Malayalam
‘ഈ ജീവിതത്തില്‍ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം.., എന്റെ ഏറ്റവും വലിയ സന്തോഷം’; വൈറലായി റിമി ടോമിയുടെ ചിത്രം
‘ഈ ജീവിതത്തില്‍ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം.., എന്റെ ഏറ്റവും വലിയ സന്തോഷം’; വൈറലായി റിമി ടോമിയുടെ ചിത്രം
അവതാരകയായും നടിയായും മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്.
ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രവും അതിനൊപ്പം നല്‍കിയ കുറിപ്പുമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയി മാറുന്നത്. സഹോദരങ്ങളുടെ മക്കള്‍ക്ക് ഒപ്പമുള്ള ചിത്രമാണ് റിമി ടോമി പങ്കുവെച്ചത്.
അനിയത്തി റീനുവിന്റേയും അനിയന്‍ റിങ്കുവിന്റേയും മക്കള്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് റിമി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ‘ആരെയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം? അത് അറിയില്ല. 3 പേരും എനിക്ക് ഒരുപോലെ. ഈ ജീവിതത്തില്‍ എനിക്ക് ദൈവം തന്ന ഏറ്റവും വലിയ സമ്മാനം ഇവരാണ്. എന്റെ ഏറ്റവും വലിയ സന്തോഷം’, എന്നും ചിത്രത്തിനൊപ്പം റിമി ടോമി കുറിച്ചു.
നേരത്തെയും സഹോദരങ്ങളുടെ മക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് റിമി ടോമി രംഗത്ത് എത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഒപ്പമുള്ള റിമിയുടെ യുട്യൂബ് വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിമിയെപ്പോലെ തന്നെ കുട്ടിത്താരങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറെയാണ്.
