അര്‍ച്ചനയെ ചേര്‍ത്തുപിടിച്ച് പ്രവീണ്‍ ചുംബിച്ച് പ്രവീൺ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി അര്‍ച്ചന!
അര്‍ച്ചന സുശീലന് എന്ന താരത്തെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ടകാര്യമില്ല. ടെലിവിഷന്‍ സീരിയലുകളിലേയും ഷോകളിലേയും നിറ സാന്നിദ്ധ്യമാണ് അര്‍ച്ചന. എന്നാല്‍ ഇതിനെല്ലാം ഉപരിയായി ഇന്നും അര്‍ച്ചനയെ പ്രേക്ഷകര്‍ ഓര്‍ത്തുവെക്കുന്നത് ‘എന്റെ മാനസപുത്രി’ എന്ന പരമ്പരയിലൂടെയാണ്. ഇതിലെ വില്ലത്തിയായ ഗ്ലോറി എന്ന കഥാപാത്രത്തേയും ആരും മറക്കാന്‍ വഴിയില്ല. പല സീരിയലുകളിലും നടി അഭിനയിച്ചെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് അര്‍ച്ചന ഇപ്പോഴും ഗ്ലോറി തന്നെയാണ്.
പരമ്പരകളില്‍ നായികയായും പ്രതിനായികയായും എത്തുന്നതിന് മുന്‍പ് അര്‍ച്ചന ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തുന്നത് അവതാരികയുടെ റോളിലാണ്. താരം പകുതി മലയാളിയും പകുതി നേപ്പാളിയുമാണ്. താരത്തിന്റെ അച്ഛന് സുശീലന് കൊല്ലംകാരനാണ്. അമ്മയുടെ നാട് കാഠ്മണ്ഡുവും. താരത്തിന് രണ്ടു സഹോദരങ്ങളാണ്. രോഹിത് സുശീലനും കല്പന സുശീലനും. മലയാളി കണക്ഷന് ഉള്ളത് കൊണ്ടുതന്നെ മലയാളികള്‍ക്കും അര്‍ച്ചനയോട് പ്രിയമാണ്. നന്നായി മലയാളം സംസാരിക്കാനും അറിയാം താരത്തിന്.
സീരിയലുകളിലൂടെ വില്ലത്തി എന്ന പരിവേഷം മാത്രമാണ് അര്‍ച്ചനയില്‍ പ്രേക്ഷകര്‍ കണ്ടിരുന്നത്. എന്നാല്‍ ഈ അഭിപ്രായങ്ങളൊക്കെ മാറ്റിമറിച്ച ഷോയായിരുന്നു ബിഗ് ബോസ്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലാണ് അര്‍ച്ചന എത്തിയത്. ഷോയില്‍ മകച്ച പ്രകടനം കാഴ്ച്ചവെച്ച ഒരു മത്സരാര്‍ത്ഥിയായിരുന്നു അര്‍ച്ചന. അഹങ്കാരിയില്‍ നിന്ന് നിലപാടുകളുള്ള പക്വയുള്ള ഒരു വ്യക്തിത്വത്തിന് ഉടമയാണ് അര്ച്ചനയെന്ന് ആ ഷോയിലൂടെ പ്രേക്ഷകര്‍ അറിഞ്ഞു. ഇത് അര്‍ച്ചനയുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു.
2021-ല്‍ ആയിരുന്നു അര്‍ച്ചന സുശീലനും പ്രവീണും വിവാഹിതരാകുന്നത്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പ് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. എന്നാല്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത് താല്‍ക്കാലികമായാണെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രവീണിനൊപ്പം യു.എസില്‍ ജീവിതം ആഘോഷിക്കുകയാണ് അര്‍ച്ചന. വിവാഹത്തോടെ അഭിനയം നിര്‍ത്തുകയാണോ എന്ന ആശങ്കയും ചില ആരാധകാര്‍ പങ്കുവെക്കുന്നു. എപ്പോഴാണ് തിരിച്ചുവരുന്നത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.
പ്രവീണുമൊത്തുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് അര്‍ച്ചന ഇപ്പോള്‍. അര്‍ച്ചനയെ ചേര്‍ത്തുപിടിച്ച് പ്രവീണ്‍ ചുംബിക്കുന്ന ചിത്രമാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ചുംബനങ്ങളാണ് എന്നെ കൂടുതല്‍ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് അർച്ചന ചിത്രത്തിന് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത് . ചിത്രത്തിൽ അതീവ സന്തോഷവതിയായാണ് അര്‍ച്ചനയെ കാണാന്‍ സാധിക്കുന്നത്. വിവാഹ ശേഷം താരം സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്നു നില്‍ക്കുന്നെന്ന പരാതിയായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോസും അര്‍ച്ചന ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ പങ്കുവെച്ച ചിത്രവും ഏറ്റെടുക്കുകയാണ് ആരാധകര്‍. പ്രവീണ്‍ നായരെ ഞാന്‍ വിവാഹം കഴിച്ചു. നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്നേഹവും നേടി തരുന്നതിന് നിന്നോട് നന്ദി അർച്ചന അന്ന് ഇൻസ്റ്റഗ്രാം ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്
