News
സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല, എന്നാല്‍ പ്രേക്ഷകര്‍ കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്ന് സോനു സൂദ്
സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല, എന്നാല്‍ പ്രേക്ഷകര്‍ കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്ന് സോനു സൂദ്
Published on

കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു അക്ഷയ് കുമാര്‍ ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജ്’ റിലീസായത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച അത്ര വിജയം നേടാന്‍ സാധിച്ചില്ല. ഇപ്പോഴിതാ ചിത്രത്തിന് പ്രതീക്ഷിച്ച ലാഭമില്ലെന്ന് പറയുകയാണ് നടന് സോനു സൂദ്. സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും എന്നാല്‍ പ്രേക്ഷകര്‍ കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നു സോനു സൂദ് പറഞ്ഞു.
ചിത്രത്തില്‍ ചാന്ദ് ബര്ദായിയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് സോനു സൂദ് ആയിരുന്നു. ‘സിനിമ വളരെ പ്രത്യേകതയുള്ളതാണ്. ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ നല്കുന്ന സ്നേഹത്തിന് നന്ദി. പ്രതീക്ഷിച്ചത്ര ലാഭം ഇതിന് ലഭിച്ചില്ലായിരിക്കാം.
പക്ഷേ കൊവിഡിന് ശേഷം കാര്യങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണെന്ന് ഞങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. ഞാന്‍ പറയുന്നത് ഞാനതില്‍ സന്തോഷവാനാണെന്നല്ല. പ്രേക്ഷകര്‍ എത്ര സ്നേഹം കാണിക്കുന്നുവെന്നതാണന്നും സോനു സൂദ് പറഞ്ഞു. ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു.
250 കോടിയോളം മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന് 56 കോടി മാത്രമാണ് നേടാനായത്. കളക്ഷന്‍ നേടാന്‍ കഴിയാതായതോടെ നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയ്യാറാകണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തെത്തിയിട്ടുണ്ട്.
പീ ഡന കേസിൽ പ്രതിയായിരുന്ന വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. നിരപരാധിയാണോ അല്ലയോ...
മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ ചെയ്യാതെ മനസ്സും...
മലയാളികൾക്ക് എം.ജി ശ്രീകുമാർ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...