ബോളിവുഡ് സൂപ്പര്‍ താരം കിംഗ് ഖാന്, ഷാരൂഖ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഷാരൂഖ് ഖാന് സുഖപ്രാപ്തി നേര്‍ന്ന് ട്വീറ്റ് ചെയ്തു.
‘നമ്മുടെ ബ്രാന്‍ഡ് അംബാസിഡറായ ഷാരൂഖ് ഖാന് കോവിഡ് സ്ഥിരീകരിച്ചതായി അറിഞ്ഞു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് മമത ട്വീറ്റ് ചെയ്തത്. നിലവില്‍ ബംഗാളിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് കിങ് ഖാന്.
കഴിഞ്ഞ ദിവസങ്ങളിലായാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ജവാന്റെ ടൈറ്റില്‍ പോസ്റ്ററും അനൗണ്‍സ്മെന്റ് ടീസറും പുറത്തുവന്നത്. തമിഴിലെ പ്രശസ്ത സംവിധായകന് അറ്റ്ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്.
2023 ജൂണ്‍ 2ന് അഞ്ച് ഭാഷകളിലായാണ് ജവാന് തിയേറ്ററുകളില്‍ എത്തുന്നത്. രാജ്കുമാര് ഹിറാനിയുടെ ഡങ്കി, സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പത്താന് എന്നിവയാണ് ഷാരൂഖ് ഖാന്റേതായി തൊട്ടുപിന്നാലെ വരുന്ന ചിത്രങ്ങള്‍.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...