മലയാളികളുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സിത്താരയോടൊപ്പം തന്നെ ഗായികയുടെ കുടുംബത്തേയും പ്രേക്ഷകർക്ക് പരിചിതമാണ്. സിത്താരയുദ് മകൾ മകള്‍ സാവൻ ഋതുവിന്റെ പിറന്നാളാണ് ഇന്ന്. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ സിത്താര പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു
കുഞ്ഞുമണി എന്ന് വിളിച്ചാര സിത്താര കുറിപ്പ് തുടങ്ങുന്നത്.
കുഞ്ഞുമണി, നിന്നോട് ചിലത് പറയുകയാണ്. നീ ഒരു വര്‍ഷം കൂടി വലുതായി. അതുപോലെ നിന്റെ ഹൃദയവും. അത് സ്നേഹം കൊണ്ടു നിറയ്ക്കുക. നീ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രയധികം നീ സുന്ദരിയാകും. അത്രത്തോളം നീ ആത്മവിശ്വാസം നേടും. കൂടുതല്‍ കരുത്തയാകും. സ്നേഹിക്കുന്നതിലും ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിലും സ്നേഹിക്കപ്പടുന്നതിലും നീ സന്തോഷം കണ്ടെത്തുക, സായുവിന് ജന്മദിന ആശംസകള്‍ എന്നാണ് സിത്താര കൃഷ്ണകുമാര്‍ എഴുതിയിരിക്കുന്നത്. നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...