TV Shows
ദില്‍ഷയ്ക്ക് ഒരാളെ എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായി അറിയാം. റോബിന്‍ ഫാന്‍സിനെ നന്നായി മുതലെടുക്കുന്നുണ്ട്; റോബിനെ ചതിച്ചത് ദിൽഷയോ ?; വൈറലാകുന്ന കുറിപ്പ്!
ദില്‍ഷയ്ക്ക് ഒരാളെ എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായി അറിയാം. റോബിന്‍ ഫാന്‍സിനെ നന്നായി മുതലെടുക്കുന്നുണ്ട്; റോബിനെ ചതിച്ചത് ദിൽഷയോ ?; വൈറലാകുന്ന കുറിപ്പ്!
ബിഗ് ബോസ് ഷോ ഒരു അപ്രതീക്ഷിത റിയാലിറ്റി ഷോ ആണ്. അതിൽ എന്തൊക്കെ നടക്കുന്നതെന്ന് ആർക്കും മുൻകൂട്ടി പറയാൻ സാധിക്കില്ല. . റോബിനും ജാസ്മിനും ഷോയിൽ നിന്നും പോകുന്നു എന്ന വാർത്ത
പരന്നതോടെ, ഇനി ഈ സീസൺ ശോകം ആകും എന്നൊക്കെയാണ് എല്ലാ മലയാളികളും കരുതിയത്.
എന്നാൽ ഇപ്പോൾ മറ്റൊരു തുടക്കമാണ് സംഭവിച്ചിരിക്കുന്നത് . ദില്‍ഷയും റോബിനും ലവ് ട്രാക്ക് പിടിച്ച് പോയതിനാല്‍ ഫൈനല്‍ ഫൈവിലേക്ക് സാധ്യത ഏറെയുണ്ടായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി റോബിന്‍ പുറത്തായതോടെ വിജയം മുന്നില്‍ കാണുകയാണ് ദില്‍ഷ. പുറത്തിറങ്ങിയ റോബിനും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വോട്ട് ലഭിക്കാതെ പോവുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് ആരാധകര്‍. അഖില്‍ ഔട്ട് ആയതിന്റെ ഭാഗമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ ഈ ചര്‍ച്ചകള്‍ക്ക് തുടക്കം ആയത്.
റിയാസിനെ പുറത്താക്കുക എന്ന ലക്ഷ്യത്തിനിടയില്‍ ഈ ആഴ്ച അഖിലാണ് പുറത്തായത്. ഈ സമയം കൊണ്ട് സ്വന്തം ഗെയിം പുറത്തെടുത്ത് പ്രേക്ഷകരുടെ മനസില്‍ ഇഷ്ടം നേടാന്‍ റിയാസിന് സാധിച്ചു. പക്ഷേ മറ്റുള്ളവരെ ഉപയോഗിച്ച് നിലനിന്ന് പോവാന്‍ ദില്‍ഷയെ കഴിഞ്ഞിട്ടേ ആളുകളുള്ളു എന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.
‘ദില്‍ഷയ്ക്ക് ഒരാളെ എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായി അറിയാം. റോബിന്‍ ഫാന്‍സിനെ നന്നായി മുതലെടുക്കുന്നുണ്ട്. പ്രിയപ്പെട്ട റോബിന്‍ ഫാന്‍സ് നിങ്ങൾ ഇനി എങ്കിലും ചിന്തിക്കൂ. ഇവള്‍ പ്ലാന്‍ ചെയ്തു കളിക്കുക ആണ്. റോബിനും ബ്ലെസ്ലിയ്ക്കും പുറത്ത് സപ്പോര്‍ട്ട് ഉണ്ടെന്നും അവരെ ചുറ്റി നിന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും അവള്‍ക്ക് അറിയാം’.
റോബിന്‍ പോകാന്‍ അവള്‍ മനസ് കൊണ്ട് ആഗ്രഹിച്ചിട്ടുണ്ടാവുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇല്ലേല്‍ തനിക്ക് വിജയിക്കാന്‍ പറ്റില്ലെന്നും അവള്‍ക്ക് തോന്നിയിട്ടുണ്ടാവം. ഇതിനിടയിലാണ് റോബിന്‍ സ്വയം തെറ്റ് ചെയ്തു പുറത്ത് പോയത്. അപ്പോള്‍ അവള്‍ക്ക് കൂടുതല്‍ എളുപ്പമായി. റോബിന്‍ ഫാന്‍സിനെ മുഴുവനുമായി എനിക്ക് കിട്ടുമെന്ന് നല്ല ബോധ്യമുണ്ട്.
അപ്പോള്‍ പിന്നെ പ്രതികാരമായി. അവള്‍ എടുത്ത് പറഞ്ഞ ഒരു കാര്യമുണ്ട്.. റോബിന്‍ എന്ന ആള്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഞാന്‍ വിജയിച്ചാല്‍ അയാള്‍ വിജയിച്ചത് പോലെ ആണെന്ന്. ഇത് സ്‌നേഹം കൊണ്ടാണെന്ന് ആര്‍ക്കേലും തോന്നുന്നുണ്ടോ? ഒരിക്കലുമില്ല. അപ്പോള്‍ ഇത് കാണുന്ന റോബിന്‍ ഫാന്‍സ് അവള്‍ പാവം ആണെന്നും നല്ല മനസ് ആണെന്നും പറഞ്ഞു അവള്‍ക്ക് വോട്ട് ചെയ്യും. അത് അവള്‍ക്കും അറിയാം. പിന്നെ ബ്ലെസ്ലി ടാസ്‌ക് ഒക്കെ നന്നായി ചെയ്യുന്നുണ്ട്. പക്ഷെ അവള്‍ വരക്കുന്നിടത് അവന്‍ നില്‍ക്കും. അതും അവള്‍ക്ക് അറിയാം.
ഇനി റിയാസ്..
അവിടെ എല്ലാവരെയും അളന്നു തൂക്കി വച്ചിരിക്കുന്നത് അവനാണ്. പറയേണ്ടത് അപ്പോള്‍ അപ്പോള്‍ പറയും. വന്ന സമയത്ത് അധികമാര്‍ക്കും റിയാസിനെ ഇഷ്ടമല്ലായിരുന്നു. പക്ഷേ അവനിപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. ദില്‍ഷയെ കുറിച്ച് അവന്‍ പറഞ്ഞത് 100% സത്യം ആണ്.. ഇനിയെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് അത് നേടാന്‍ അവസരം കൊടുക്കുക.. എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.
about biggboss