Connect with us

‘നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല, ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല! നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്; അശ്ലീലം പറഞ്ഞവനെ കുറിക്കു കൊള്ളുന്ന മറുപടിയുമായി അവന്തിക!

Actor

‘നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല, ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല! നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്; അശ്ലീലം പറഞ്ഞവനെ കുറിക്കു കൊള്ളുന്ന മറുപടിയുമായി അവന്തിക!

‘നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല, ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല! നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്; അശ്ലീലം പറഞ്ഞവനെ കുറിക്കു കൊള്ളുന്ന മറുപടിയുമായി അവന്തിക!

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അവന്തിക മോഹൻ . യക്ഷി, ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവന്തിക മലയാള ചിത്രങ്ങളിൽ തുടർ‌ന്നഭിനയിക്കുകയും പിന്നിട് ആത്മസഖി എന്ന ടിവി പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. ഈ പരമ്പരയിലെ നന്ദിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് അവർക്ക് 24 ഫ്രെയിംസ് സൊസൈറ്റിയുടെ മികച്ച നടിക്കുള്ള രണ്ട് അവാർഡുകൾ ലഭിച്ചിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സപ്രേഷണം ചെയ്യുന്ന തൂവൽസ്പർശം പരമ്പര ചെയ്യുകയാണ് .

കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥപറയുന്ന പരമ്പരയാണ് ‘തൂവൽസ്‍പർശം’ .ജീവിതയാത്രയിൽ ശ്രേയ പൊലീസ് ഓഫീസറും മാളു കള്ളപ്പണക്കാരിൽ നിന്ന് പണം കവർന്ന് പാവപ്പെട്ടവരെ സഹായിക്കുന്ന മോഷ്‍ടാവുമായി മാറുന്നു. ഇവരുടെ മത്സരത്തിന്റെയും സ്‍നേഹത്തിന്റെയും കഥപറയുകയാണ് ‘തൂവൽസ്‍പർശം’.

മോഡലിംഗില്‍ നിന്നും സ്‌ക്രീനിലേക്കെത്തിയ അവന്തിക മോഹനാണ് പരമ്പരയിലെ പ്രധാന വേഷമായ ശ്രേയയെ അവതരിപ്പിക്കുന്നത്. ആത്മസഖി എന്ന പരമ്പരയിലെ നന്ദിത എന്ന കഥാപാത്രമായാണ് അവന്തിക മോഹന്‍ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. ചേക്ലേറ്റ്, മക്കള്‍ തുടങ്ങി നിരവധി പരമ്പരകളിലൂടെയും നൃത്തവേദികളിലൂടെയും മലയാളിക്ക് പരിചിതയായ സാന്ദ്രാ ബാബുവാണ് മാളുവായി സ്‌ക്രീനിലെത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരെ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ നടക്കാറുണ്ട്. അതേപോലെതന്നെ സോഷ്യല്‍ മീഡിയയില്‍ ചില ഞരമ്പുരോഗികള്‍ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളുമായും എത്താറുണ്ട്. അത്തരമൊരു അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ് നടി അവന്തിക മോഹന്‍. തനിക്ക് വന്ന പ്രൈവറ്റ് മെസേജാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തരക്കാരെ തുറന്നു കാട്ടുകയാണ് വേണ്ടതെന്നും അവന്തിക കുറിയ്ക്കുന്നു. അശ്ലീല സന്ദേശമാണ് യുവാവ് താരത്തിന് അയച്ചിരിക്കുന്നത്. ഇതിന് മികച്ച മറുപടി കൊടുത്ത് ആരാധകരുടെ കയ്യടി നേടുകയാണ് താരം.

യുവാവ് അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം ഒരു കുറിപ്പും അവന്തിക പങ്കുവെച്ചിരിക്കുന്നു. ‘നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല. നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്. നിങ്ങള്‍ ചോദിച്ച ഈ ഒരു വാചകം മാത്രം മതി നിങ്ങളെ അളക്കാന്‍. നിങ്ങളുടെ സ്വഭാവം പോലെ ഈ ദിവസവും മനോഹരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ ഒരിയ്ക്കലും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശബ്ദരാകരുത്. ഇവ മറച്ചുപിടിക്കുകയല്ല, ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്.’

വലിയ പിന്തുണയാണ് അവന്തികയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഇത്തരക്കാരെ തുറന്നു കാട്ടിയ താരത്തിനെ അഭിനന്ദിക്കാനും ആരാധകര്‍ മറന്നില്ല. നിങ്ങളുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല, കൂടുതല്‍ മികച്ചതായി മുന്നോട്ട് പോകുക എന്നും ആരാധകര്‍ കുറിയ്ക്കുന്നുണ്ട്.

More in Actor

Trending