Connect with us

അന്ന് പറ്റിയ അബദ്ധം പറ്റാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് ; എന്നിട്ടും പറ്റാറുണ്ട്, ചില സമയത്ത് രക്ഷപ്പെടാറുണ്ട്; ആസിഫ് അലി പറയുന്നു !

Actor

അന്ന് പറ്റിയ അബദ്ധം പറ്റാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് ; എന്നിട്ടും പറ്റാറുണ്ട്, ചില സമയത്ത് രക്ഷപ്പെടാറുണ്ട്; ആസിഫ് അലി പറയുന്നു !

അന്ന് പറ്റിയ അബദ്ധം പറ്റാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട് ; എന്നിട്ടും പറ്റാറുണ്ട്, ചില സമയത്ത് രക്ഷപ്പെടാറുണ്ട്; ആസിഫ് അലി പറയുന്നു !

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആസിഫ് അലി .തന്റെ കരിയറില്‍ ഇനിയാണ് നല്ല പിരിയഡെന്ന് ആസിഫ് അലി. സിനിമയില്‍ 13 വര്‍ഷമായി എന്ന് പറയുന്നത് വലിയ കാര്യമാണെന്നും ഈ കാലയളവില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

‘സിനിമയിലെത്തിയിട്ട് 13 വര്‍ഷമായി. 80തിലധികം സിനിമ ചെയ്തു. ഇനിയങ്ങോട്ട് നല്ല പിരിയഡായിരിക്കുമെന്നാണ് വിചാരിക്കുന്നത്. 13 വര്‍ഷം എന്ന് പറയുമ്പോള്‍ ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയല്ലേ. ഇത്രയും സംവിധായകരുടെ കൂടെ ഇത്രയും സിനിമകള്‍ ചെയ്യുകയാണ്. അത് ഒരു എക്‌സപീരിയന്‍സാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്നുണ്ട്.

ആദ്യകാലത്ത് നല്ല സിനിമകള്‍ ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് പ്രാവിശ്യം ഫെയ്‌ലിയര്‍ കണ്ടിട്ടുണ്ട്. അതില്‍ നിന്നും പഠിച്ച കുഞ്ഞു കാര്യങ്ങളില്‍ നിന്നും ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്, അന്ന് പറ്റിയ അബദ്ധം പറ്റാതിരിക്കാന്‍. എന്നിട്ടും പറ്റാറുണ്ട്. ചില സമയത്ത് രക്ഷപ്പെടാറുണ്ട്. അങ്ങനെ സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ടുള്ള പ്രോസസ് ആണ് ലേണിങ്.

ഇത്രയും നാള്‍ സര്‍വൈവ് ചെയ്യാന്‍ പറ്റി, അതില്‍ നിന്ന് കുറച്ച് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി, ഇപ്പോള്‍ അത് അപ്ലൈ ചെയ്യാന്‍ പറ്റുന്നുണ്ട്. സിനിമകള്‍ സെലക്ട് ചെയ്യുമ്പോള്‍ പരാജയപ്പെട്ടാല്‍ പോലും കഥാപാത്രങ്ങള്‍ക്ക് കുറച്ച് കൂടി ശ്രദ്ധ കൊടുക്കാന്‍ പറ്റുന്നുണ്ട്. അതൊക്കെ ഈ സിനിമ ഒക്കെ ചെയ്തു കിട്ടിയ ബ്ലെസിങാണ്,’ ആസിഫ് പറഞ്ഞു.

‘എന്റെ കൂടെയുള്ള ആളുകളെല്ലാം നല്ല സിനിമകള്‍ ചെയ്യുന്നു. ഒരുപാട് നല്ല പെര്‍ഫോമന്‍സസ് ചെയ്യുന്നു. അങ്ങനെ വന്നപ്പോഴാണ് ഞാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചത്. അങ്ങനെ ഒരു കോമ്പറ്റീഷന്‍ മൈന്റില്‍ നിന്നാണ് ഞാന്‍ കുറച്ച് കൂടി ഇമ്പ്രൂവ് ആകണമെന്ന് തോന്നിയത്. എനിക്ക് സിനിമകള്‍ കിട്ടിക്കൊണ്ടേയിരിക്കുന്നുണ്ട്. ദൈവം സഹായിച്ച് സിനിമകള്‍ കിട്ടാത്ത ഒരു അവസ്ഥ എനിക്ക് വന്നിട്ടില്ല. പക്ഷേ പെര്‍ഫോമന്‍സ് നന്നാവണമെന്ന് തോന്നിയത് എന്റെ പ്രായത്തിലുള്ള ആക്‌ടേഴ്‌സ് കൂടുതല്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നപ്പോഴാണ്.
അവരുടെ സിനിമ കണ്ടുതുടങ്ങിയപ്പോഴാണ് ഞാന്‍ നന്നാവേണ്ടിയിരിക്കുന്നു എന്നെനിക്ക് മനസിലായത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിസ് ജോയിയുടെ സംവിധാനത്തിലെത്തിയ ഇന്നലെ വരെയാണ് ഒടുവില്‍ പുറത്തിറങ്ങിയ ആസിഫിന്റെ സിനിമ. സോണി ലിവില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ നിമിഷ സജയനും അന്റണി വര്‍ഗീസുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഹാവീര്യറാണ് ഉടന്‍ റിലീസിനെത്തുന്ന ആസിഫിന്റെ മറ്റൊരു ചിത്രം. നിവിന്‍ പോളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Continue Reading
You may also like...

More in Actor

Trending

Recent

To Top