TV Shows
റോബിന്റെ ഫാനിസത്തിനു രജിത്തിന്റെ അത്രയും കാലം നീണ്ടു നില്‍ക്കാന്‍ കഴിയില്ല ; മാമം ജംഗ്ഷനില്‍ ലുങ്കിയൊക്ക ഉടുത്ത് സാധാരണ ജീവിതം നയിക്കുന്ന രജിത് കുമാറിന്റെ അവസ്ഥയിലേക്ക് റോബിനും തള്ളപ്പെടും; റോബിൻ എന്ന കപടമുഖം!
റോബിന്റെ ഫാനിസത്തിനു രജിത്തിന്റെ അത്രയും കാലം നീണ്ടു നില്‍ക്കാന്‍ കഴിയില്ല ; മാമം ജംഗ്ഷനില്‍ ലുങ്കിയൊക്ക ഉടുത്ത് സാധാരണ ജീവിതം നയിക്കുന്ന രജിത് കുമാറിന്റെ അവസ്ഥയിലേക്ക് റോബിനും തള്ളപ്പെടും; റോബിൻ എന്ന കപടമുഖം!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ജനപ്രീയ താരം ആരെന്നു ചോദിച്ചാൽ ഒരു സംശയവും കൂടാതെ പറയാവുന്ന പേരാണ് ഡോ. റോബിന്റേത് . ബിഗ് ബോസ് വീടിന് അകത്ത് സ്ഥിരം പ്രശ്‌നക്കാരന്‍ ആയിരുന്നുവെങ്കിലും പുറത്ത് ഒരുപാട് ആരാധകരെ നേടാന്‍ റോബിന് സാധിച്ചു. ഫിനാലെയിലെത്തുമെന്നും വിന്നറാകും എന്നുവരെ പലരും റോബിനെക്കുറിച്ച് കണക്കാക്കിയിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു കൊണ്ട് ഷോയില്‍ നിന്നും റോബിനെ പുറത്താക്കുകയായിരുന്നു.
സഹതാരത്തെ കയ്യേറ്റം ചെയ്തതിനായിരുന്നു റോബിനെ പുറത്താക്കിയത്. തിരഞ്ഞു നോക്കുമ്പോള്‍ റോബിന്റെ അതേ ട്രാക്കിലൂടെ ബിഗ് ബോസ് വീട്ടില്‍ മുമ്പ് മറ്റൊരാള്‍ നടന്നിട്ടുണ്ട്. ആരും ഇന്നും മറക്കാത്ത
പേരാണ് അത്, രജിത് കുമാര്‍. റോബിനെ പോലെ തന്നെ രജിത്ത് കുമാറും പുറത്താക്കപ്പെടുകയായിരുന്നു.
ഇപ്പോഴിതാ ഇവര്‍ രണ്ടു പേരേയും കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയയുടെ ശ്രദ്ധ നേടുകയാണ്. കുറിപ്പ് വായിക്കാം പൂർണ്ണമായി…
“ഒരു കഥയെ സോള്ളറ്റുമാ,
ബിഗ്ബോസ് സീസണ്‍ 2
തുടക്കത്തില്‍ ട്രോളന്‍മാരുടെ ഇഷ്ടകഥാപാത്രം..പ്യൂരിഫയര്‍ എന്നു വിളിച്ചു അയാളെ അധിക്ഷേപിച്ചുള്ള ട്രോളുകളും പോസ്റ്റുകളും പേജുകളും നിറഞ്ഞു..അവിടെ നിന്നും പതിയെ പതിയെ അയാള്‍ ഉയര്‍ന്നു. ഒരേയൊരു രാജാവ്.. കേരളം മുഴുവന്‍ ഫാന്‍സ് . ബിഗ് ബോസ് 2 രജിത്കുമാറിന്റെ പേരില്‍ മാത്രം അറിയപ്പെട്ടു. ഞാന്‍ അടക്കമുള്ള പ്രേക്ഷകര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു.. രജിത് കുമാര്‍ എന്ന പൊയ്മുഖം 70-ാംം ദിവസം വീണുടഞ്ഞു..
ബിഗ് ബോസ് ടുവില്‍ നിന്നും പുറത്തേക്ക്..കോവിഡ് മാനദണ്ഡങ്ങള്‍ നില നിന്നിരുന്ന എയര്‍പോര്‍ട്ട് ജനപ്രളയമായി. ആ നെഗറ്റിവ് കഥാപാത്രത്തിന് കേരളം മുഴുവന്‍ ഫാന്‍സ്, മുഖ്യമന്ത്രി ആക്കണം, സിനിമാ നായകന്‍, അമേരിക്കന്‍ പ്രസിഡന്റ് വരെ ആക്കാന്‍ ഫാന്‍സ് ഒരുമ്പിട്ട് ഇറങ്ങി.
