Malayalam
അഭിമുഖങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ തനിക്കൊട്ടും താല്‍പര്യമില്ല; തുറന്ന് പറഞ്ഞ് കനി കുസൃതി
അഭിമുഖങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ തനിക്കൊട്ടും താല്‍പര്യമില്ല; തുറന്ന് പറഞ്ഞ് കനി കുസൃതി
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കനി കുസൃതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെയാണ് തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
അഭിമുഖങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ തനിക്കൊട്ടും താല്‍പര്യമില്ലെന്നാണ് കനി കുസൃതി പറയുന്നത്. ഏത് തരം പ്രൊഫഷണിലുള്ള ആളുകളാണെങ്കിലും അവരുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ കേള്‍ക്കാനാണ് താല്‍പര്യമെന്നുമാണ് താരം പറയുന്നത്.
കല്യാണം കഴിക്കാതെ ഒരു പാര്‍ട്ണറിന്റെ കൂടെ ജീവിക്കുന്നവരാണ് തന്റെ മാതാപിതാക്കളെന്നും, അങ്ങനെ ചില വ്യത്യാസങ്ങള്‍ ഉള്ളത് കൊണ്ട് അതെന്താ അങ്ങനെ എന്നൊരു കൗതുകം ആളുകള്‍ക്ക് ഉണ്ടാവാമെന്നും അല്ലാതെ എന്തെങ്കിലും പ്രത്യേകത സ്വകാര്യജീവിതത്തിലുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും കനി പറയുന്നു.
ഞാന്‍ ഒരു നടി മാത്രമാണ്. കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടുതലും നാടകത്തിലാണ് അഭിനയിച്ചിട്ടുള്ളത്. അതിന്റെ ക്രാഫ്റ്റിനെ പറ്റി സംസാരിക്കാനാണ് കൂടുതല്‍ താല്‍പര്യം.
ഏത് പ്രൊഫഷണിലുള്ളവരുടെ അഭിമുഖമാണെങ്കിലും അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കാനാണ് താന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നത്. ഒരു അഭിമുഖത്തിന് പോയാലും സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് അതാണ്. ഭൂരിപക്ഷ സമൂഹത്തില്‍ നിന്നും എന്തെങ്കിലും മാറ്റത്തോടെ ജീവിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാവും എന്നും കനി പറയുന്നു.
