തന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ ഭര്‍ത്താവ് മാറ്റി, ഈ മൂന്നു വര്‍ഷവും എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്ക് മാത്രമേ അറിയൂ; ഇതുപോലൊരു ഭര്‍ത്താവിനെ വേറൊരാള്‍ക്കും ഇനി കിട്ടരുതെന്ന് പൊട്ടിക്കരഞ്ഞ് നടി രാഖി സാവന്ത്

അവതാരകയായും നര്‍ത്തകിയായും മോഡലായും അഭിനേത്രിയായുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ തന്റെ മുന്‍ഭര്‍ത്താവിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പരാതി നല്കിയ ശേഷം രാഖി പൊട്ടിക്കരയുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
മുന്‍ ഭര്‍ത്താവ് റിതേഷ് സിങ്ങിനെതിരെ മുംബൈ ഓഷിവാര പോലീസില്‍ നല്കിയ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് രാഖി ഉന്നയിക്കുന്നത്. ഈ മൂന്നു വര്‍ഷവും എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്ക് മാത്രമേ അറിയൂ. വിവാഹം കഴിച്ചെങ്കിലും ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞത്. അയാളെന്നെ തിരിഞ്ഞുനോക്കിയില്ല.
ഇതുപോലൊരു ഭര്‍ത്താവിനെ വേറൊരാള്‍ക്കും ഇനി കിട്ടരുത്. അതുകൊണ്ടാണ് അയാളെ വിട്ടുപോന്നതെന്നും രാഖി പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ പാസ് വേഡുകള്‍ റിതേഷ് മാറ്റി. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നുംരാഖി ചോദിക്കുന്നു.
സുഹൃത്ത് ആദിലിനൊപ്പമാണ് രാഖി പോലീസ് സ്റ്റേഷനിലെത്തിയത്. 2022 ഫെബ്രുവരിയിലാണ് രാഖി സാവന്തും റിതേഷ് സിങ്ങും വേര്‍പിരിയുന്നത്. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്തശേഷമാണ് പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നതെന്ന് രാഖി നേരത്തെ പറഞ്ഞിരുന്നു. തനിക്കറിയാതിരുന്നതും നിയന്ത്രംവിട്ടുപോകുന്നതുമായ കാര്യങ്ങളാണ് സംഭവിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...