Connect with us

സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കില്ല! ദിലീപിനെ തീർക്കാൻ ആ റിപ്പോർട്ട് എത്തുന്നു, ചങ്ക് പൊട്ടി കാവ്യ, എല്ലാം തീരുന്നു

News

സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കില്ല! ദിലീപിനെ തീർക്കാൻ ആ റിപ്പോർട്ട് എത്തുന്നു, ചങ്ക് പൊട്ടി കാവ്യ, എല്ലാം തീരുന്നു

സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കില്ല! ദിലീപിനെ തീർക്കാൻ ആ റിപ്പോർട്ട് എത്തുന്നു, ചങ്ക് പൊട്ടി കാവ്യ, എല്ലാം തീരുന്നു

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. തുടരന്വേഷത്തിനുള്ള സമയപരിധി വീണ്ടും നീട്ടി നൽകിയതോടെ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.

കേസിന്റെ തുടരന്വേഷണത്തിൽ രണ്ടുപേരുടെ ശബ്ദസാമ്പിളിന്റെ ഫോറൻസിക്‌ പരിശോധനാഫലം നിർണായകമാകും. ഒന്നാംപ്രതി പൾസർ സുനി, ദിലീപിന്റെ സഹോദരീ ഭർത്താവ്‌ ടി എൻ സുരാജ്‌ എന്നിവരുടെ ശബ്ദസാമ്പിൾ പരിശോധനാഫലമാണ്‌ നിർണായകമാകുക. തുടരന്വേഷണത്തിന്‌ സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ്‌ ഇക്കാര്യമുള്ളത്‌. വീണ്ടെടുത്ത വീഡിയോ, ഓഡിയോ ക്ലിപ്പുകൾ, ഫോട്ടോകൾ എന്നിവയുടെ ശാസ്ത്രീയ പരിശോധന തുടരുകയാണ്.

ദിലീപിന് പൾസർ സുനി ജയിലിൽനിന്നയച്ച കത്തിന്റെ ഫോറൻസിക്‌ പരിശോധനാ റിപ്പോർട്ടും ലഭിക്കാനുണ്ട്‌. ഈ കത്ത്‌ 2018 മെയ്‌ ഏഴിന്‌ സുഹൃത്ത്‌ സജിത്‌ വഴിയാണ്‌ പൾസർ സുനി കൊടുത്തുവിട്ടത്‌. കത്തിലെ കൈയക്ഷര പരിശോധനാഫലവും നിർണായകമാകും. 11 ഫോൺ നമ്പരുകളുടെ കോൾ വിവരം അന്വേഷകസംഘം സേവനദാതാക്കളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

നിർണായക വിവരങ്ങളടങ്ങിയ രണ്ട്‌ മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുത്തിട്ടില്ല. എട്ടാം പ്രതി നടൻ ദിലീപും സഹോദരീ ഭർത്താവ്‌ സുരാജും ഉപയോഗിച്ച മൊബൈൽ ഫോണുകളാണിവ. ഇത്‌ ഹാജരാക്കാൻ ആവശ്യപ്പെട്ട്‌ ഇരുവർക്കും ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌ നൽകിയിരുന്നു

ഒട്ടേറെ പേരെ പോലീസിന് ചോദ്യം ചെയ്യാനുണ്ട്, നിരവധി രേഖകള്‍ പരിശോധിച്ച് തെളിവുകള്‍ ക്രമീകരിക്കണം, കാവ്യമാധവനെ വീണ്ടും ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. ദിലീപിന്റെ ബന്ധുക്കളായവരെയും വിളിപ്പിക്കാനാണ് ആലോചന.

ഇനിയും കോടതിയില്‍ നിന്ന് സമയം അധികമായി ലഭിക്കില്ലെന്ന് പോലീസിന് അറിയാം. ജൂലൈ പകുതിയോടെ അന്തിമ അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ ഘട്ടത്തിലാണ് ഒരു നിമിഷം പോലും പാഴാക്കാതെ അന്വേഷണ സംഘം കരുനീക്കം വേഗത്തിലാക്കുന്നത്. ഇതാകട്ടെ ദിലീപിന് ആശങ്കയുണ്ടാക്കുന്നതുമാണ്….

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കാവ്യമാധവനെ ചോദ്യം ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരങ്ങള്‍ തേടുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

സിനിമാ മേഖലയിലുള്ളവരടക്കം ദിലീപിപിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ അടുത്ത നീക്കം. നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് എത്തിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണിത്. കൂടാതെ സിനിമാ രംഗത്തുള്ളവരല്ലാത്ത ദിലീപിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യേണ്ടവരുടെ നീണ്ട പട്ടികയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.

ഒന്നര മാസത്തിനിടെ ഒരുപിടി കാര്യങ്ങളാണ് കേസില്‍ അന്വേഷണ സംഘത്തിന് ചെയ്തു തീര്‍ക്കാനുള്ളത്. അന്വേഷണത്തിന് ഇനിയും സമയം അനുവദിക്കരുതെന്നും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. മൂന്ന് മാസം സമയം ക്രൈംബ്രാഞ്ച് തേടിയപ്പോള്‍ കോടതി ഒന്നര മാസമാണ് അനുവദിച്ചിട്ടുള്ളത്. ഇനിയും സമയം നീട്ടി നല്‍കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ വേഗത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

More in News

Trending

Recent

To Top