Connect with us

കമ്മ്യൂണിസത്തെ മയക്കുന്ന ‘മദമാണ്’ കറുപ്പ് എന്ന് ജോയ് മാത്യു; ഒരു ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമെന്ന് ഹരീഷ് പേരടി; കറുപ്പണിഞ്ഞ് പ്രതിഷേധിച്ച് നടന്മാര്‍ !

Actor

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ മുന്നില്‍ക്കണ്ട് കറുത്ത മാസ്‌ക്കിനടക്കം വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസ കുറുപ്പുമായി നടന്‍മാരായ ജോയ് മാത്യുവും ഹരീഷ് പേരടിയും.

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാര്‍ക്‌സ് പറഞ്ഞിട്ടുണ്ടെങ്കില്‍ കമ്മ്യൂണിസത്തെ മയക്കുന്ന ‘മദമാണ്’ ഇപ്പാള്‍ കറുപ്പെന്നാണ് ജോയ് മാത്യുവിന്റെ കുറുപ്പ്. പേടിതൂറിയനായ ഒരു ഫാസിസ്റ്റിന് നേരെയുള്ള പ്രതിഷേധമെന്ന് പറഞ്ഞായിരുന്നു ഹരീഷ് പേരടിയുടെ പോസ്റ്റ്. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

‘മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാര്‍ക്‌സ്!. സത്യത്തില്‍ കമ്മ്യൂണിസത്തെ മയക്കുന്ന ‘മദമാണ്’ ഇപ്പോള്‍ കറുപ്പ് –

അതിനാല്‍ ഞാന്‍ ഫുള്‍ കറുപ്പിലാണ്
കറുപ്പ് എനിക്കത്രമേല്‍ ഇഷ്ടം.അത് ധരിക്കാനോ തരിമ്പും പേടിയുമില്ല.
കാരണം കയ്യില്‍ സാക്ഷാല്‍ ഷെര്‍ലക് ഹോംസാണ് .
പോലീസുകാരെക്കൊണ്ട് ‘ക്ഷ’
വരപ്പിക്കുന്ന ആളാണ് കക്ഷി.
ഞമ്മളെ സ്വന്തം ആള്,’ എന്നാണ് ജോയ് മാത്യു കുറിച്ചത്.

ജീവിച്ചിരിക്കുന്ന കുണ്ടിയില്‍ അപ്പിയുള്ള മലയാളികള്‍ (ഇന്ന് തിന്ന രാഷ്ട്രിയം ദഹിച്ചവര്‍) രണ്ട് ദിവസത്തേക്ക് എങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്‌ക്കും ധരിക്കുക. ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റുനു നേരെയുള്ള പ്രതിഷേധമാണ്,’ എന്നാണ് ഹരീഷ് പേരടി എഴുതിയത്.

More in Actor

Trending

Recent

To Top