TV Shows
ധന്യ, സൂരജ്, റൊൺസൺ, വിനയ് ഇവരാണ് ഇപ്പോഴുള്ള സേഫ് ഗെയിം മത്സരാർത്ഥികൾ ; റോബിൻ പുറത്തായത് ദിൽഷക്കും ബ്ലെസ്ലിക്കും ഉപകാരപ്പെട്ടു ; ഫൈനൽ ഫൈവിൽ എത്താൻ അർഹൻ റിയാസ് മാത്രം; ജാസ്മിൻ പോയതോടെ തനിച്ചു നിന്ന് പൊരുതുന്നു!
ധന്യ, സൂരജ്, റൊൺസൺ, വിനയ് ഇവരാണ് ഇപ്പോഴുള്ള സേഫ് ഗെയിം മത്സരാർത്ഥികൾ ; റോബിൻ പുറത്തായത് ദിൽഷക്കും ബ്ലെസ്ലിക്കും ഉപകാരപ്പെട്ടു ; ഫൈനൽ ഫൈവിൽ എത്താൻ അർഹൻ റിയാസ് മാത്രം; ജാസ്മിൻ പോയതോടെ തനിച്ചു നിന്ന് പൊരുതുന്നു!
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളു അവസാനിക്കും. വ്യത്യസ്ഥതയാർന്ന ടാസ്ക്കുകൾ മത്സരാർഥികളെയും പ്രേക്ഷകരെയും ഒരുപോലെ ആകാംക്ഷയിൽ നിർത്തുകയാണ് . അത്തരത്തിൽ മനോഹരമായ ഒരു കാഴ്ചയാണ് ഈ സീസണിൽ കാണാൻ സാധിച്ചത്.
ബിഗ് ബോസ് ആദ്യ സീസൺ കഴിഞ്ഞാൽ ഒരുപക്ഷെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ചർച്ച ചെയ്ത സീസൺ നാലാം സീസൺ ആയിരിക്കും. ഈ സീസണിൽ ആണ് ബിഗ് ബോസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഒരു മത്സരാർഥിക്ക് ലഭിക്കുന്നത്. ഷോ കണ്ടിരുന്നവരിൽ 80 ശതമാനം ആളുകളും കടുത്ത റോബിൻ ആരാധകർ ആയിരുന്നു. അതുകൊണ്ട്. തന്നെ ബിഗ് ബോസ് ഷോ ഒരുമാസം പൂർത്തിയാക്കിയപ്പോൾ തന്നെ പലരും റോബിൻ ആയിരിക്കും ഇത്തവണത്തെ വിജയി എന്ന് ഉറപ്പിച്ചു.
അപ്പോഴാണ് ബിഗ് ബോസ് വൈൽഡ് കാർഡ് എൻട്രിയായി റിയാസും വിനയ് മാധവും എത്തിയത്. പിന്നീടങ്ങോട്ട് എല്ലാം മാറിമറിഞ്ഞു. മികച്ച രണ്ട് മത്സരാർഥികൾ ആയിരുന്ന റോബിനും ജാസ്മിനും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി.
ഇപ്പോൾ കുട്ടി അഖിലും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയിരിക്കുന്നു. ഇനി വെറും എട്ട് മത്സരാർഥികൾ മാത്രമാണ് വീട്ടിൽ ബാക്കി ഉള്ളത്. ഈ അവസരത്തിൽ ഇനി ഉള്ള മത്സരങ്ങൾ കൂടുതൽ കടുപ്പം ഉള്ളവയായിരിക്കും. സെമി ഫിനാലെയിലും ഫിനാലെയിലും മത്സരാർഥികൾ നേരിടാൻ പോകുന്നത് ഏതു തരത്തിലുള്ള ടാസ്ക്കുകൾ ആയിരിക്കുമെന്ന് ആർക്കും അറിയില്ല.
ഇതെല്ലം മറികടന്ന് ഫൈനൽ ഫൈവിൽ എത്താൻ പോകുന്നത് ആരൊക്കെ ആയിരിക്കും എന്ന കാര്യത്തിലും ആർക്കും ഒരു വ്യക്തതയുമില്ല. അത്രത്തോളം ഗെയിം കൈവിട്ടുപോയി.
ബിഗ് ബോസ് സീസൺ ഫോറിൽ ആരാധകർ ഏറെ ഉണ്ടായിരുന്ന മത്സരാർത്ഥി റോബിൻ ആയിരുന്നത് കൊണ്ട്തന്നെ അദ്ദേഹം പുറത്തായതോടെ റോബിന്റെ വോട്ടുകൾ പലർക്കും സ്പ്ലിറ്റ് ആയിപോയി. ഇതുതന്നെയാണ് ഈ ആഴ്ച അഖിൽ പുറത്ത് പോകുന്നതിന് കാരണം ആക്കിയതും.
റോബിൻ പോയതോടെ ദിൽഷക്കും ബ്ലെസ്ലിക്കും ആരാധകരുടെ പിൻബലം വർധിച്ചതായി കാണാം. ഇതുകൂടാതെ ലക്ഷ്മിപ്രിയയെയും ഇപ്പോൾ ആരാധകർ വലിയരീതിയിൽ പിന്തുണക്കുന്നുണ്ട്. വീക്കിലി ടാസ്ക്കിൽ ലക്ഷ്മിപ്രിയയുടെ പ്രകടനം ഈ ജനപ്രീതിക്ക് വലിയ ഒരു കാരണമാണ്.
ഇത്തവണത്തെ ബിഗ് ബോസ് സീസണിൽ സെയ്ഫ് ഗെയിം കളിച്ച് പലരും ഫൈനൽ ഫൈവ് വരെ എത്തിയിട്ടുണ്ട്. ധന്യ, സൂരജ്, റൊൺസൺ, വിനയ് എന്നിവരാണ് സെയ്ഫ് ആയി ബിഗ് ബോസ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം മോഹൻലാൽ പറഞ്ഞതുപോലെ ഒഴുക്കിനൊത്ത് നീന്തുന്നവർ. എന്നാൽ ഇവരിൽ ധന്യയാണ് തമ്മിൽ ഭേദം എന്നാണ് പ്രേക്ഷകർ പറയുന്നത്. കഴിഞ്ഞ ആഴ്ച ക്യാപ്റ്റൻ ആയിരിക്കുമ്പോൾ ധന്യ നടത്തിയ ചില ഇടപെടലുകൾ പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ടു. അഖിൽ കൂടി വീട്ടിൽ നിന്നും പടി ഇറങ്ങിയാൽ വീട്ടിൽ അവശേഷിക്കുന്ന ശക്തരായ മത്സരാർഥികൾ എന്ന് പറയാൻ സാധിക്കുന്നത് റിയാസ്, ലക്ഷ്മിപ്രിയ, ദിൽഷ, ബ്ലെസ്ലീ എന്നിവർ ആണ്.
ഇതിൽ റിയാസ് എന്തായാലും ഈ ആഴ്ച സെയ്ഫ് ആണ് മറ്റ് മത്സരാർഥികളിൽ ദിൽഷക്ക് റോബിൻ ആരാധകരുടെ വലിയൊരു പിന്തുണ കിട്ടാൻ സാധ്യതയുണ്ട് ബ്ലെസ്ലിയെയും റോബിൻ ആരാധകർ ഒരു പരിധിവരെ രക്ഷിക്കും എന്നുതന്നെ കരുതാം. ലക്ഷ്മിപ്രിയ നല്ല രീതിയിൽ മത്സരിക്കുന്നതുകൊണ്ട് പ്രേക്ഷക പിന്തുണ ലഭിക്കും.
about biggboss