൃത്താണ്, എന്നാണ് പറയുന്നതെങ്കിൽ ആ രീതിയിൽ മുന്നോട്ട് പോകും. എന്ത് തന്നെയാണെങ്കിലും അത് നമ്മൾ അംഗീകരിച്ച് മുന്നോട്ട് പോകും. ഏറ്റവും കൂടുതൽ ഇപ്പോൾ മിസ് ചെയ്യുന്നത് ദിൽഷയേയാണ്. ദിൽഷയുടെ അഭിപ്രായത്തിന് വില കൊടുക്കുക എന്നതാണ് എനിക്ക് ഏറ്റവും പ്രധാനം- റോബിൻ പറയുന്നു.

എനിക്ക് ജാസ്മിനോട് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല. ജാസ്മിൻ പോയതിന് ശേഷമാണ് ഞാൻ ബിഗ് ബോസിൽ നിന്ന് പോയത്. ടെക്നിക്കലി പറയുവാണേൽ ഞാനാണ് അവസാനം പോയത്. ജാസ്മിൻ എന്നോട് സംസാരിക്കുവാണേൽ ഞാൻ സംസാരിക്കും, അത്രേയുള്ളൂ. എനിക്ക് ഒരു സോഷ്യൽ മീഡിയ ഫൈറ്റിനൊന്നും താൽപര്യമില്ല. ജാസ്മിനോട് നല്ലൊരു സുഹൃദം വേണമെന്ന് ആഗ്രഹമുണ്ട്. ജാസ്മിൻ ഓക്കെയാണെങ്കിൽ ഞാനും ഓക്കെയാണ്.

റോബിൻ പുറത്തായതിന് ശേഷം ബിഗ് ബോസ് അവതാരകനായ മോഹൻലാലിനെതിരെ സൈബർ ആക്രമണം നടന്നിരുന്നു. ഇതേക്കുറിച്ചു റോബിൻ പ്രതികരിച്ചു. മോഹൻലാൽ അല്ല ഇതിൽ തീരുമാനമെടുക്കുന്നത്. വലിയ ഒരു ഇന്റർനാഷണൽ കമ്പനിയാണ്. അവരുടെ നിയമങ്ങൾ അനുസരിച്ചാണ് അവർ തീരുമാനങ്ങളെടുക്കുന്നത്. അതിൽ ലാൽസാറിനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ലാൽ സാർ അതിന്റെ ഒരു അവതരാകനാണ്. ലാൽസാറിനെ ആരെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ ദയ്വ് ചെയ്ത് അങ്ങനെ ചെയ്യാതിരിക്കുക.

സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന ചോദ്യത്തിന് ആരെങ്കിലും വിളിച്ചാൽ പോകും എന്നായിരുന്നു റോബിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. ചില കാര്യങ്ങൾ കാശ് കൊടുത്താൽ കിട്ടാത്ത കാര്യങ്ങളുണ്ട്. ഫ്ലാറ്റ് എപ്പോഴെങ്കിലും താൻ അധ്വാനിച്ച് വാങ്ങിച്ചോളാമെന്നും റോബിൻ പറയുന്നു.

എഴുപത് ദിവസത്തിന് ശേഷം ജീവിതം പൂർണമായും മാറിയിരിക്കുകയാണ്. എന്റെ ഫാമിലി കൂടെക്കൂടെ ഇപ്പോൾ വലുതായിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസിന്റെ ചെറിയ ചെറിയ വീഡിയോകൾ മാത്രമേ കണ്ടിട്ടുള്ളൂ ഇപ്പോൾ. ചിലതു കണ്ടപ്പോൾ വിഷമം തോന്നി.

ഗെയിമിനെ ഗെയിം ആയി കണ്ട് മുന്നോട്ട് പോകുമ്പോൾ നമ്മൾ അത് അംഗീകരിച്ചേ പറ്റൂ. ഏറ്റവും കൂടുതൽ തവണ നോമിനേഷനിൽ വന്ന ഒരു വ്യക്തിയാണ് ഞാൻ. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഓരോരുത്തരുടെ മനസിൽ ഓരോന്നാണല്ലോ. ദിൽഷ വിന്നറായാൽ സന്തോഷമാകും. എല്ലാവരുടേയും സ്നേഹം കിട്ടുന്നുണ്ടിപ്പോൾ.

കൊച്ചു കുട്ടികൾ മുതൽ അമ്മമാർ വരെയുണ്ട് അക്കൂട്ടത്തിൽ. ഇതിന് മുൻപും ഞാൻ തിരുവനന്തപുരത്തു നിന്ന് കൊച്ചിയ്ക്ക് വന്നിട്ടുണ്ട്, പക്ഷേ ഇപ്പോൾ കിട്ടുന്ന അംഗീകാരവും സ്നേഹവും പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. വളരെ സന്തോഷമുണ്ട്.” – റോബിൻ പറഞ്ഞവസാനിപ്പിച്ചു.

about biggboss

More in TV Shows

Trending