TV Shows
ദില്‍ഷയിലെ ഹോമോഫോബിയ തുറന്നു കണ്ട നിമിഷം; ‘ഒരു നിലപാടുമില്ലാത്ത, അന്യന്റെ നിലപാടിന് കൈയ്യടിക്കാന്‍ മാത്രമറിയുന്ന, സോഷ്യല്‍ ഇഷ്യൂസിനെ കുറിച്ചോ റെസ്‌പോണ്‍സബിളിറ്റിയെ കുറിച്ചോ ഒരു ബോധ്യവുമില്ലാത്ത; ദില്‍ഷയുടെ മുഖംമൂടി അഴിയുന്നു!
ദില്‍ഷയിലെ ഹോമോഫോബിയ തുറന്നു കണ്ട നിമിഷം; ‘ഒരു നിലപാടുമില്ലാത്ത, അന്യന്റെ നിലപാടിന് കൈയ്യടിക്കാന്‍ മാത്രമറിയുന്ന, സോഷ്യല്‍ ഇഷ്യൂസിനെ കുറിച്ചോ റെസ്‌പോണ്‍സബിളിറ്റിയെ കുറിച്ചോ ഒരു ബോധ്യവുമില്ലാത്ത; ദില്‍ഷയുടെ മുഖംമൂടി അഴിയുന്നു!
ബിഗ് ബോസ് സീസൺ ഫോർ നൂറ് ദിവസത്തോട് അടുക്കുകയാണ്. തുടക്കത്തില്‍ ശക്തരെന്ന് മുദ്രകുത്തപ്പെട്ടവരൊക്കെ പുറത്തായതോടെ ബിഗ് ബോസ് ഈ സീസണിൽ വിജയം ആര്‍ക്കാണ് എന്നുള്ള കാത്തിരിപ്പ് എല്ലാവരിലും ഇന്ന് ആകാംക്ഷയാണ് . റോബിനുമായി സൗഹൃദം ഉണ്ടായിരുന്നതിനാല്‍ ദില്‍ഷ വിജയിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ കാണുന്നുണ്ട്.
എന്നാല്‍ ഓരോ ദിവസവും കഴിയുംതോറും ദില്‍ഷയ്ക്ക് എതിരെയുള്ള വിമര്‍ശനം കൂടി വരികയാണ്. ദിൽഷയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നു എന്ന് വേണം വിലയിരുത്താൻ. ഇതുവരെയുള്ള പ്രകടനം വിലയിരുത്തി ദില്‍ഷയെ കുറിച്ചുള്ള ഒരു കുറിപ്പ് വൈറലാവുകയാണ്.
കുറിപ്പ് വായിക്കാം…..
“അവതാരപ്പിറവി”
റോബിന്‍ റിയാസിനെ അടിച്ച നിമിഷം ബിഗ് ബോസ് ഹൗസില്‍ ഒരവതാരം പിറക്കുകയുണ്ടായി. അന്നുവരെ അധികം മിണ്ടാതിരുന്ന ഒരു വ്യക്തി പെട്ടെന്ന് ‘ആ മനുഷ്യനെ കൊല്ലാന്‍ നോക്കിയില്ലേ’ എന്നൊക്കെ പറഞ്ഞ് ഒരു വളരെയധികം ഇമോഷണലായി പെര്‍ഫോമന്‍സ് നടത്തി. ‘ഇനി മുതല്‍ നമ്മളുടെ ദിവസങ്ങളാണ് ‘ എന്ന് അടുത്ത ദിവസം പ്രഖ്യാപിക്കുകയും ചെയ്തു.
“റിയാസിന്റെ എന്‍ട്രി”
റിയാസ് വന്ന ദിവസം റിയാസ് ഷേക്ക് ഹാന്റ് കൊടുത്ത് തിരിഞ്ഞപ്പോള്‍ ‘അയ്യേ’ എന്നൊരു എക്‌സ്പ്രഷന്‍ ഇട്ടു. ദില്‍ഷയിലെ ഹോമോഫോബിയ തുറന്നു കണ്ട നിമിഷം. റിയാസിനെ പരിചയം പോലുമാകും മുന്‍പാണെന്നോര്‍ക്കണം.
സ്‌പ്രേ അടിച്ചത് റിയാസിന്റെ തലയില്‍ കൊണ്ടിടാന്‍ ശ്രമിച്ചത്.
സ്‌പ്രേ അടിക്കാന്‍ കൂട്ടു നിന്നിട്ട് ഒരു മുപ്പതു സെക്കന്റപ്പുറം ദില്‍ഷ മറിച്ച പ്ലേറ്റ് അവിടെ അങ്ങനെ മറിഞ്ഞു കിടക്കട്ടെ. പക്ഷേ അത് ആ സംഭവം നടക്കുമ്പോള്‍ ആ ഏരിയയില്‍ ഇല്ലാതിരുന്ന റിയാസിന്റെ തലയില്‍ ഇടാന്‍ കൂടി ശ്രമിച്ചാലോ? ബ്ലെസ്ലിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവന്‍ ക്ലാരിറ്റി ആവശ്യപ്പെട്ടപ്പോള്‍ ദില്‍ഷ പരുങ്ങി.
വസ്ത്രസ്വാതന്ത്ര്യ നിലപാട്
ഡിബേറ്റില്‍ ലക്ഷ്മിപ്രിയുടെ വസ്ത്ര സ്വാതന്ത്ര്യ നിലപാട് കണ്ട് ദില്‍ഷ തന്റെ പൂര്‍വ്വജീവിതം പോലും മറന്ന് കൈയ്യടിക്കുകയാണ് സുഹൃത്തുക്കളേ..
LGBTQ
ഒരു മൂവ്‌മെന്റിനെ ‘LGBTQ ‘ എന്നു വിളിച്ചു കളിയാക്കുക. ആ ഡിസ്‌കഷന്റെ പ്രാധാന്യം മനസ്സിലാക്കാതെ അത് ബുദ്ധിജീവി ചമയാനുളള ടെക്‌നിക്കാണ് എന്നു പറയുക.
ദില്‍ഷ എന്ന മത്സരാര്‍ത്ഥിയെ കുറിച്ച് പൊതുവേയുള്ള ധാരണ എന്താണെന്നും ആരാധകർ വെളിപ്പെടുത്തിയിുന്നു. ‘ഒരു നിലപാടുമില്ലാത്ത, അന്യന്റെ നിലപാടിന് കൈയ്യടിക്കാന്‍ മാത്രമറിയുന്ന, സോഷ്യല്‍ ഇഷ്യൂസിനെ കുറിച്ചോ റെസ്‌പോണ്‍സബിളിറ്റിയെ കുറിച്ചോ ഒരു ബോധ്യവുമില്ലാത്ത, അല്‍പന് അര്‍ത്ഥം കിട്ടിയ പോലെ ഒരു സുപ്രഭാതത്തില്‍ ഒത്തു കിട്ടിയ റോബിന്‍ ഫാന്‍സിനെ സന്തോഷിപ്പിക്കാന്‍ മിനിറ്റിനു മിനിറ്റ് റോബിന്റെ പേര് ഓര്‍മ്മപ്പെടുത്തി ഗര്‍ജ്ജിക്കുന്ന ഒരു അവസരവാദി എന്നതിലപ്പുറം ഒരു ക്വാളിറ്റിയും കാണാന്‍ കഴിയില്ല’ എന്നാണ് പ്രേക്ഷകരിൽ ചിലരുടെ അഭിപ്രായം.
about biggboss