ആ സീസണ് എങ്ങും എത്താതെ അവസാനിച്ചു.. എല്ലാ ഓളവും കെട്ടടങ്ങി.. തിരക്കേറിയ രജിത്കുമാറിന്റെ സന്ദര്‍ശകര്‍ ഓരോ ദിവസവും കുറഞ്ഞു വന്നു.. 3-4 മാസം കഴിഞ്ഞൊരു ദിവസം മാമം ജംഗ്ഷനില്‍ ലുങ്കിയൊക്ക ഉടുത്ത് സാധാരണ ജീവിതം നയിക്കുന്ന രജിത് കുമാറിനെ കാണാന്‍ പറ്റി.. ഫാന്‍സ് ഒന്നും ഇല്ലാതെ ഫാനിസം തലക്കു പിടിക്കാതെ രജിത് കുമാര്‍ സമാധാനമായി ജീവിക്കുന്നു.
സീന്‍ 2
ബിഗ് ബോസ് സീസണ് 4
എല്ലാ സീസണില്‍ നിന്നും വ്യത്യസ്തരായ ആള്‍ക്കാര്‍, മലയാളിക്ക് പരിചിതമല്ലാത്ത മുഖങ്ങള്‍, പരിചിതമല്ലാത്ത സ്വഭാവങ്ങള്‍. 18ആം നൂറ്റാണ്ടില്‍ നിന്നും വണ്ടി കയറാത്ത നമ്മുടെ ഇടയിലേക്ക് ഇങ്ങനെയും ആള്‍ക്കാര്‍ നമുക്കിടയില്‍ ഉണ്ട് എന്ന് തിരിച്ചറിയാന്‍ ഇവരെ ഇട്ടു തന്ന ഏഷ്യനെറ്റിന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചുകൊണ്ടു ഒരു സദാചാര ടിപ്പിക്കല്‍ മലയാളി മുഖമുള്ള റോബിന്‍ രാധാകൃഷ്ണന്‍ താന്‍ വന്നിരിക്കുന്നത് കൃത്യമായ ഗെയിം പ്ലാനോട് കൂടിയാണെന്നും താന്‍ ഈ ഷോ വിജയിക്കും എന്നു വീമ്പിളക്കുകയും ചെയ്തുകൊണ്ടേയിരുന്നു.
ഒട്ടും ബിഗ്ഗ് ബോസ് മെറ്റീരിയല്‍ അല്ലാതിരുന്ന റോബിന് എതിരാളിയായി വന്നത് സദാചാര മുഖം മൂടി അണിഞ്ഞ മലയാളിക്ക് ഒട്ടും പ്രിയങ്കരി ആവാത്ത ജാസ്മിന്‍ എന്ന ലെസ്ബിയന്‍ മാച്ചോ ടോംബോയ് ആയിരുന്നു.
സ്വതവേ മണ്ടനും മടിയനും ആയ റോബിന്‍ ഭാഗ്യത്തില്‍ മറ്റാരേക്കാളും മുന്‍പിലായിരുന്ന ജാസ്മിനോട് തര്‍ക്കിച്ചു നിന്നു എന്നത് അല്ലാതെ ഒരു ക്രിയേറ്റീവ് ആയ ഒരു സന്ദര്‍ഭം ഒരുക്കാന്‍ റോബിന് കഴിഞ്ഞില്ല. രജിത് കുമാറിന്റെ മുഖം മൂടി അഴിഞ്ഞു വീണത് പോലെ റോബിന്റെ മുഖംമൂടികള്‍ ഓരോന്നായി അഴിഞ്ഞു വീണപ്പോഴും അന്ധമായി താങ്ങി നിറുത്താന്‍ ഫാന്‍സ് ഉണ്ടായിരുന്നു. അയാള്‍ പുറത്താകും വരെ വീണ്ടും ഒരു രജിത്കുമാര്‍ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു..
റോബിന്റെ ഫാനിസത്തിനു രജിത്തിന്റെ അത്രയും കാലം നീണ്ടു നില്‍ക്കാന്‍ കഴിയില്ലെങ്കിലും മലയാളിയുടെ കപട സദാചാര ചിന്താഗതി മാറില്ല എന്ന തിരിച്ചറിവ് വേദനയുണ്ടാക്കുന്നതാണ്.. ഈ ലോകം എല്ലാവര്‍ക്കും ഉള്ളതാണ്. അതില്‍ ലെസ്ബിയനും, ഗേകളും, ബൈ സെക്ഷ്വലുകളും ട്രാന്‍സജണ്ടറുകളും, എല്ലാം ഉള്‍പ്പെടുന്നതാണെന്ന് തിരിച്ചറിവാണ് ഏറ്റവും വലിയ അറിവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ABOUT biggboss